WTC Final : മത്സരത്തിൽ ന്യൂസിലാൻഡിന് നേരിയ മുൻതൂക്കം, കീവിസിന്റെ ഇന്നിങ്സ് ഇന്ന് തന്നെ അവസാനിപ്പിച്ചാൽ ഇന്ത്യക്ക് സമനില ഉറപ്പിക്കാം

New Zealand രണ്ട് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെന്ന് നിലയിൽ. ഡെവോൺ കോൺവെ (Devon Conway) അർധ സെഞ്ചുറി നേടി പുറത്തായി. കിവീസ് നായകൻ കെയിൻ വില്യംസണും (Kane Williamson) റോസ് ടെയ്ലറും ക്രീസിൽ.

Written by - Zee Malayalam News Desk | Last Updated : Jun 21, 2021, 01:25 PM IST
  • ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെന്ന് നിലയിൽ.
  • ഡെവോൺ കോൺവെ അർധ സെഞ്ചുറി നേടി പുറത്തായി.
  • കിവീസ് നായകൻ കെയിൻ വില്യംസണും റോസ് ടെയ്ലറും ക്രീസിൽ.
  • മൂന്നാം ദിനത്തിൽ ഇന്ത്യയെ പിഴതെറിഞ്ഞ് കെയിൽ ജെയ്മിസൺ
WTC Final : മത്സരത്തിൽ ന്യൂസിലാൻഡിന് നേരിയ മുൻതൂക്കം, കീവിസിന്റെ ഇന്നിങ്സ് ഇന്ന് തന്നെ അവസാനിപ്പിച്ചാൽ ഇന്ത്യക്ക് സമനില ഉറപ്പിക്കാം

Southampton : പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ (WTC Final) മത്സരം സമനിലയിലേക്ക്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡ് (New Zealand) രണ്ട് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെന്ന് നിലയിൽ. ഡെവോൺ കോൺവെ (Devon Conway) അർധ സെഞ്ചുറി നേടി പുറത്തായി. കിവീസ് നായകൻ കെയിൻ വില്യംസണും (Kane Williamson) റോസ് ടെയ്ലറും ക്രീസിൽ.

മൂന്നാം ദിനത്തിൽ ഇന്ത്യയെ പിഴതെറിഞ്ഞ് കെയിൽ ജെയ്മിസൺ

3ന് 146 എന്ന് നിലയിൽ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യ അടുത്ത് 71 റൺസെടുക്കുന്നതിനിടെ ബാക്കിയുള്ള ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട് പുറത്താകുകയായിരുന്നു. നാലാം വിക്കറ്റിൽ ഇന്ത്യൻ നായകൻ വിരാട് കോലിയും ഉപനായകൻ അജിങ്ക്യ രഹാനെയും ചേർന്ന് മികച്ച് ഒരു കൂട്ടുകെട്ട് സൃഷ്ടിച്ചെങ്കിലും അതിനൊരു ശതകം കണ്ടെത്താൻ സാധിച്ചില്ല. ഇരുവരും ഒരു ഫിഫ്റ്റി പോലും സ്കോർ ചെയ്യാൻ സാധിക്കാതെയാണ് പുറത്തായത്.

ALSO READ : WTC Final : ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം, മൂന്നാം ദിനത്തിൽ വിക്കറ്റ് കൈയ്യിൽ കരുതി സ്കോർ ഉയർത്താൻ ലക്ഷ്യം

44 റൺസെടുത്ത വിരാട് കോലിയെ പുറത്താക്കിയത് കെയിൽ ജെയ്മിസണാണ്. LBWവിൽ പുറത്തായ കോലി അമ്പയറുടെ തീരുമാനത്തെ പുനഃപരിശോധിക്കാൻ റിവ്യുവിന് പോലും നിന്നില്ല. പിന്നാലെയെത്തിയ റിഷഭ് പന്തിനെ ജെയ്മിസൺ തന്നെ പുറത്താക്കി. കഴിഞ്ഞ കുറെ ടെസ്റ്റ് മത്സരങ്ങളിൽ സ്ഥിരത പുറത്തെടുത്തിരുന്ന പന്തിന് എന്നാൽ ഈ മത്സരത്തിൽ ആ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല. ശേഷം ഓരോ ഇടവേളകളലായി ഇന്ത്യൻ താരങ്ങൾ പവലിയനിലേക്കെത്തി. 

രഹാനെ 49നും, രവിന്ദ്ര ജഡേജ അവസാനം വരെ പിടിച്ച് നിന്ന് 15നും രവിചന്ദ്രൻ അശ്വിൻ സ്കോറിങ് അൽപം വേഗത്തിലാക്കുന്നതിനിടെ 22നും പുറത്തായി. ന്യൂസിലാൻഡിനായി ജെയ്മിസൺ 5 വിക്കറ്റ് നേടി ഇന്ത്യയുടെ ഇന്നിങ്സിനെ വേഗത്തിൽ അവസാനിപ്പിക്കാൻ സഹായിച്ചു. ട്രെന്റ്ത ബോൾട്ടും നീൽ വാഗ്നറും ഇരണ്ട് വിക്കറ്റ് വീതം നേടി. ടിം സൗത്തിയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.

ALSO READ : WTC Final : നാലാമത്തെ പേസർ ഇല്ല രണ്ട് സ്പിന്നർമാർ, ഇന്ത്യയുടെ പ്ലെയിങ് ഇലവൻ ഇങ്ങനെ

കിവീസിനായി കോൺവെയും ലാഥമും ചേർന്ന് നല്ല ഒരു ഓപ്പിണിങ് ഇന്നിങ്സ്

ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 218 റൺസ് പിന്തുടർന്ന് ന്യൂസിലാൻഡിന് ഓപ്പണർമാരായ ടോം ലാഥമും ജെനവോൺ കോൺവെയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 70 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്തു. ഡെവോൺ കോൺവെ അർധ സെഞ്ചുറി നേടിയാണ് പുറത്തായത്. വില്യംസണും ടെയ്ലറും നിലവിൽ ക്രീസിലുള്ളത്. ഇന്ത്യക്കായി ഇഷാന്തും അശ്വിനുമാണ് വിക്കറ്റുകൾ സ്വന്തമാക്കിയത്.

ഇന്ന് മൂന്നാം സെക്ഷൻ വരെ മികച്ച രീതിയിൽ ബാറ്റ് ചെയ്ത് ഇന്ത്യക്ക് മുന്നിൽ കഴിവതും 150ന് മുകളിൽ ലീഡ് ഉയർത്തുകയാണ് ന്യൂസിലാൻഡിന്റെ ലക്ഷ്യം. 70 റൺസിനിടയിൽ ഏഴ് വിക്കറ്റുകൾ പിഴുതെടുത്ത ആത്മവിശ്വാത്തിൽ തന്നെയാണ് ടീം വളരെ ചുരുങ്ങിയ സമയമുള്ള രണ്ടാം ഇന്നിങ്സിന് ഇറങ്ങുക.

ALSO READ : WTC Final : പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള എല്ലാ തയ്യറെടുപ്പുകൾ നടത്തി ഇന്ത്യ, അറിയാം ചരിത്ര മത്സരത്തെ കുറിച്ച്

മറിച്ച് ഇന്ത്യ ആകട്ടെ ഏത് വിധേനയും ബാക്കിയുള്ള എട്ട് വിക്കറ്റ് അടുത്ത നൂറ് റൺസിനുള്ളിൽ എടുത്ത ഒന്നാം ഇന്നിങ്സ് അവസാനിപ്പിക്കുക എന്നാണ് ലക്ഷ്യം. പക്ഷെ ജയമെന്ന് കാര്യം ഇന്ത്യക്ക് വിദൂരമാണ്. സമനിലയാണ് പ്രതീക്ഷയുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News