Facebook Videos Download : ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും വീഡിയോകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

Download Facebook Videos : നിങ്ങൾക്ക് ഈ വീഡിയോകൾ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്ത് ഷെയർ ചെയ്യാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Jan 22, 2023, 05:22 PM IST
  • ഈ രണ്ട് പ്ലാറ്റ്‌ഫോമുകളിലുമായി ദിനപ്രതി നിരവധി മീമുകളും, വീഡിയോകളും റീലുകളും ഒക്കെ എത്താറുണ്ട്.
  • ഇത്തരത്തിൽ കാണുന്ന വീഡിയോകളിൽ ഇഷ്ടപ്പെട്ടവ ആളുകൾ തങ്ങളുടെ സുഹൃത്തുക്കളുമായും മറ്റും പങ്കുവെക്കാറുമുണ്ട്.
  • ഇത്തരം വിഡിയോകൾ ഡൗൺലോഡ് ചെയ്യാൻ കഴിയാത്തത് കൊണ്ട് പലപ്പോഴും ലിങ്കുകളാണ് ഷെയർ ചെയ്യാറുള്ളത്.
  • എന്നാൽ നിങ്ങൾക്ക് ഈ വീഡിയോകൾ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്ത് ഷെയർ ചെയ്യാൻ സാധിക്കും.
Facebook Videos Download : ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും വീഡിയോകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമുമാണ്. ഈ രണ്ട് പ്ലാറ്റ്‌ഫോമുകളിലുമായി ദിനപ്രതി നിരവധി മീമുകളും, വീഡിയോകളും റീലുകളും ഒക്കെ എത്താറുണ്ട്. ഇത്തരത്തിൽ കാണുന്ന വീഡിയോകളിൽ ഇഷ്ടപ്പെട്ടവ ആളുകൾ തങ്ങളുടെ സുഹൃത്തുക്കളുമായും മറ്റും പങ്കുവെക്കാറുമുണ്ട്. എന്നാൽ ഇത്തരം വിഡിയോകൾ ഡൗൺലോഡ് ചെയ്യാൻ കഴിയാത്തത് കൊണ്ട് പലപ്പോഴും ലിങ്കുകളാണ് ഷെയർ ചെയ്യാറുള്ളത്. എന്നാൽ നിങ്ങൾക്ക്ക് ഈ വീഡിയോകൾ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്ത് ഷെയർ ചെയ്യാൻ സാധിക്കും.

ആൻഡ്രോയിഡ് ഫോണുകൾ 

സ്റ്റെപ് 1 : നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യേണ്ട വീഡിയോയുടെയോ റീലിന്റെയോ ലിങ്ക് കോപ്പി ചെയ്യുക

സ്റ്റെപ് 2 : Savefrom.net എന്ന വെബ്സൈറ്റിൽ ഈ ലിങ്ക് പേസ്റ്റ് ചെയ്തതിന് ശേഷം ഡൗൺലോഡ് ചെയ്യുക.

സ്റ്റെപ് 3 : ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയുമ്പോൾ ആഡ് വരികെയാണെങ്കിൽ അത് ക്ലോസ് ചെയ്തതിന് ശേഷം വീണ്ടും ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക. 

സ്റ്റെപ് 4 : നിങ്ങളുടെ ഗാലറിയിൽ നിന്ന് നിങ്ങൾക്ക് ഈ വീഡിയോ ലഭിക്കും.

ALSO READ: Infinix Note 12i : കുറഞ്ഞ വിലയും കിടിലം സവിശേഷതകളുമായി ഇൻഫിനിക്സ് നോട്ട് 12 ഐ ഉടൻ ഇന്ത്യയിലെത്തും

ഐഒഎസ് ഫോണുകൾ

സ്റ്റെപ് 1 : നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യേണ്ട വീഡിയോയുടെയോ റീലിന്റെയോ ലിങ്ക് കോപ്പി ചെയ്യുക

സ്റ്റെപ് 2 : Savefrom.net എന്ന വെബ്സൈറ്റിൽ ഈ ലിങ്ക് പേസ്റ്റ് ചെയ്തതിന് ശേഷം ഡൗൺലോഡ് ചെയ്യുക.

സ്റ്റെപ് 3 : ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയുമ്പോൾ ആഡ് വരികെയാണെങ്കിൽ അത് ക്ലോസ് ചെയ്തതിന് ശേഷം ഡൗൺലോഡ് പേജിലേക്ക് തിരികെ പോകുക

സ്റ്റെപ് 4 : ആഡ് ക്ലോസ് ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു ഡൗൺലോഡ് പോപ്പ് അപ് ലഭിക്കും. അതിലെ ഡൗൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 5 : വീഡിയോ ഓപ്പൺ ചെയ്തതിന് ശേഷം ഷെയർ ബട്ടണിൽ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 6 : ശേഷം വീഡിയോ സേവ് ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News