New Delhi : കോവിഡിനെ തുടര്‍ന്ന് നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ രീതിയില്‍ വന്‍ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. മഹമാരിയെ തുടര്‍ന്ന് ബഹുഭൂരിപക്ഷം വിദ്യാര്‍ഥികള്‍ Online Class കളെയാണ് ആശ്രയിക്കുന്നത്. Mobile ല്‍ നോക്കി പഠിക്കുക എന്നതും വിദ്യാര്‍ഥികള്‍ക്ക് വളരെ വിഷമകരവും കൂടിയാണ്.
എന്നാല്‍ ലാപ്ടോപ്പ് വാങ്ങിക്കുക എന്ന് പറയുന്നത് വളരെ ചിലവേറിയ കാര്യവും കൂടിയാണ്. ലാപ്ടോപ്പിന് ഏറ്റവും കുറഞ്ഞത് ശരാശരി 30,000 രൂപയാണ് വരുന്നത്. എന്നാല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തിയാണ് എച്ച്പി തങ്ങളുടെ ഏറ്റവും വില കുറഞ്ഞ ലാപ്ടോപ്പ് അവതരിപ്പിക്കുന്നത്.
ALSO READ : Broadband: 399 രൂപക്കൊരു ഇൻറർനെറ്റ് പ്ലാൻ, വേഗത സെക്കൻറിൽ 100 എം.ബി
വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തെ മാത്രം ലക്ഷ്യം വെച്ചാണ് എച്ച്പി തങ്ങളുടെ ക്രോംബുക്ക് ശ്രേണിയിലെ പുതിയ ലാപ്ടോപ്പായ എച്ച്പി ക്രോംബുക്ക് 11 എ അവതരിപ്പിക്കുന്നത്. വില 21,999 രൂപ മാത്രമാണ് ക്രോംബുക്ക് 11 എ-ക്കുള്ളത്. ഫ്ലപ്പ്ക്കാര്‍ട്ട് വഴിയാണ് വില്‍പ്പന ഉള്ളത്.
ALSO READ : Google Meet Offer: ഇനി ഒരു മണിക്കൂർ പരിധിയെ പേടിക്കേണ്ട, 24 മണിക്കൂറും ഗൂഗിൾ മീറ്റ് ഉപയോഗിക്കാം
നേരത്തെയുള്ള ക്രോംബുക്കിനെ പോലെ ഗൂഗിള്‍ അസിസ്റ്റന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഗൂഗിളിന്റെ ആപ്പുകളും സൗജന്യമായി ലഭിക്കുന്നതാണ്. ഒപ്പം 100 ജിബി ക്ലൗഡ് സ്റ്റോറേജും ക്രോംബുക്ക് 11 എ-യില്‍ ലഭ്യമാണ്.
11.6 ഇഞ്ച് വലുപ്പമാണ് സ്ക്രീന്‍ 1366x768 പിക്സല്‍ സ്ക്രീനാണുള്ളത്. ടച്ച് സ്ക്രീനിലും പ്രവര്‍ത്തിക്കുന്നതാണ്. ഇന്‍ഡിഗോ ബ്ലൂ നിറത്തലുള്ള ക്രോം ബുക്ക് 11 എയാണ് ഇപ്പോള്‍ വില്‍പനക്കെത്തിച്ചിരിക്കുന്നത്.
ALSO READ : Big News for Airtel Users: 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ് വെറും 7 രൂപയ്ക്ക്
ക്രോംബുക്കിന് നാല് ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയുമാണുള്ളത്. 256 ജിബി എക്സറ്റേണല്‍ സ്റ്റേറേജും സപ്പോര്‍ട്ട് ചെയ്യുന്നതാണ്. സി ടൈപ്പ് ചാര്‍ജറാണ് ലാപ്പിനുള്ളത്. ഒറ്റ ചാര്‍ജില്‍ ഏകദേശം 16 മണിക്കൂറോളം ബാറ്ററി ബാക്കപ്പ് ഉണ്ടാകുമെന്നാണ് എച്ച്പി അവകാശപ്പെടുന്നത്. ക്രോം ഒസ് ആണ് ലാപിനുള്ളെങ്കിലും ഗൂഗിളിന്റെ തന്നെ പ്ലേ സ്റ്റോറും അതിലെ ആപ്ലിക്കേഷനുകളും ക്രോംബുക്കില്‍ ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...