Safety Cars: കുറഞ്ഞ വില, കൂടുതല്‍ സുരക്ഷ; ഈ കാറുകള്‍ ധൈര്യമായി വാങ്ങാം!

Best Safety Cars in India: കുറഞ്ഞ വിലയിൽ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത നിരവധി കാറുകൾ ഇന്ന് ഇന്ത്യയിലുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Sep 7, 2023, 12:07 PM IST
  • പുതിയ കാർ വാങ്ങുന്നവർ ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്നാണ് സുരക്ഷ.
  • സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത കാറുകൾ ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്.
  • ടാറ്റയ്ക്ക് പുറമെ മഹീന്ദ്ര, ഫോക്‌സ്‌വാഗൺ എന്നിവയുടെ കാറുകളുമുണ്ട്.
Safety Cars: കുറഞ്ഞ വില, കൂടുതല്‍ സുരക്ഷ; ഈ കാറുകള്‍ ധൈര്യമായി വാങ്ങാം!

പുതിയ കാർ വാങ്ങുന്നവർ ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്നാണ് സുരക്ഷ. കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകളുള്ള കാ‍ർ വാങ്ങാനായിരിക്കും ഭൂരിഭാ​ഗം ആളുകളും ശ്രമിക്കുക. എന്നാൽ, കുറഞ്ഞ വിലയിൽ സുരക്ഷിതത്വത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത കാറുകളും ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്. ഏറ്റവും കൂടുതൽ സെക്യൂരിറ്റി ഫീച്ചറുകൾ നൽകുന്ന കാറുകളിൽ ടാറ്റ മോട്ടോഴ്‌സിന്റെ വാഹനങ്ങളാണ് മുന്നിൽ. ടാറ്റയ്ക്ക് പുറമെ മഹീന്ദ്ര, ഫോക്‌സ്‌വാഗൺ എന്നിവയുടെ കാറുകളുമുണ്ട്. 

ഫോക്‌സ്‌വാഗൺ വിർച്ചസ്  

അഡൾട്ട് റേറ്റിംഗുകളിലും ചൈൽഡ് സുരക്ഷാ റേറ്റിംഗുകളിലും ഫോക്‌സ്‌വാഗൺ വിർച്ചസിന് 5 സ്റ്റാ‍ർ ലഭിച്ചിരുന്നു. 5-സ്റ്റാർ റേറ്റിംഗ് ഉള്ള വളരെ കുറച്ച് കോംപാക്റ്റ് സെഡാനുകളിൽ ഒന്നാണിത്. 2022 മാർച്ചിലാണ് ഫോക്‌സ്‌വാഗൺ ഈ വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 

ALSO READ: ഏറ്റവുമധികം എസ് യുവികൾ വിറ്റഴിച്ച മാസം; ഓ​ഗസ്റ്റിൽ റെക്കോ‍ർഡിട്ട് മഹീന്ദ്ര

സ്കോഡ സ്ലാവിയ 

2022 ഫെബ്രുവരിയിലാണ് സ്കോഡ സ്ലാവിയ ഇന്ത്യൻ നിരത്തുകളിൽ എത്തിയത്. സ്കോഡ സ്ലാവിയ സെഡാനും സുരക്ഷാ റേറ്റിംഗിൽ 5 ൽ 5 സ്റ്റാറുകൾ ലഭിച്ചിട്ടുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷിതത്വത്തിൽ സ്കോഡ സ്ലാവിയയ്ക്ക് 5 സ്റ്റാർ റേറ്റിം​ഗാണ് ലഭിച്ചത്.   

സ്കോഡ കുഷാക്ക്

ആഗോള എൻസിഎപി ക്രാഷ് ടെസ്റ്റിംഗ് റേറ്റിംഗിൽ കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷാ റേറ്റിംഗിൽ 5/5 റേറ്റിംഗും സ്വന്തമാക്കാൻ സ്കോഡ കുഷാക്കിന് സാധിച്ചു. 

ടാറ്റ പഞ്ച് 

രണ്ട് വർഷം മുമ്പ് ടാറ്റ മോട്ടോഴ്‌സ് വിപണിയിൽ ഇറക്കിയ ടാറ്റ പഞ്ച് കോം‌പാക്റ്റ് എസ്‌യുവി ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി  ഉപഭോക്താക്കളുടെ ഹൃദയമാണ് കീഴടക്കിയത്. ലോഞ്ച് കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു ലക്ഷത്തിലധികം പഞ്ച് കാറുകൾ വിറ്റഴിഞ്ഞിരുന്നു. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ, മുതിർന്നവരുടെ സുരക്ഷാ റേറ്റിംഗിൽ ടാറ്റ പഞ്ച് 5/5 റേറ്റിംഗും കുട്ടികളുടെ സുരക്ഷാ റേറ്റിംഗിൽ 4/5 റേറ്റിംഗും നേടി. 

മഹീന്ദ്ര എക്സ് യു വി 300

മഹീന്ദ്ര എക്സ് യു വി 300 കാർ 2019ലാണ് ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റ് റേറ്റിംഗിൽ തുടർച്ചയായി മൂന്ന് വർഷം മികച്ച റേറ്റിംഗുകൾ നേടിയ ചുരുക്കം ചില വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്ര എക്സ് യു വി 300. മുതിർന്നവരുടെ സുരക്ഷാ റേറ്റിംഗിൽ 5/5 ഉം കുട്ടികളുടെ സുരക്ഷാ റേറ്റിംഗിൽ 3/5 ഉം ആണ് മഹീന്ദ്ര എക്സ് യു വി 300ന് ലഭിച്ചത്.

ടാറ്റ നെക്‌സോൺ

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവി കാറുകളിൽ മുൻപന്തിയിലാണ് ടാറ്റ നെക്‌സോൺ. പെട്രോൾ, ഡീസൽ വേരിയന്റുകളും  അതുപോലെ ഒരു ഇലക്ട്രിക് വേരിയന്റും പുറത്തിറക്കുന്നതാണ് ഈ വാഹനത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. മുതിർന്നവരുടെ റേറ്റിംഗിൽ നെക്സോണിന് 5/5 ലഭിച്ചു. കുട്ടികളുടെ സുരക്ഷാ റേറ്റിംഗിൽ ടാറ്റ നെക്സോണിന് 3/5 റേറ്റിംഗാണ് ലഭിച്ചത്. 

ടാറ്റ അൾട്രോസ്

2018 ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ അൾട്രോസ് വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. മുതിർന്നവരുടെ സുരക്ഷാ റേറ്റിംഗിൽ 5/5 ഉം കുട്ടികളുടെ സുരക്ഷാ റേറ്റിംഗിൽ 3/5 ഉം ഈ കാറിന് ലഭിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News