Amazon Layoffs: ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ഇത്തവണ 9000 ജീവനക്കാർ പുറത്തേക്ക്

Amazon’s AWS Layoffs: ആമസോൺ 9,000 ജീവനക്കാരെ കൂടി പിരിച്ചുവിടാൻ ഒരുങ്ങുന്നു.  ഇത് രണ്ടാമത്തെ തവണയാണ് ഈ വർഷം ജീവനക്കാരെ പൊതിരിച്ചുവിടുന്നത്. 

Written by - Ajitha Kumari | Last Updated : Mar 21, 2023, 11:06 AM IST
  • ആമസോൺ ജീവനക്കാരുടെ എണ്ണം വീണ്ടും വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു
  • സാമ്പത്തിക അനിശ്ചിതത്വം കാരണം ഇത്തവണ 9,000 പേരെ പിരിച്ചുവിടും
  • ആമസോണ്‍ വെബ് സേവനങ്ങള്‍, പരസ്യം ചെയ്യല്‍ എന്നീ വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവരെയായിരിക്കും പിരിച്ചുവിടുക
Amazon Layoffs: ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ഇത്തവണ 9000 ജീവനക്കാർ പുറത്തേക്ക്

Amazon Layoffs: ആഗോള ഇ-കൊമേഴ്‌സ് ഭീമൻ ആമസോൺ ജീവനക്കാരുടെ എണ്ണം വീണ്ടും വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു.  സാമ്പത്തിക അനിശ്ചിതത്വം കാരണം ഇത്തവണ 9,000 പേരെ പിരിച്ചുവിടും.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആമസോണ്‍ വെബ് സേവനങ്ങള്‍, പരസ്യം ചെയ്യല്‍ എന്നീ വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവരെയായിരിക്കും പിരിച്ചുവിടുക എന്നാണ്. 

Also Read: Amazon Layoff: ആമസോണിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ; 18,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി സിഇഒ

കമ്പനി ഒരു പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ചെലവ് കുറയ്ക്കാൻ ഈ നടപടി സ്വീകരിക്കേണ്ടി വരുമെന്നും കാട്ടി കമ്പനിയുടെ സിഇഒ ആൻഡി ജാസി പിരിച്ചുവിടൽ ബാധിച്ച ജീവനക്കാർക്ക് സന്ദേശം അയച്ചതായിട്ടാണ് റിപ്പോർട്ട്.  ഇത് രണ്ടാമത്തെ തവണയാണ് ഇ-കൊമേഴ്‌സ് ഭീമൻ ജീവനക്കാരെ പിരിച്ചുവിടുന്നത്.  ജനുവരിയിൽ 18,000 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.  ഇതോടെ ഇവിടെനിന്നും ജോലി നഷ്‌ടപ്പെട്ടവരുടെ എണ്ണം 27,000 ആയിട്ടുണ്ട്.  അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ ഏകദേശം 9,000 പേരെ പിടിച്ചുവിടുമെന്നും ഇതിൽ കൂടുതലും AWS, PXT, ആഡ്, ട്വിച്ച് എന്നീ വിഭാഗങ്ങളിൽ നിന്നായിരിക്കുമെന്നും ഇതൊരു ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നുവെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ കമ്പനിക്ക് ഏറ്റവും മികച്ചതാണെന്ന് കരുതുന്ന ഒരു തീരുമാനമാണിതെന്നും ജീവനക്കാർക്ക് അയച്ച ഇമെയിലിൽ ജാസി വ്യക്തമാകുന്നുണ്ട്.

Also Read: Shubh Rajyog 2023: 100 വർഷത്തിന് ശേഷം മീനരാശിയിൽ ഗ്രഹങ്ങളുടെ മഹാസംയോഗം; 4 രാശിക്കാരുടെ ഭാഗ്യം മാറിമറിയും 

 

ഏപ്രിൽ പകുതി മുതൽ അവസാനം വരെയുള്ള സമയമായിരിക്കും പിരിച്ചുവിടൽ പ്രക്രിയ പൂർത്തിയാക്കാനായി കമ്പനി ലക്ഷ്യമിടുന്നതെന്ന് സിഇഒ വ്യക്തമാക്കി. പിരിച്ചുവിട്ട ജീവനക്കാരെ ആമസോൺ പിന്തുണയ്ക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് സെപ്പറേഷൻ പേയ്‌മെന്റ്, ട്രാൻസിഷണൽ ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങൾ, എക്‌സ്‌റ്റേണൽ ജോബ് പ്ലേസ്‌മെന്റ് സപ്പോർട്ട് എന്നിവ ഉൾപ്പെടുന്ന പാക്കേജുകൾ നൽകുമെന്നാണ് കമ്പനിയുടെ വാഗ്‌ദാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News