ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് തിരിച്ചടി. ഫോം തിരിച്ച് പിടിക്കാൻ സാധിക്കാത്ത താരം ടെസ്റ്റ് റാങ്കിങ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ബാറ്റിങിൽ കൂടുതൽ ശ്രദ്ധൃ നൽകാൻ തീരുമാനിച്ച താരം ഇക്കഴിഞ്ഞ ശ്രീലങ്കയ്ക്കെതിരയുള്ള ടെസ്റ്റ് പരമ്പരയിലും മോശം പ്രകടനം തുടരുകയായിരുന്നു.
പട്ടികയിൽ നാല് സ്ഥാനം താഴേക്കിറങ്ങിയാണ് കോലി ഒമ്പതാം സ്ഥാനത്തെത്തിയത്. കോലിയെ കൂടാതെ ഇന്ത്യൻ ബാറ്റർമാരിൽ റാങ്കിങ് പട്ടികയിൽ ആദ്യ പത്ത് സ്ഥാനത്തുള്ളത് രണ്ട് പേരാണ്. ആറാം സ്ഥാനത്ത് ഇന്ത്യൻ നായകൻ രോഹിത ശർമയും പത്താം സ്ഥാനത്ത് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തുമാണ് ആദ്യ പത്ത് പേരിലുള്ളത്.
ALSO READ : Viral Video : കോലിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമം; ഗ്രൗണ്ടിലിറങ്ങിയ 'ആരാധകരെ' ഓടിച്ചിട്ട് പിടിച്ച് പോലീസ്
Jasprit Bumrah breaks into top 5
Jason Holder reclaims top spot
Dimuth Karunaratne risesSome big movements in the latest @MRFWorldwide ICC Men's Test Player Rankings
Details https://t.co/MQENhZlPP8 pic.twitter.com/8OClbDeDtS
— ICC (@ICC) March 16, 2022
ഓൾറൗണ്ടർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്ന രവീന്ദ്ര ജഡേജയെ വിന്‍ഡിസ് താരം ഹോള്‍ഡർ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. പരിക്കിനെ തുടർന്ന് ജഡേജ രണ്ട് പരമ്പരകളിൽ ടീമിന് പുറത്തായിരുന്നു. ഇതെ തുടർന്നാണ് താരത്തിന് റാങ്കിങ്ങിൽ തിരിച്ചടിയായത്.
ബോളർമാരിൽ ഇന്ത്യൻ താരം ജസ്പ്രിത് ബുംമ്ര ആറ് സ്ഥാനം കയറി നാലാം സ്ഥാനത്തെത്തി. ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിന്‍ തന്നെയാണ് രണ്ടാം സ്ഥാനത്തുള്ളത്. മുഹമ്മദ് ഷമി ഒരു സ്ഥാനം മുകളിലേക്ക് കയറി പതിനേഴാം റാങ്കിലുണ്ട്. ഓസ്ട്രേലിയൻ പേസർ പാറ്റ് കമിന്‍സാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ALSO READ : Viral Video : ABD... ABD.. ആർത്തുവിളിച്ച് ആരാധകർ; വൈറലായി വിരാട് കോലിയുടെ പ്രതികരണം
ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര നഷ്ടമായെങ്കിലും നായകൻ ദിമുത് കരുണരത്‌നെ സെഞ്ചുറി മികവിൽ മുന്നേറ്റം കാഴ്ചവെച്ചു. മൂന്ന് സ്ഥാനം മുന്നിലേക്ക് കുതിച്ച് അഞ്ചാം റാങ്കിലാണ് കരുണരത്‌നെ. ബാറ്റർമാരിൽ ഓസീസ് താരം മാർനെസ് ലാബുഷെയ്ന്‍ ആണ് ഒന്നാമൻ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.