Independence Day 2024: ആർക്കിടെക്ചർ തീമിലുള്ള ഡൂഡിൽ; സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തിന് ആദരമർപ്പിച്ച് ഗൂഗിൾ

Google Doodle: ചിത്രകാരിയായ വൃന്ദ സാവേരിയാണ് ആർക്കിടെക്ചർ തീമിലുള്ള ഗൂഗിൾ ഡൂഡിൾ ഇത്തവണ തയ്യാറാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Aug 15, 2024, 07:59 AM IST
  • സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തിന് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ
  • ചിത്രകാരിയായ വൃന്ദ സാവേരിയാണ് ആർക്കിടെക്ചർ തീമിലുള്ള ഗൂഗിൾ ഡൂഡിൾ ഇത്തവണ തയ്യാറാക്കിയത്
  • ത്രിവർണ പതാകയിലെ നിറങ്ങൾ ഉപയോഗിച്ചാണ് ഓരോ വാതിലുകളും ചിത്രീകരിച്ചിരിക്കുന്നത്
Independence Day 2024: ആർക്കിടെക്ചർ തീമിലുള്ള ഡൂഡിൽ;  സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തിന് ആദരമർപ്പിച്ച് ഗൂഗിൾ

ന്യൂഡൽഹി: 78 മത് സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. ചിത്രകാരിയായ വൃന്ദ സാവേരിയാണ് ആർക്കിടെക്ചർ തീമിലുള്ള ഗൂഗിൾ ഡൂഡിൾ ഇത്തവണ തയ്യാറാക്കിയത്. ത്രിവർണ പതാകയിലെ നിറങ്ങൾ ഉപയോഗിച്ചാണ് ഓരോ വാതിലുകളും ചിത്രീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയം. 

Also Read: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിൽ ഡൽഹി

മാത്രമല്ല സ്വാതന്ത്ര്യദിനത്തിന് ആശംസകൾ അറിയിച്ചു കൊണ്ടുള്ള കുറിപ്പും ഗൂഗിൾ പങ്കുവച്ചിട്ടുണ്ട്.  സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്.  പതാക ഉയർത്തൽ, പരേഡുകൾ, സംഗീത പരിപാടികൾ, റാലികൾ എന്നിവയിലൂടെ പലും രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം ആഘോഷിക്കും. 

Also Read: കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും സെപ്റ്റംബറിൽ ബമ്പർ സമ്മാനം; DA വർദ്ധനവും കുടിശ്ശികയും...

വീടുകളും, ഓഫീസുകളും, കെട്ടിടങ്ങളും, വാഹനങ്ങളും, തെരുവോരങ്ങളുമെല്ലാം ഇന്ന് ത്രിവർണ്ണ പതാകയാൽ അലങ്കരിക്കപ്പെടും. ഡൂഡിലിൽ കാണിച്ചിരിക്കുന്നത് പോലെ കോടിക്കണക്കിന് പൗരന്മാർ ദേശീയഗാനം ആലപിക്കും.  വിശേഷ അവസരങ്ങളിലും ചരിത്രകാരന്മാരെ അനുസ്മരിക്കുന്നതിനുമെല്ലാം ഗൂഗിൾ ഡൂഡിൽസ് ലോഗോയിൽ മാറ്റം വരുത്താറുണ്ട്. ആനിമേഷൻ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെയാണ് ഇപ്പോൾ ഗൂഗിൾ ഡൂഡിലുകൾ അവതരിപ്പിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News