Airtel Rs 148 Prepaid Plan: അടിപൊളി പ്ലാനുമായി എയർടെൽ, 148 രൂപയ്ക്ക് ലഭിക്കുക 15 OTT ആപ്പുകൾ!!

Airtel Rs 148 Prepaid Plan:  എയർടെൽ നല്‍കുന്ന ഈ പുതിയ ഡാറ്റ പാക്ക് അനുസരിച്ച് ഇതില്‍ ടോക്ക് ടൈം, എസ്എംഎസ് ആനുകൂല്യങ്ങൾ ലഭ്യമല്ല. സൗജന്യ എയർടെൽ എക്‌സ്ട്രീം പ്ലേ സബ്‌സ്‌ക്രിപ്‌ഷനിലൂടെ ഉപഭോക്താക്കൾക്ക് 15 OTT ആപ്പുകളിലേക്ക് ആക്‌സസ് ലഭിക്കും എന്നതാണ് ഈ പാക്കിന്‍റെ ഏറ്റവും വലിയ പ്രത്യേകതയും നേട്ടവും. 

Written by - Zee Malayalam News Desk | Last Updated : Jul 27, 2023, 12:53 PM IST
  • എയർടെൽ അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പുതിയ പ്രീപെയ്ഡ് പ്ലാൻ 148 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ഈ പ്ലാന്‍ 15 ജിബി ഡാറ്റയാണ് നല്‍കുന്നത്. ഇതൊരു ആഡ്-ഓൺ പ്ലാനാണ്
Airtel Rs 148 Prepaid Plan: അടിപൊളി പ്ലാനുമായി എയർടെൽ, 148 രൂപയ്ക്ക് ലഭിക്കുക 15 OTT ആപ്പുകൾ!!

Airtel Rs 148 Prepaid Plan: ഉപഭോക്താക്കൾക്കായി ഒരു അടിപൊളി പ്ലാനുമായി എത്തിയിരിയ്ക്കുകയാണ് എയർടെൽ. ഈ പ്ലാന്‍ നല്‍കുന്ന നേട്ടങ്ങള്‍ കാണുമ്പോള്‍ മറ്റ് ടെലികോം കമ്പനിയുടെ ഉപഭോക്താക്കള്‍ ശരിയ്ക്കും അസൂയപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

അതായത്, വളരെ കുറഞ്ഞ നിരക്കില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ ആണ് ഈ പുതിയ പ്ലാന്‍ വഴി എയർടെൽ നല്‍കുന്നത്. എയർടെൽ 148 രൂപയുടെ അടിപൊളി പ്ലാൻ ആണ് അവതരിപ്പിച്ചിരിയ്ക്കുന്നത്.  ഈ പ്ലാന്‍ ഏറെ നേട്ടങ്ങള്‍ ആണ് നല്‍കുന്നത്. ഈ പ്ലാന്‍ വഴി കൂടുതൽ ഡാറ്റയോടൊപ്പം 15 OTT ആപ്പുകളിലേക്കുള്ള ആക്‌സസ് കൂടി ലഭിക്കും...!!  

Also Read:  PM Kisan 14th Installment Update: പിഎം കിസാൻ 14-ാം ഗഡു ഇന്ന് കര്‍ഷകര്‍ക്ക് ലഭിക്കും, ഗുണഭോക്തൃ ലിസ്റ്റില്‍ പേര് എങ്ങിനെ പരിശോധിക്കാം? 

എയർടെൽ 148 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം.....

എയർടെൽ 148 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ് അടുത്തിടെ പുറത്തിറക്കിയത്. അതായത് നമുക്കറിയാം കുറഞ്ഞ നിരക്കില്‍  കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിന് എയർടെലും ജിയോയും തമ്മിൽ ഒരു മത്സരമുണ്ട്. ആ മത്സരത്തിനിടെയാണ് തികച്ചും ആകര്‍ഷണീയമായ പ്ലാനുമായി എയർടെൽ എത്തിയത്.  

എയർടെൽ അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പുതിയ പ്രീപെയ്ഡ് പ്ലാൻ 148 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ഈ പ്ലാന്‍  15 ജിബി ഡാറ്റയാണ് നല്‍കുന്നത്. ഇതൊരു ആഡ്-ഓൺ പ്ലാനാണ്, അതായത് ഉപഭോക്താവിന് അവരുടെ നിലവിലുള്ള പ്രീപെയ്ഡ് പ്ലാനിനോട് ചേര്‍ത്ത് ഇത് എടുക്കാം. അതിനാൽ, ഉപഭോക്താക്കൾക്ക് ഈ പ്ലാൻ പോലെ നിലവിലുള്ള പ്രീപെയ്ഡ് പ്ലാനിന്‍റെ സാധുത ലഭിക്കും. 

എയർടെൽ നല്‍കുന്ന ഈ പുതിയ ഡാറ്റ പാക്ക് അനുസരിച്ച് ഇതില്‍ ടോക്ക് ടൈം അല്ലെങ്കിൽ എസ്എംഎസ് ആനുകൂല്യങ്ങൾ ലഭ്യമല്ല. സൗജന്യ എയർടെൽ എക്‌സ്ട്രീം പ്ലേ സബ്‌സ്‌ക്രിപ്‌ഷനിലൂടെ ഉപഭോക്താക്കൾക്ക് 15 OTT ആപ്പുകളിലേക്ക് ആക്‌സസ് ലഭിക്കും എന്നതാണ് ഈ പാക്കിന്‍റെ ഏറ്റവും വലിയ പ്രത്യേകതയും നേട്ടവും. ഈ പാക്കിൽ, ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട വീഡിയോ സീരീസ്, സിനിമകൾ, ടിവി ചാനലുകൾ, ലൈവ് ടിവി, മറ്റ് വിനോദ മാധ്യമങ്ങള്‍ തടസം കൂടാതെ ആസ്വദിക്കാനുള്ള അവസരം ലഭിക്കും. 

എയർടെൽ അതിന്‍റെ തിരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം Xstream Play (നേരത്തെ Airtel Xstream) വാഗ്ദാനം ചെയ്യാൻ തുടങ്ങി. Xstream Play പ്ലാറ്റ്‌ഫോം ഉപഭോക്താക്കൾക്ക് 15-ലധികം OTT പ്ലാറ്റ്‌ഫോമുകളിലേക്ക് ആക്‌സസ് നൽകുന്നു.  ഇത് ഇന്ത്യയിലെ ജനപ്രിയ OTT പ്ലാറ്റ്‌ഫോമുകളായ Netflix, Amazon Prime Video, JioCinema, Zee5, Voot, Disney+ Hotstar, SonyLIV ആക്‌സസ് എന്നിവയിലേക്ക് ആക്‌സസ് നൽകുന്നു. ALT ബാലാജി, ഇറോസ് നൗ, ഹോയ്‌ചോയ്, ഹംഗാമ പ്ലേ, സൺ എൻഎക്‌സ്‌ടി, ഷെമാരൂമീ, ലയൺസ്‌ഗേറ്റ് പ്ലേ, ടിവിഎഫ് പ്ലേ തുടങ്ങിയ നിരവധി ആപ്പുകളും ഈ പ്ലാന്‍ വഴി ലഭ്യമാണ്.  കമ്പനി നല്‍കുന്ന ഈ അടിപൊളി ഓഫര്‍ എയർടെൽ ഉപഭോക്താക്കള്‍ ആസ്വദിക്കുക... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News