Sanju Samson ലോകകപ്പ് ടീമിലേക്കോ? താരത്തോട് BCCI യുഎഇയിൽ തുടരാൻ നിർദേശിച്ചു എന്ന് റിപ്പോർട്ട്

Sanju Samson Twenty20 World Cup Indian Team പ്രവേശിക്കാൻ സാധ്യത ഉണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 12, 2021, 08:25 PM IST
  • സഞ്ജു സാംസണിനോട് മറ്റ് നിർദേശങ്ങൾ ലഭിക്കുന്നത് വരെ യുഎഇയിൽ തന്നെ തുടരാനാണ് പറഞ്ഞിരിക്കുന്നതെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്.
  • തന്റെ ടീം പ്ലേ ഓഫിലേക്ക് പ്രവേശിച്ചില്ലെങ്കിലും യുഎഇയിൽ വെച്ച് ഐപിഎൽ രണ്ടാം പാദത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളിൽ പ്രധാനിയാണ് സഞ്ജു.
  • നിലിവിൽ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില താരങ്ങളുടെ ഫോമില്ലാഴ്മയെ കണക്കിലെടുത്ത് ബിസിസിഐ സഞ്ജുവിനെ സ്ക്വാഡിലേക്ക് പരിഗണിച്ചേക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധർ റിപ്പോർട്ടിനോട് പ്രതികരിച്ചിരിക്കുന്നത്.
Sanju Samson ലോകകപ്പ് ടീമിലേക്കോ? താരത്തോട് BCCI യുഎഇയിൽ തുടരാൻ നിർദേശിച്ചു എന്ന് റിപ്പോർട്ട്

Dubai : ഐപിഎല്ലിൽ സഞ്ജു സാംസൺ (Sanju Samson) നയിച്ച രാജസ്ഥാൻ റോയൽ പ്ലേ ഓഫിലേക്ക് പ്രവേശിച്ചില്ലെങ്കിലെന്താ താരം ചിലപ്പോൾ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് (Twenty20 World Cup Indian Team) പ്രവേശിക്കാൻ സാധ്യത ഉണ്ട്. പുറത്ത് വരുന്ന സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ പ്രകാരം ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (BCCI) സഞ്ജു സാംസണിനോട് മറ്റ് നിർദേശങ്ങൾ ലഭിക്കുന്നത് വരെ യുഎഇയിൽ തന്നെ തുടരാനാണ് പറഞ്ഞിരിക്കുന്നതെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്.

തന്റെ ടീം പ്ലേ ഓഫിലേക്ക് പ്രവേശിച്ചില്ലെങ്കിലും യുഎഇയിൽ വെച്ച് ഐപിഎൽ രണ്ടാം പാദത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളിൽ പ്രധാനിയാണ് സഞ്ജു. നിലിവിൽ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില താരങ്ങളുടെ ഫോമില്ലാഴ്മയെ കണക്കിലെടുത്ത് ബിസിസിഐ സഞ്ജുവിനെ സ്ക്വാഡിലേക്ക് പരിഗണിച്ചേക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധർ റിപ്പോർട്ടിനോട് പ്രതികരിച്ചിരിക്കുന്നത്. 

ALSO READ : India vs Sri Lanka : Sanju Samson ന് പരിക്ക്, ആദ്യ മത്സരത്തിൽ നിന്ന് ഒഴിവാക്കി, ഇഷാൻ കിഷനും സൂര്യകുമാർ യാദവിനും അരങ്ങേറ്റം

യുഎഇയിൽ വെച്ച് നടന്ന ഏഴ് മത്സരങ്ങളിൽ നിന്നായി സഞ്ജു രണ്ട് അർധ സെഞ്ചുറികളടക്കം 207 റൺസെടുത്തിട്ടുണ്ട്. കൂടാതെ സ്റ്റമ്പിന് പിന്നാലായി രാജസ്ഥാന് വേണ്ടി മികച്ച പ്രകടനാണ് മലയാളി താരം പുറത്തെടുത്തിരുന്നത്.

അഞ്ച് ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ 17ന് ആരംഭിക്കുന്ന ലോകകപ്പ് ടൂർണമെന്റിലേക്ക് ഐപിഎൽ ഫൈനലിന് ശേഷം ഉടൻ തന്നെ താരത്തെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കപ്പെട്ടേക്കാമെന്നാണ് ചില സ്പോർട്സ് വൃത്തങ്ങൾ നൽകുന്ന സൂചന. 17ന് ആരംഭിക്കുന്ന ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ശേഷം സപ്പർ 12ൽ പാകിസ്ഥാനെതിരെ ഒക്ടോബർ 24നാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.

ALSO READ : Sanju Samson: മലയാളി താരം സഞ്ജു സാംസണ് സ്വാന്ത്വനമേകി കോച്ച് രാഹുൽ ദ്രാവിഡ്

കഴിഞ്ഞ കുറെ മത്സരങ്ങളിൽ ഫോമില്ലാഴ്മ പ്രകടമാക്കുന്ന ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കി സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാനാകും ബിസിസിഐ പദ്ധതി ഇടുക. അതേസമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കടേശ് ഐയ്യരെയും ചിലപ്പോൾ ടീമിലേക്ക് പരിഗണിക്കാൻ സാധ്യത ഉണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

നിലവിൽ ശക്തമായി നിൽക്കുന്ന ചില സൂചനകൾ പ്രകാരം സ്റ്റാൻഡ് ബൈ പ്ലേയറായ ശ്രയസ് ഐയ്യരെ പാണ്ഡ്യക്ക് പകരം പ്രധാന ടീമിലേക്കും സഞ്ജുവിനെ സ്റ്റാൻഡ് ബൈലേക്കും പരിഗണിക്കാനാകും സാധ്യത. 

ALSO READ : RR vs PBKS : Sanju Samson ന്റെ ഒറ്റയാൻ പോരാട്ടം അവസാന പന്തിൽ പാഴായി, രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബിന് നാല് റൺസ് വിജയം

കൂടാതെ ഫോമില്ലാഴ്മ നേരിടുന്ന രാഹുൽ ചഹറിനെ ടീമിൽ നിന്നൊഴുവാക്കിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതോടൊപ്പം ഡൽഹി ക്യാപിറ്റൽസ് പേസർ ആവേശ് ഖാനെ നെറ്റ് ബോളറായി ടീമിൽ പരിഗണിക്കാൻ സെലകട്ർമാർ തീരുമാനിച്ചിട്ടുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ ഉദ്ദരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News