Viral Video: മയക്കി കളഞ്ഞല്ലോ! സിന്ധു അല്ലെങ്കിലും പൊളിയാ - വൈറൽ വീഡിയോ

അനിരുദ്ധ് രവിചന്ദർ ആലപിച്ച 'മയക്കിരിയേ' എന്ന തമിഴ് ഗാനത്തിനാണ് സിന്ധു ഡാൻസ് ചെയ്തത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 16, 2022, 08:02 AM IST
  • ഇത് ആദ്യമായല്ല സിന്ധു റീൽസുമായി എത്തുന്നത്.
  • മുൻപ് കച്ചാ ബദാം പാട്ടിന് ചുവടുവച്ചത് വൈറലായിരുന്നു.
  • മാർച്ച് 7 ന് പോസ്റ്റ് ചെയ്ത വീഡിയോ 3 മില്യണിലധികം ആളുകളാണ് കണ്ടത്.
Viral Video: മയക്കി കളഞ്ഞല്ലോ! സിന്ധു അല്ലെങ്കിലും പൊളിയാ - വൈറൽ വീഡിയോ

റീൽസുകളാണ് ഇന്ന് ഇൻസ്റ്റാ​ഗ്രാം തുറന്നാൽ നമ്മൾ കാണുന്നത്. സിനിമ താരങ്ങൾ തുടങ്ങി സ്പോർട്സ് താരങ്ങൾ വരെ ഇന്ന് ട്രെൻഡിനൊപ്പം ചേരുകയാണ്. ഭാഷയൊന്നും അവിടെ ഒരു പ്രശ്നമേയല്ല. ഏത് ​ഗാനമാണോ ട്രെൻഡിം​ഗ് ആകുന്നത് ആ ​ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്നതാണ് പതിവ്. അത്തരത്തിൽ ഒരു അടിപൊളി തമിഴ് പാട്ടിന് ചുവടുവച്ച് എത്തിയിരിക്കുകയാണ് ബാഡ്മിന്റൺ താരം പിവി സിന്ധു. 

അനിരുദ്ധ് രവിചന്ദർ ആലപിച്ച 'മയക്കിരിയേ' എന്ന തമിഴ് ഗാനത്തിനാണ് സിന്ധു ഡാൻസ് ചെയ്തത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്. രണ്ട് ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചു.  

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Sindhu Pv (@pvsindhu1)

 

ഇത് ആദ്യമായല്ല സിന്ധു റീൽസുമായി എത്തുന്നത്. മുൻപ് കച്ചാ ബദാം പാട്ടിന് ചുവടുവച്ചത് വൈറലായിരുന്നു. മാർച്ച് 7 ന് പോസ്റ്റ് ചെയ്ത വീഡിയോ 3 മില്യണിലധികം ആളുകളാണ് കണ്ടത്. 4.6 ലക്ഷം ലൈക്കുകളും കിട്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News