How to earn from Facebook: ഫേസ്ബുക്ക് (Facebook) അതിന്റെ ഏറ്റവും വലിയ ക്രിയേറ്റർ എഡ്യുക്കേഷൻ ആൻഡ് എനേബിൾമെന്റ് പ്രോഗ്രാം ഇന്ത്യയിൽ ആരംഭിച്ചു. ഇതിലൂടെ, കോൺടെന്റ് സ്രഷ്‌ടാക്കൾക്ക് ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമിലും ഇൻസ്റ്റാഗ്രാമിലും (Instagram) പഠിക്കാനും പണം സമ്പാദിക്കാനും ഒപ്പം അവരുടെ കമ്മ്യൂണിറ്റിയെ വലുതാക്കാനും കഴിയും.
വ്യാഴാഴ്ച നടന്ന 'ക്രിയേറ്റർ ഡേ ഇന്ത്യ' 2021 ('Creator Day India' 2021) പതിപ്പിൽ, ഫോട്ടോ പങ്കിടലിനും ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമുകൾക്കുമായി അതിവേഗം വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊശ്ശേരി (Adam Mosseri) പറഞ്ഞു. ഇൻസ്റ്റാഗ്രാമിലെ (Instagram) ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായി ഇത് മാറുന്നു, അതുകൊണ്ടുതന്നെ ഞങ്ങളുടെ മുഴുവൻ ശ്രദ്ധയും ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: Instagram Reels വീഡിയോ ദൈർഘ്യം വർധിപ്പിച്ചു, ഇനി 60 സക്കൻഡ് വരെയുള്ള വീഡിയോ പങ്കുവെയ്ക്കാം
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിലുടനീളമുള്ള പ്ലാറ്റ്ഫോമുകളിൽ പ്രതിഭയുടെയും സർഗ്ഗാത്മകതയുടെയും കഴിവ് തെളിയിച്ചുവെന്ന് ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ അജിത് മോഹൻ (Ajit Mohan) പറഞ്ഞു.
ഞങ്ങൾ ഈ ecosystem ൽ നിക്ഷേപിക്കാനും പിന്തുണയ്ക്കാനും സ്രഷ്‌ടാക്കൾക്കുള്ള മികച്ച സ്ഥലമാക്കി ഇതിനെ മാറ്റാനും ആഗ്രഹിക്കുന്നുവെന്നും. ഈ ലക്ഷ്യത്തിനായി ആവിഷ്കാരങ്ങൾ ജനാധിപത്യവൽക്കരിക്കുന്ന നിരവധി ക്രിയേറ്റീവ് ടൂളുകൾ വികസിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നുവെന്നും റീലുകൾ (Reels) ഇതിന് ഒരു മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും ചെറിയ നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നുമുള്ള ആളുകൾ പോലും ഇൻസ്റ്റാഗ്രാമിന്റെ ഹ്രസ്വ വീഡിയോ ഫീച്ചർ റീലുകൾ ഉപയോഗിക്കുന്നു. ഇന്ന് ഇന്ത്യയിൽ പ്രതിദിനം ശരാശരി 60 ലക്ഷം റീലുകൾ ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ (Social Media) പ്ലാറ്റ്ഫോം ധനസമ്പാദന ഉപകരണങ്ങൾ അവതരിപ്പിക്കുന്നുവെന്നും ഇത് ക്രീയേറ്റേഴ്സിന് കോൺടെന്റലൂടെ സമ്പാദിക്കാൻ സഹായിക്കുമെന്നും അജിത് മോഹൻ വ്യക്തമാക്കി.
ഏറ്റവും വലിയ creator learning program
സ്രഷ്ടാവിന്റെ യാത്രയിൽ പഠനം ഒരു പ്രധാന ഘട്ടമാണെന്ന് നമുക്കറിയാമെന്ന് പറഞ്ഞ അജിത് മോഹൻ വിദ്യാഭ്യാസം ജനാധിപത്യവൽക്കരിക്കുന്നതിന് എക്കാലത്തെയും വലിയ ക്രിയേറ്റർ ലേണിംഗ് പ്രോഗ്രാം ഞങ്ങൾ ആരംഭിക്കുന്നുവെന്നും ഇത് 'Born on Instagram' എന്നതിന്റെ അടുത്ത ഘട്ടമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയിലുടനീളമുള്ള ക്രീയേറ്റേഴ്സിന് ഒരു self-paced ഓൺലൈൻ പഠന കോഴ്‌സിന്റെ കീഴിൽ പഠിക്കാനുള്ള അവസരം ലഭിക്കും.
Also Read: viral video: രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്ന ആളുടെ നേർക്ക് പത്തിയുയർത്തി പാമ്പ്! കാണാം
ഈ പ്രോഗ്രാമിന് കീഴിൽ സ്രഷ്‌ടാക്കൾക്ക് വിദഗ്ധരുമായി തത്സമയ മാസ്റ്റർ ക്ലാസുകൾ പ്രയോജനപ്പെടുത്താമെന്നും കോഴ്സിന്റെ അവസാനം, പങ്കെടുക്കുന്നവർക്ക് ഒരു സർട്ടിഫിക്കറ്റും നൽകുമെന്നും അദ്ദേഹം പറഞ്ഞു. .
ഭാരതീയ ക്രിയേറ്റർ എക്കോസിസ്റ്റത്തിൽ ഈ നിക്ഷേപം നടത്തുന്നത് കൂടുതൽ സ്രഷ്‌ടാക്കളെ നമ്മിലേക്ക് ചേർക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അജിത് മോഹൻ പറഞ്ഞു. 2019 ലാണ് 'Born on Instagram' എന്ന പരിപാടി ആരംഭിച്ചത്.
Collab ഫീച്ചർ ഉടൻ വരും
ഇൻസ്റ്റാഗ്രാമിലെ ഫേസ്ബുക്ക് അതിന്റെ നിരവധി സവിശേഷതകൾ ഇന്ത്യയിൽ അതിവേഗം അവതരിപ്പിക്കുന്നു. കഴിഞ്ഞ വർഷം അതിന്റെ പുതിയ ഫീച്ചർ 'റീൽസ്' (Reels) പുറത്തിറക്കി. ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഹ്രസ്വ വീഡിയോകൾ പങ്കിടാനും സൃഷ്ടിക്കാനും കഴിയും.
Also Read: Horoscope 01 October: ഈ രാശിക്കാരുടെ ഭാഗ്യം ഇന്നു മുതൽ മാറാൻ പോകുന്നു, ഒപ്പം ധനലാഭവും
കമ്പനി 'റീൽസി'നായി ഒരു പ്രത്യേക ടാബ് പുറത്തിറക്കി, ഈ സൗകര്യം ലഭിച്ച ആദ്യ രാജ്യമാണ് ഇന്ത്യ. ഇൻസ്റ്റാഗ്രാം ലൈവ് റൂമുകൾ ആരംഭിച്ച ആദ്യ രണ്ട് രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. നാല് പേർക്ക് ഒരേസമയം തത്സമയം പോകാൻ കഴിയുന്ന ഒരു സവിശേഷതയാണിത്.
ഈ വർഷം ജൂലൈയിൽ ഇന്ത്യയിലും യുകെയിലും ഒരു പുതിയ 'കൊളാബ്' (Collab) ഫീച്ചർ പരീക്ഷിക്കുകയാണെന്ന് ഇൻസ്റ്റാഗ്രാം പറഞ്ഞു. ഇതിന്റെ സഹായത്തോടെ ഉപയോക്താക്കൾക്ക് ഫീഡ് പോസ്റ്റുകളിലും റീലുകളിലും മറ്റുള്ളവരുമായി സഹകരിക്കാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.