ന്യൂ ഡൽഹി : ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിദ് ഭൂഷണിനെതിരെ നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് തങ്ങളുടെ മെഡൽ ഗംഗ നദിയിൽ ഒഴുക്കുന്നതിൽ നിന്നും പിൻവാങ്ങി കായിക താരങ്ങൾ. ഹരിദ്വാറിൽ വെച്ച് തങ്ങളുടെ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നാണ് ഗുസ്തി താരങ്ങൾ അറിയിച്ചിരുന്നത്. കർഷക നേതാക്കൾ ഇടപ്പെട്ടാണ് ഗുസ്തി താരങ്ങൾ മെഡലുകൾ നദിയിൽ നിക്ഷേപിക്കുന്നതിൽ നിന്നും പിൻമാറിയത്.
കൂടാതെ പ്രശ്ന പരിഹാരത്തിനായി അഞ്ച് ദിവസം സമയം കർഷക നേതാക്കൾ കായിക താരങ്ങളോട് ആവശ്യപ്പെട്ടു. ഈ അഞ്ച് ദിവസത്തിനുള്ളിൽ നടപടിയുണ്ടെങ്കിൽ തങ്ങൾ വീണ്ടും ഹരിദ്വാറിലെത്തുമെന്ന് കായിക താരങ്ങൾ അറിയിച്ചു.
അതിവൈകാരിക രംഗങ്ങളാണ് ഹരിദ്വാറിൽ കാണാൻ ഇടയായത്. കായിക താരങ്ങൾ തങ്ങളുടെ മെഡൽ നെഞ്ചോട് ചേർത്ത് പൊട്ടിക്കരയുകയായിരുന്നു. കായിക താരങ്ങളുടെ സമരത്തിനോട് ആഭിമുഖ്യം പ്രഖ്യാപിച്ചെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...