Elon Musk: Carbon Dioxide പിടിക്കാൻ ടെക്നോളജിയുണ്ടോ 10 കോടി സമ്മാനം

ഇത് ഉറപ്പിക്കാന്‍ സാധിച്ചാല്‍ മാത്രമേ പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദ്ദമായിരിക്കാന്‍ സാധിക്കുകയെന്നും ഇതിനായുള്ള സാങ്കേതിക വിദ്യ വികസനം വളരെ പരിമിതമായ തോതിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jan 23, 2021, 08:47 PM IST
  • ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാത്രം പുറംതള്ളുന്ന കാർബണിന്റെ അളവ് 9.795 ​ഗി​ഗാടണ്ണാണ്.
  • അദ്ദേഹത്തിന്റെ ട്വീറ്റിലാണ് ഇത് സംബന്ധിച്ച വ്യക്തമായ പ്രഖ്യാപനം നടത്തിയത്.
  • പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും കാര്‍ബണ്‍ ക്യാപ്ചര്‍ ടെക്നോളജിയുടെ വികസനം ത്വരിതപ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Elon Musk: Carbon Dioxide പിടിക്കാൻ ടെക്നോളജിയുണ്ടോ 10 കോടി സമ്മാനം

വാഷിം​ഗ്ടൺ: കാര്‍ബണ്‍ ഡയോക്സൈഡ് പിടിച്ചെടുക്കാൻ ടെക്‌നോളജിയുണ്ടെങ്കിൽ 10 കോടി ഡോളർ സമ്മാനം പ്രഖ്യാപിച്ച് ടെസ്‌ല മേധാവി ഇലോൺ മസ്ക്(Elon Musk). അദ്ദേഹത്തിന്റെ ട്വീറ്റിലാണ് ഇത് സംബന്ധിച്ച വ്യക്തമായ പ്രഖ്യാപനം നടത്തിയത്. വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഡയോക്സൈഡാണ് പിടിച്ചെടുക്കണ്ടത്. ഇത് പരിസ്ഥിതിക്ക് വളരെ അത്യാവശ്യമാണെന്നാണ്  മസ്ക് ട്വീറ്റിൽ വിശദമാക്കുന്നത്.

ALSO READ: Elon Musk പറഞ്ഞതിന് പിന്നാലെ, ഇന്ത്യക്കാർ കൂട്ടത്തോടെ സി​ഗ്നലിലേക്ക്

ഇത് ഉറപ്പിക്കാന്‍ സാധിച്ചാല്‍ മാത്രമേ പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദ്ദമായിരിക്കാന്‍(Nature Friendly) സാധിക്കുകയെന്നും എന്നാല്‍ ഇതിനായുള്ള സാങ്കേതിക വിദ്യയു(technology)ടെ വികസനം വളരെ പരിമിതമായ തോതിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് ഇത്തരമൊരു ഗംഭീര ഓഫറുമായി ഇലോണ്‍ മസ്ക് രംഗത്തെത്തിയത്.

ALSO READ: കാര്യം WhatsApp ന് വെല്ലുവിളി ഒക്കെ തന്നെ, പക്ഷെ Signal പലതും WhatsApp ന്റെ കോപ്പി അടിച്ചിട്ടുണ്ട്

ഇന്‍റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി(International Energy Agency)യുടെ കണക്കുകള്‍ അനുസരിച്ച്‌  ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് മാത്രം പുറംതള്ളുന്ന കാർബണിന്റെ അളവ്  9.795 ​ഗി​ഗാടണ്ണാണ്.സമ്മാനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നും ഇലോണ്‍ മസ്ക് ട്വിറ്ററില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മസ്കിന്‍റെ പ്രഖ്യാപനത്തേക്കുറിച്ച്‌ ടെസ്ലയില്‍ നിന്നും മറ്റ് അറിയിപ്പുകളും ഉണ്ടായിട്ടില്ല. ടെസ്ലയ്ക്ക് പുറമേ സ്പേയ്സ് എക്സ്, ന്യൂറിലിങ്ക് എന്ന സ്റ്റാര്‍ട്ട് അപ്പിന്‍റെയും മേധാവിയാണ് ഇലോണ്‍ മസ്ക്. പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും(Joe Biden) കാര്‍ബണ്‍ ക്യാപ്ചര്‍ ടെക്നോളജിയുടെ വികസനം ത്വരിതപ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News