Amazon Prime Day Sale: റെഡ്മിയുടെ കിടിലൻ സ്മാർട്ട് ഫോൺ വെറും 500 രൂപക്ക്, എക്‌സ്‌ചേഞ്ച് ഓഫറും കൂപ്പൺ ഡിസ്‌കൗണ്ടും

Amazon Prime Day Sale 2023 July Offers and Discount: ഈ ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജ് വേരിയൻറിന് 13,999 രൂപയാണ് വില. 39 ശതമാനം ഇളവോടെ 8,499 രൂപയ്ക്ക് വാങ്ങാം

Written by - Zee Malayalam News Desk | Last Updated : Jul 14, 2023, 12:57 PM IST
  • ഈ ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജ് വേരിയൻറിന് 13,999 രൂപയാണ് വില
  • ഈ ഫോണിൽ മീഡിയടെക് ഹീലിയോ ജി85 പ്രൊസസറാണ് സജ്ജീകരിച്ചിരിക്കുന്നത്
  • 5 മെഗാപിക്സൽ സെൽഫി സെൻസറും ഫോണിലുണ്ട്
Amazon Prime Day Sale: റെഡ്മിയുടെ കിടിലൻ സ്മാർട്ട് ഫോൺ വെറും 500 രൂപക്ക്, എക്‌സ്‌ചേഞ്ച് ഓഫറും കൂപ്പൺ ഡിസ്‌കൗണ്ടും

ആമസോൺ പ്രൈം ഡേ സെയിൽ ശനിയാഴ്ച ആരംഭിക്കുകയാണ്. റെഡ്മിയുടെ ബജറ്റ് സ്മാർട്ട്‌ഫോണിന് ബമ്പർ കിഴിവാണ് പ്രൈം ഡേ സെയിലിൽ ലഭിക്കുക. Redmi 12C 10,000 രൂപയ്ക്ക് താഴെ നിങ്ങൾക്ക് വാങ്ങാം. ഇതോടൊപ്പം എക്‌സ്‌ചേഞ്ച് ഓഫറും കൂപ്പൺ ഡിസ്‌കൗണ്ടും ലഭിക്കും.ഈ ഫോണിന്റെ ഓഫറുകളും വിലയും ഫീച്ചറുകളും നോക്കാം താരതമ്യേനെ ഒരു മികച്ച ഫോൺ വേണ്ടവർക്ക് ഇതൊരു നല്ല ഓപ്ഷനായിരിക്കും.

റെഡ്മി 12സിയുടെ വിലയും ഓഫറുകളും

ഈ ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജ് വേരിയൻറിന് 13,999 രൂപയാണ് വില. 39 ശതമാനം ഇളവോടെ 8,499 രൂപയ്ക്ക് വാങ്ങാം. 5 ൽ 4 ആണ് ആമസോണിൽ ഇതിൻറെ റേറ്റിങ്ങ്. ഇതോടൊപ്പം 700 രൂപയുടെ കൂപ്പൺ ഡിസ്‌കൗണ്ടും നിങ്ങൾക്ക് ലഭിക്കും.EMI-യിൽ നിങ്ങൾ  ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതിനായി നിങ്ങൾ എല്ലാ മാസവും 406 രൂപ നൽകേണ്ടിവരും.നിങ്ങളുടെ പക്കൽ പഴയ ഫോൺ ഉണ്ടെങ്കിൽ, അത് എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 8,050 രൂപ വരെ കിഴിവ് ലഭിക്കും. ഫുൾ എക്‌സ്‌ചേഞ്ച് മൂല്യം ലഭിക്കുമ്പോൾ, ഫോൺ 449 രൂപയ്ക്ക് വാങ്ങാം.

സവിശേഷതകൾ ഇങ്ങനെ

ഈ ഫോണിൽ മീഡിയടെക് ഹീലിയോ ജി85 പ്രൊസസറാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് 4 ജിബി റാം ഉണ്ട്, ഇത് വെർച്വൽ റാം വഴി 3 ജിബി വരെ വികസിപ്പിക്കാം. ഇതോടൊപ്പം 64 ജിബി സ്റ്റോറേജും നൽകിയിട്ടുണ്ട്. ഡ്യുവൽ ബാക്ക് ക്യാമറയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഇതിന്റെ ആദ്യ സെൻസർ 50MP f / 1.8 ആണ്. പോർട്രെയ്റ്റ് മോഡും നൈറ്റ് മോഡും ഇതിലുണ്ട്.

5 മെഗാപിക്സൽ സെൽഫി സെൻസറും ഫോണിലുണ്ട്. 10W ചാർജറുമായി വരുന്ന 5000 mAh ബാറ്ററിയാണ് ഫോണിനുള്ളത്. HD+ ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ഏറ്റവും മികച്ച യൂസർ എക്സിപീരിയൻസ് നിങ്ങൾക്ക് ഇതിൽ ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News