Independence Day 2024: 78ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; കനത്ത സുരക്ഷ; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും

Independence Day Latest Updates: ഈ വർഷത്തെ സ്വാതന്ത്യദിനത്തിന്റെ പ്രമേയം വികസിത ഭാരതം@2047 എന്നതാണ്. ഈ വർഷത്തെ സ്വാതന്ത്യദിനത്തിന്റെ പ്രമേയം.

Written by - Zee Malayalam News Desk | Last Updated : Aug 15, 2024, 07:15 AM IST
  • 78 -ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ ഭാരതം
  • ആഘോഷങ്ങൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്
Independence Day 2024: 78ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; കനത്ത സുരക്ഷ; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും

ന്യൂഡൽഹി: 78 -ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ ഭാരതം. ആഘോഷങ്ങൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ ശേഷം 7:30 ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. 

Also Read: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിൽ ഡൽഹി

ഇത് അധികാരത്തിൽ എത്തിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ പതിനൊന്നാമത്തെ പ്രസംഗമാണ്. ഈ വർഷത്തെ സ്വാതന്ത്യദിനത്തിന്റെ പ്രമേയം വികസിത ഭാരതം@2047 എന്നതാണ്. ഈ വർഷത്തെ സ്വാതന്ത്യദിനത്തിന്റെ പ്രമേയം.  ആദിവാസികൾ, യുവാക്കൾ, കർഷകർ, സ്ത്രീകൾ, വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, വിദ്യാർത്ഥികൾ തുടങ്ങീ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 6000 ത്തോളം പ്രത്യേക ക്ഷണിതാക്കളാണ് ഇക്കുറി ചടങ്ങിൽ പങ്കെടുക്കുന്നത്. 

Also Read: കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും സെപ്റ്റംബറിൽ ബമ്പർ സമ്മാനം; DA വർദ്ധനവും കുടിശ്ശികയും...

ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ അത്‌ലറ്റിക് സംഘവും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ഉച്ചയോടെ ഇവർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയെ മുതിർന്ന സർക്കാർ, സൈനിക ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. സംയുക്ത സേനാ വിഭാഗവും ഡൽഹി പോലീസ് ഗാർഡും പ്രധാനമന്ത്രിക്ക് സല്യൂട്ട് നൽകും. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന നിമിഷം വ്യോമസേനാ ഹെലികോപ്റ്ററുകളിൽ പുഷ്പവൃഷ്ടി നടത്തും. ഇതിന് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

Also Read: എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള പുത്തൻ അപ്‌ഡേറ്റ്, ശമ്പളം, അലവൻസുകളിൽ എത്ര വർദ്ധവുണ്ടാകും, അറിയാം...

സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് രാജ്യത്ത്‌ കനത്ത സുരക്ഷാ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലുടനീളം 3000 ത്തോളം ട്രാഫിക് ഓഫീസർമാരെയും, 10000 ത്തിലധികം പോലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 700 എഐ ക്യാമറകളും വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റ്, മാളുകൾ, മാർക്കറ്റ് എന്നിവിടങ്ങളിലും കൂടുതൽ പോലീസിന്റേയും അർദ്ധ സൈനിക വിഭാഗങ്ങളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. കശ്മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ഭീകരസംഘങ്ങൾ മേഖലയിൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മമീരിലടക്കമുണ്ടായ ഏറ്റുമുട്ടൽ കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് രാജ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News