iPhone 15 India Price: ഐഫോൺ 15-ന് ഇന്ത്യയിൽ എത്രയാണ് വില, എന്താണ് പ്രത്യേകത

iPhone 15 Indian Market Price: ഫ്രണ്ട് ഫേസിംഗ് ക്യാമറയ്ക്കും ഫേസ് ഐഡിക്കുമായി ഒരു പുതിയ ഡൈനാമിക് ഐലൻഡ് കട്ട്-ഔട്ട് ഉൾപ്പെടുത്തിയതാണ് പുതിയ മാറ്റം

Written by - Zee Malayalam News Desk | Last Updated : Sep 13, 2023, 03:12 PM IST
  • കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് iPhone 15-ന് ചില അപ്‌ഗ്രേഡുകൾ കൂടി ഉണ്ട്
  • കഴിഞ്ഞ വർഷത്തെ പ്രോ മോഡലുകളിൽ നിന്നുള്ള ചിപ്‌സെറ്റും ഇതിലുണ്ടായിരിക്കും
  • വിൽപ്പന ഇന്ത്യയിൽ സെപ്റ്റംബർ 22 മുതൽ ആരംഭിക്കും
iPhone 15 India Price: ഐഫോൺ 15-ന് ഇന്ത്യയിൽ എത്രയാണ് വില, എന്താണ് പ്രത്യേകത

അങ്ങനെ ഐഫോൺ 15 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകാണ്. സെപ്തംബർ 15 മുതൽ ഫോൺ പ്രീ-ബുക്കിംഗിനായി ലഭ്യമാക്കും, സെപ്റ്റംബർ 22 മുതൽ വിൽപ്പന ആരംഭിക്കും. ഡൽഹിയിലും മുംബൈയിലും ആപ്പിൾ ഔദ്യോഗിക സ്റ്റോറുകൾ ഉദ്ഘാടനം ചെയ്തതിന് ശേഷമുള്ള ആദ്യത്തെ ഐഫോൺ ലോഞ്ചാണിത്. വിൽപ്പനയുടെ ആദ്യ ദിനം സ്മാർട്ട് ഫോൺ പ്രേമികളുടെ വൻ നിര തന്നെയായിരിക്കുമെന്നാണ് സൂചന.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് Apple iPhone 15-ന് ചില പ്രധാന അപ്‌ഗ്രേഡുകൾ  കൂടി ഉണ്ട്. ഫ്രണ്ട് ഫേസിംഗ് ക്യാമറയ്ക്കും ഫേസ് ഐഡിക്കുമായി ഒരു പുതിയ ഡൈനാമിക് ഐലൻഡ് കട്ട്-ഔട്ട് ഉൾപ്പെടുത്തിയതാണ് പുതിയ മാറ്റം.iOS 17-ൽ ആണ് ഇത് പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രോ മോഡലുകളിൽ നിന്നുള്ള ചിപ്‌സെറ്റും ഇതിലുണ്ടായിരിക്കും. പുതിയ ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകളിൽ  A16 ബയോണിക് ചിപ്പ് ഉണ്ടാവും.

ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയുടെ ഇന്ത്യയിലെ വില

ആപ്പിൾ ഐഫോൺ 15 ന്റെ 128 ജിബി മോഡലിന് 79,900 രൂപയും ഐഫോൺ 15 പ്ലസ് മോഡലിന് 128 ജിബി വേരിയൻറ് 89,900 രൂപയിലുമാണ് ആരംഭിക്കുന്നത്. 5 കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്: നീല, പിങ്ക്, മഞ്ഞ, പച്ച, കറുപ്പ്. 

പൂർണ്ണമായ വില

iPhone 15 (128 GB): 79,900 രൂപ
iPhone 15 (256 GB): 89,900 രൂപ
iPhone 15 (512GB): 1,09,900 രൂപ

ഐഫോൺ 15 പ്ലസ് (128 ജിബി): 89,900 രൂപ
ഐഫോൺ 15 പ്ലസ് (256 ജിബി): 99,900 രൂപ
ഐഫോൺ 15 പ്ലസ് (512 ജിബി): 1,19,900 രൂപ

ഫീച്ചറുകൾ

ആപ്പിൾ ഐഫോൺ 15 പ്രോയ്ക്കും പ്രോ മാക്‌സിനും ഒരു പുതിയ ടൈറ്റാനിയം ഫ്രെയിമാണ് ലഭിക്കുന്നത്. ആപ്പിൾ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ഭാരം കുറഞ്ഞതാണ് എന്നതാണ് പുതിയ മെറ്റീരിയലിന്റെ പ്രത്യേകത. A17 പ്രോ ചിപ്‌സെറ്റാണ് പുതിയതായി ഫോണിലുള്ള ഹാർഡ്വെയർ. പെർഫോമൻസ് മെച്ചപ്പെടുകയും അധിക ഫംഗ്‌ഷനുകളും ഉണ്ടെങ്കിലും ബാറ്ററി ലൈഫ് അതേപടി തുടരുമെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. പ്രോ മോഡലുകൾക്ക് 29 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സമയം നൽകാൻ കഴിയുമെന്നാണ് കമ്പനി ബാറ്ററിയെ പറ്റി അവകാശപ്പെടുന്നത്. 

iPhone 15 Pro, iPhone 15 Pro Max എന്നിവയിലെ ക്യാമറ സെൻസറുകൾ നവീകരിച്ചിട്ടുണ്ട്. രണ്ട് മോഡലുകളും 48 എംപി പ്രൈമറി ലെൻസാണ് ഉപയോഗിക്കുന്നത്, എന്നാൽ ആപ്പിൾ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയിൽ ഉപയോഗിച്ചതിനേക്കാൾ വലിയ സെൻസറാണ് പ്രോ, മാക്സ് എന്നീ മോഡലുകൾക്കുള്ളത്. അൾട്രാ വൈഡ് ആംഗിൾ ലെൻസും ഇപ്പോഴിതിനുണ്ട്. ഐഫോൺ 15 പ്രോയിലെ 3x, iPhone 15, iPhone 15 Plus എന്നിവയിലെ 2x എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ 5x ഒപ്റ്റിക്കൽ സൂം അനുവദിക്കുന്ന പെരിസ്കോപ്പ് ലെൻസ് പ്രോ മാക്സിലുണ്ട്. ഐഫോൺ 15 പ്രോ 128 ജിബി മോഡലിന് 1,34,900 രൂപയിലും ഐഫോൺ 15 പ്രോ മാക്‌സ് 256 ജിബി മോഡലിന് 1,59,900 രൂപയുമാണ് വില തുടക്കം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News