Dating App: സ്പാർക്ക്ഡുമായി ഫേസ്ബുക്ക് എത്തുന്നു; തരംഗം ആകുമോ പുതിയ ഡേറ്റിങ് ആപ്പ്

സ്പാർക്കേഡ് ഒരു വീഡിയോ ഡേറ്റിങ് ആപ്പ് ആണ്. ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചാണ് ആപ്പിൽ ലോഗിൻ ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 15, 2021, 01:47 PM IST
  • സ്പാർക്ഡ് എന്ന പുതിയ ഡേറ്റിംഗ് ആപ്പിന്റെ പരീക്ഷണം ആരംഭിച്ച് കഴിഞ്ഞു
  • സ്പാർക്കേഡ് ഒരു വീഡിയോ ഡേറ്റിങ് ആപ്പ് ആണ്.
  • ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചാണ് ആപ്പിൽ ലോഗിൻ ചെയ്യുന്നത്.
  • ആപ്പിൽ 4 മിനിറ്റ് നീണ്ട് നിൽക്കുന്ന വീഡിയോ ഡേറ്റുകളാണ് ഉണ്ടാവുക.
Dating App: സ്പാർക്ക്ഡുമായി ഫേസ്ബുക്ക് എത്തുന്നു; തരംഗം ആകുമോ പുതിയ ഡേറ്റിങ് ആപ്പ്

ഫേസ്ബുക്ക് പുതിയ ഡേറ്റിങ് ആപ്പ് (Dating App) കൊണ്ട് വരുന്നു. സ്പാർക്ഡ് എന്ന പുതിയ ഡേറ്റിംഗ് ആപ്പിന്റെ പരീക്ഷണം ആരംഭിച്ച് കഴിഞ്ഞു, ഉടൻ തന്നെ ആപ്പ് ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പാർക്കേഡ് ഒരു വീഡിയോ ഡേറ്റിങ് ആപ്പ് ആണ്. ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടെങ്കിൽ മാത്രമേ ഈ ഡേറ്റിങ് ആപ്പ് ഉപയോഗിക്കാൻ സാധിക്കൂള്ളൂ. ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചാണ് ആപ്പിൽ ലോഗിൻ ചെയ്യുന്നത്.

ആപ്പിൽ 4 മിനിറ്റ് നീണ്ട് നിൽക്കുന്ന വീഡിയോ ഡേറ്റുകളാണ് ഉണ്ടാവുക. ഈ 4 മിനിറ്റ് തീയതി ഇരുവർക്കും ഇഷ്ടപ്പെടുകയാണെങ്കിൽ 10 മിനിറ്റ് നീളമുള്ള രണ്ടാമത്തെ ഡേറ്റ് ലഭിക്കും. അതിന് ശേഷം രണ്ട് പേർക്കും വിവരങ്ങൾ കൈമാറുകയും ഇഷ്ടമാണെങ്കിൽ മുന്നോട്ട് പോകുകയും ചെയ്യാം. എന്നാൽ സാധാരണ ഡേറ്റിംഗ് ആപ്പ് പോലെയാകില്ല സ്പാർക്ഡ് എന്ന് ഫേസ്ബുക്ക് (Facebook) പറഞ്ഞിട്ടുണ്ട്. മാത്രമല്ല ആപ്പ് ഫ്രീയും ആയിരിക്കും.     

ALSO READ:  Linked In Data Leak:ഫേസ്ബുക്കിന് പിറക്കെ 50 കോടി LinkedIn അക്കൗണ്ടുകളുടെയും വിവരങ്ങൾ പുറത്ത്; ആരോപണം നിഷേധിച്ച് ലിങ്ക്ഡ് ഇൻ

ഇത് രണ്ടാം തവണയാണ് ഫേസ്ബുക്ക് ഡേറ്റിംഗ് ആപ്പുമായി രംഗത്തെത്തുന്നത്. ഡേറ്റിംഗ് അപ്പുകളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയിരിക്കുന്നത് ടിൻഡറും (Tinder)  ബംബിളുമാണ്. 2019 ൽ ഫേസ്ബുക്ക് "ഫേസ്ബുക്ക് ഡേറ്റിങ് എന്നൊരു ആപ്പ് പുറത്തിറക്കിയിരുന്നു . ആദ്യം അമേരിക്കയിൽ പുറത്തിറക്കിയ ആപ്പ് ഇനിയും ഇന്ത്യയിലെത്തിയിട്ടില്ല. സ്പാർക്ഡ് ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

ALSO READ: Google Shopping: ആപ്പും വേണ്ട ഷോപ്പിങ്ങും വേണ്ട,ഗൂഗിളിൻറെ ഷോപ്പിങ്ങ് ആപ്പ് നിർത്തുന്നു

 സ്പാർക്ക്ഡ് ആപ്പിൽ ഒരാൾ രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങൾ ദയ ഉള്ള ആളാണോയെന്നും അതിന്റെ കാരണവും പറയണം. അത് നിരീക്ഷിച്ച ശേഷം മാത്രമേ നിങ്ങൾക്ക് ആപ്പ് ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുകയുള്ളൂ. അക്കൗണ്ട് ഉണ്ടാകുന്നതിന് മുമ്പ് നിങ്ങൾ ആരെയാണ് ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നുള്ള വിവിവരവും നൽകണം.

ALSO READ: BSNL ന്റെ പുത്തൻ 249 രൂപ പ്ലാനിൽ‌ Double Data യും സൗജന്യ കോളിംഗും ലഭിക്കും

എന്നാൽ എങ്ങനെയാണ് ആളുകൾ തമ്മിൽ കാണുന്നതെന്നും സ്വൈപ്പിങ് ഇല്ലാത്തതിനാൽ എങ്ങനെയാണ് ആപ്പ് പ്രവർത്തിക്കുന്നതെന്നും ആപ്പ് ഉപഭോക്താക്കളിലേക്ക് എത്തിയ ശേഷം മാത്രമേ പറയാൻ സാധിക്കൂ. അത് പോലെ തന്നെ ആളുകളുടെ വിവരങ്ങളും പ്രൈവസിയും (Privacy) ഫേസ്ബുക്ക് എങ്ങനെയാണ് സംരക്ഷിക്കാം ഉദ്ദേശിക്കുന്നതെന്നും ആപ്പ് പ്ലെയ്സ്റ്റോറിലും ആപ്പ് സ്റ്റോറിലും എത്തിയാൽ മാത്രമേ പറയാനാകു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News