ടെസ്ലക്ക് മറുപടിയുമായി എത്തിയ പ്രവൈഗ് തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയായ ഡെഫി ഇന്ത്യയിൽ അവതരിപ്പിച്ചു. 51,000 രൂപ ടോക്കൺ തുകയിൽ വാഹനത്തിന്റെ ബുക്കിംഗും ആരംഭിച്ചു, അതേസമയം 2023 അവസാന പാദത്തോടെ ഡെലിവറികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഫ്-റോഡിംഗ് മിലിട്ടറി പതിപ്പായ വീറും ഡെഫിയോടൊപ്പം പ്രദർശിപ്പിച്ചു. സിയാച്ചിൻ ബ്ലൂ, വെർമില്യൺ റെഡ്, കാസിരംഗ ഗ്രീൻ, ലിഥിയം, ബാര്ഡോ, ഹിന്ദിഗോ, ഗ്രീൻ, മൂൺ ഗ്രേ, ഷാനി ബ്ലാക്ക്, ഹാൽഡി യെല്ലോ, എംപറർ പർപ്പിൾ എന്നിവ ഉൾപ്പെടുന്ന ഒമ്പത് ബോഡി കളർ ഓപ്ഷനുകളിലാണ് ഇലക്ട്രിക് എസ്‌യുവി ലഭിക്കുക. കൂടാതെ, വാഹനത്തിന് അഞ്ച് ഇന്റീരിയർ കളർ ഓപ്ഷനുകളും ലഭിക്കും .
402ബിഎച്ച്പി കരുത്തും 620എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 90.2kWh ബാറ്ററിയാണ് ഡെഫിയുടെ ഡ്യുവൽ ഇലക്ട്രിക് മോട്ടോറിന് കരുത്തേകുന്നത്. ഓൾ വീൽ ഡ്രൈവ് വാഹനത്തിന് 500 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വെറും 4.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് എസ്‌യുവിക്ക് കഴിയും, ഉയർന്ന വേഗത മണിക്കൂറിൽ 210 കിലോമീറ്ററാണ്. ഫാസ്റ്റ് ചാർജിംഗിലൂടെ വെറും 30 മിനിറ്റിനുള്ളിൽ പൂജ്യം മുതൽ 80 ശതമാനം വരെ ചാർജിംഗ് സാധ്യമാകും. 2,50,000 കിലോമീറ്ററാണ് വാഹനത്തിന്റെ ബാറ്ററി ലൈഫ് എന്നതും ശ്രദ്ധേയമാണ്.
പ്രവൈഗ് ഡിഫിയുടെ നീളം 4996 MM, ഗ്രൗണ്ട് ക്ലിയറൻസ് 234 MM ആണ്. കൂടാതെ, ഇലക്ട്രിക് എസ്‌യുവിക്ക് 900 എംഎം വാട്ടർ വേഡിംഗ് ശേഷിയും ഉണ്ട്. കൂടാതെ, വാഹനത്തിന് ഇലക്ട്രോണിക് അഡ്ജസ്റ്റബിൾ ക്യാപ്റ്റൻ സീറ്റുകളും,പനോരമിക് മൂൺ റൂഫും ഉണ്ടായിരിക്കും. ഡെഫിയുടെ ഉൾവശത്ത് 5G സ്ട്രീമിംഗ് ഉള്ള വലിയ 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച പ്രീമിയം വീഗൻ ലെതർ അപ്‌ഹോൾസ്റ്ററി, വലിയ ഡ്രൈവർ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ എന്നിവയും ഡെഫിയിൽ ഉണ്ടായിരിക്കും. വ്യത്യസ്ത ഡിസൈനിൽ ഉള്ള എൽഇഡി ഹെഡ്‌ലാമ്പുകളും എസ് യുവിക്ക് ലഭിക്കുന്നു.എകദേശം 39.50 ലക്ഷം രൂപ പ്രാരംഭ വിലയിൽ പ്രവൈഗ് ഡെഫി ലഭ്യമാകാൻ ആണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...