ചൈനയില്‍ കൊറോണ വീണ്ടും പിടിമുറുക്കിയിരിക്കുകയാണ്. കൊറോണ രോഗവ്യാപനം കാരണം പല നഗരങ്ങളിലും ലോക്ക്ഡൗണും കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.
രണ്ടു വര്‍ഷത്തിനിടെ ചൈനയിലെ ഏറ്റവും വലിയ കൊറോണ പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.പലസ്ഥങ്ങളിലും സ്‌കൂളുകളടക്കം അടച്ചു പൂട്ടിയിരിക്കുകയാണ്. ചൈനീസ് നഗരങ്ങളിൽ കടുത്ത നിയന്ത്രണമാണ് എർപ്പെടുത്തിയിരിക്കുന്നത് . നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. ഇത് കൂടാതെ ഭരണകൂടവും വളരെ ജാഗ്രത നൽകിയാണ് നിർദ്ദേശങ്ങൾ നടപ്പാക്കുന്നത്.
എന്നാൽ ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പുതിയ മാര്‍ഗമാണ് ചൈനീസ് സർക്കാർ ഏർപ്പെടുത്തിയത്. എല്ലാ നഗരങ്ങളിലും കൊറോണ അനൗണ്‍സ്‌മെന്റ് നടത്തിയാണ് സര്‍ക്കാര്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത്. എന്നാൽ അനൗണ്‍സ്‌മെന്റ് നടത്തുന്നത് മനുഷ്യനല്ല എന്നതാണ് ഇതിലെ അത്ഭുതകരമായ കാര്യം. റോബോട്ട് നായ്‌ക്കളാണ് മനുഷ്യന് പകരം ജനങ്ങളെ ബോധവൽക്കരിക്കുന്നത്.
നല്ല അസ്സല്‍ റോബോട്ട് നായ്‌ക്കളെയാണ് ചൈനീസ് സർക്കാർ തെരുവുകളില്‍ ഇറക്കിയത്. നഗരത്തിലെ മുക്കിലും മൂലയിൽ വരെ ഇവ എത്തും. കണ്ടാൽ ജീവനുളള നായ്ക്കളെ പോലെയാണ് റോബോട്ട് നായ. ഇനി ഇവ എങ്ങനെ പ്രവർത്തിക്കും എന്നല്ലെ സംശയം. സംഗതി വളരെ സിംപിളായാണ് ചൈനക്കാർ റോബോട്ടുകളെ നിർമ്മിച്ചിരിക്കുന്നത്. റോബോട്ടുകളുടെ ശരീരത്ത് സ്പീക്കർ ഘടിപ്പിച്ചാണ് പ്രവർത്തനം. ഇവ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ അതിന്റെ ശരീരത്ത് ഘടിപ്പിച്ചിരിക്കുന്ന സ്പീക്കറില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത നിര്‍ദ്ദേശങ്ങള്‍ പുറത്തു വരും. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ശിക്ഷ ലഭിക്കുമെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങിയാല്‍ വളരെ വലിയ രീതിയിൽ പ്രത്യാഘാതം ലഭിക്കുമെന്നാണ് അനൗണ്‍സ്‌മെന്റ്. എന്തായാലും ചൈനീസ് സർക്കാർ കൊണ്ടുവന്ന റോബോട്ട് നായ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA