Realme 9i 5G | പ്രീമിയം ലുക്ക് ബജറ്റ് പ്രൈസ്, റിയൽമി-9 ഐ 5ജി ഇന്ത്യയിലെത്തി

Realme 9i 5G യുടെ പ്രാരംഭ വില 14,999 രൂപയിലാണ് ആരംഭിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് വേരിയൻറിനുമാണിത്

Written by - Zee Malayalam News Desk | Last Updated : Aug 18, 2022, 04:29 PM IST
  • 14,999 രൂപയിലാണ് ഫോണിൻറെ വില ആരംഭിക്കുന്നത്
  • 50 മെഗാപിക്സൽ ആണ് ഫോണിൻറെ ക്യാമറ 2 മെഗാപിക്സൽ പോർട്രെയ്റ്റ് ലെൻസും ഉണ്ട്
  • 8 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയാണ് ഫോണിനുള്ളത്
Realme 9i 5G | പ്രീമിയം ലുക്ക് ബജറ്റ് പ്രൈസ്, റിയൽമി-9 ഐ 5ജി ഇന്ത്യയിലെത്തി

Realme 9i 5G : റിയൽമി തങ്ങളുടെ പുതിയ ഫോണായ  റിയൽമി 9i 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 15000 രൂപയുടെ സ്മാർട്ട്‌ഫോൺ സെഗ്മെൻറുകളിൽ മികച്ചതായിരിക്കും ഇതെന്ന് വിലയിരുത്തുന്നു.14,999 രൂപയിലാണ് ഫോണിൻറെ വില ആരംഭിക്കുന്നത്.
5000 mAh ബാറ്ററിയിൽ 4GB, 6GB വേരിയൻറുകൾ ഫോണിൻറേതായി വിപണയിൽ ലഭ്യമാണ്.

വില

Realme 9i 5G യുടെ പ്രാരംഭ വില 14,999 രൂപയിലാണ് ആരംഭിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് വേരിയൻറിനുമാണിത്.അതേ സമയം, അതിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 16,999 രൂപയാണ് വില. ഓഗസ്റ്റ് 24 മുതൽ ഫ്ലിപ്കാർട്ട്, റിയൽമി ഡോട്ട് കോം, റിയൽമി സ്റ്റോറുകൾ വഴി ഈ ഫോൺ വാങ്ങാം. ഓഫറുകളെക്കുറിച്ച് പറയുമ്പോൾ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 1,000 രൂപ കിഴിവും ലഭിക്കുന്നു.

സവിശേഷതകൾ

6.6 ഇഞ്ച് FHD + IPS LCD ഡിസ്‌പ്ലേയിൽ MediaTek Dimension 810 SoC പ്രോസസ്സറാണ് ഫോണിനുള്ളത്.128 ജിബി വരെ സ്റ്റോറേജ് ഫോണിന് നൽകിയിട്ടുണ്ട്.മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെ മെമ്മറി വർദ്ധിപ്പിക്കാം. 
ആൻഡ്രോയിഡ് 12-ൽ Realme UI 3.0-ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.

ട്രിപ്പിൾ ക്യാമറയിൽ

50 മെഗാപിക്സൽ ആണ് ഫോണിൻറെ ക്യാമറ 2 മെഗാപിക്സൽ പോർട്രെയ്റ്റ് ലെൻസും 2 മെഗാപിക്സൽ മാക്രോ ലെൻസുമാണ് ഫോണിനുള്ളത്.8 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും 5000 mAh ബാറ്ററിയും ഫോണിലുണ്ട്. 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിന് നൽകിയിട്ടുണ്ട്.കണക്റ്റിവിറ്റിക്കായി, 4G LTE, 5G, Wi-Fi, ബ്ലൂടൂത്ത്, GPS, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് റീഡർ, ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് തുടങ്ങിയ ഫീച്ചറുകൾ ഫോണിൽ നൽകിയിട്ടുണ്ട്. സോൾഫുൾ ബ്ലൂ, റോക്കിംഗ് ബ്ലാക്ക്, മെറ്റാലിക്ക ഗോൾഡ് എന്നീ നിറങ്ങളിൽ ഈ ഫോൺ വാങ്ങാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News