ഇംഗ്ലീഷ് സീരിസുകളിലൂടെ ഇന്ത്യയിൽ സുപരിചതമായി മാറിയ ഒരു വാക്കാണ് ഡേറ്റിങ്. ടിൻഡർ, ബംബിൾ, ഐയിൽ തുടങ്ങിയ നിരവവധി ആപ്ലിക്കേഷനുകളാണ് ഇന്ത്യയിൽ ഓൺലൈൻ ഡേറ്റിങ് മേഖലയിൽ സജീവമായിരിക്കുന്നത്. അപരിചതർ തമ്മിൽ ഓൺലൈനിലൂടെ പരിചയപ്പെട്ട് ഡേറ്റിങ്ങിന് പോകാൻ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകൾ ഒരു അവസരമൊരുക്കുന്നതാണ്. എന്നാൽ ഇതിന് പുറമെ വിവാഹേതര ബന്ധങ്ങൾക്കായിട്ടും ഡേറ്റിങ് ആപ്പ് ഇന്ത്യയിൽ സജീവമാണ്. വിവാഹേതര ബന്ധങ്ങൾക്ക് ഇന്ത്യക്കാർക്ക് പ്രിയം കൂടുന്നതിനുള്ള തെളിവാണ് ഇത്തരത്തിലുള്ള ആപ്പുകളുടെ ഉപയോക്താക്കളുടെ വർധനവിന്റെ കണക്ക്.
ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലീഡെൻ എന്ന ഡേറ്റിങ് ആപ്പ് വിവാഹേതര ബന്ധങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ആഗോളതലത്തിൽ പത്ത് മില്യൺ (ഒരു കോടി) ഉപയോക്തക്കളെ സ്വന്തമാക്കിയ ഡേറ്റിങ് ആപ്പിന് ഇന്ത്യയിൽ നിന്നുമുള്ളത് 2 മില്യൺ യുസേഴ്സാണ് (20 ലക്ഷം). സ്പെറ്റംബർ 2022 മുതൽ ഗ്ലീഡെനിൽ 11 ശതമാനം ഇന്ത്യൻ ഉപയോക്താക്കളുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഡേറ്റിങ് ആപ്പ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം അതിൽ 66 ശതമാനം പേരും ടയർ ഒന്ന് നഗരങ്ങളിൽ നിന്നുള്ളവരാണ്. ബാക്കിയുള്ള 44 ശതമാനം ഉപയോക്തക്കൾ 2,3 ടയർ വിഭാഗത്തിലുള്ളവരാണ്.
ALSO READ : Facebook: ഫെയ്സ്ബുക്കിൽ കുത്തും കോമയും ഇട്ടാൽ റീച്ച് കൂടുമോ; എന്താണ് സത്യാവസ്ഥ?
മാറുന്ന ഇന്ത്യ
ബഹുഭാരത്വം വലിയ തെറ്റാണെന്ന് കരുതുന്ന ഇന്ത്യൻ സമൂഹത്തിൽ കഴിഞ്ഞ ഒരു വർഷത്തിൽ ഗ്ലീഡെൻ ആപ്പിന്റെ ഉപയോക്താക്കളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 അവസാനിക്കുമ്പോൾ 1.7 മില്യൺ ഉപയോക്തക്കൾ ഉണ്ടായിരുന്ന ആപ്പിന് 2022 അവസാനിക്കുമ്പോൾ ആ കണക്ക് 2 മില്യണിലേക്കെത്തിയെന്ന് ഗ്ലീഡെന്റെ ഇന്ത്യൻ തലവൻ സിബിൽ ഷിഡ്ഡെൽ പ്രസ്താവനയിലൂടെ പറഞ്ഞു. ഇന്ത്യയിലെ ബഹഭാരത്വം എന്ന നിലപാട് മാറി വരുന്നതിന്റെ സൂചനയാണ്. ഈ ആപ്ലിക്കേഷനിലൂടെ വിവാഹേതര ബന്ധങ്ങളിൽ മിക്കതും പരസ്പര സമ്മതത്തോടെയാണെന്നാണ് ഗ്ലീഡെൻ പറയുന്നത്.
മികച്ച സാമ്പത്തിക ശേഷിയുള്ള വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ് ഈ അപ്ലിക്കേഷനിൽ ഉള്ള മിക്കവരും. എഞ്ചിനിയറുമാർ, ബിസിനെസുകാർ തുടങ്ങി സമൂഹത്തിൽ അൽപം ഉന്നത ക്ലാസിൽ നിൽക്കുന്നവരാണ് ഉപയോക്തക്കളിൽ ഭൂരിഭാഗം പേരും. കൂടാതെ വീട്ടമ്മമാരുടെ വലിയ ഒരു സംഖ്യയും ഈ ആപ്ലിക്കേഷനിൽ കാണാൻ സാധിക്കുന്നുണ്ടെന്നാണ് ഗ്ലീഡെൻ അറിയിക്കുന്നത്. കണക്കുകൾ പ്രകാരം 30 കഴിഞ്ഞ പുരുഷന്മാരാണ് ആ ആപ്പ് കൂടുതലുമുള്ളത്. സ്ത്രീകളിലേക്ക് വരുമ്പോൾ ആ പ്രായം 26ലേക്ക് കുറയുകയാണ്. കൂടാതെ സ്ത്രീ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ ഒരുക്കി കൊണ്ടാണ് ഈ ആപ്ലിക്കേഷൻ നിർമിച്ചിരിക്കുന്നതെന്ന് ഗ്ലീഡെൻ പറയുന്നു. നിലവിലുള്ള കണക്കുകൾ പ്രകാരം ആകെ ഉപയോക്താക്കളിൽ 40 ശതമാനം പേരും സ്ത്രീകളാണ്. 60 പേരാണ് പുരുഷന്മാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...