അഡ്ലെയഡ് : 2007 ലോകകപ്പ് ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകരെ നിരാശരാക്കി സെമി ഫൈനലിൽ ഇംഗ്ലണ്ടിന് പത്ത് വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ 16 ഓവറിൽ മറികടക്കുകയായിരുന്നു ഇംഗ്ലണ്ട്. ഓപ്പണർമാരായ ഇംഗ്ലീഷ് ക്യപ്റ്റൻ ജോസ് ബട്ട്ലർ 80-ും അലെക്സ് ഹെയിൽസ് 86 റൺസുമെടുത്താണ് ഇംഗ്ലണ്ടിനെ പാകിസ്ഥാനെതിരെയുള്ള ഫൈനലിലേക്കെത്തിച്ചത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ ഫൈനലാണ്. 2010 ലോകകപ്പിൽ ഓസ്ട്രേലിയ തോൽപ്പിച്ചാണ് ഇംഗ്ലീഷ് ടീം കന്നി ഐസിസി കിരീടം സ്വന്തമാക്കുന്നത്.
ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. വിരാട് കോലിയുടെയും ഹാർദിക് പാണ്ഡ്യയുടെയും അർധ സെഞ്ചുറിയുടെ പിൻബലത്തിലാണ് ഇന്ത്യ ഇംഗ്ലീഷ് ടീമിനെതിരെ പ്രതിരോധിക്കാവുന്ന സ്കോറിലേക്കത്തിയത്. കെ.എൽ രാഹുൽ വീണ്ടും നിരാശ സൃഷ്ടിച്ചു. പവർ പ്ലേയിൽ ഇന്ത്യ തുടരുന്ന മെല്ലെ പോക്ക് ഇന്ന് ഇംഗ്ലണ്ടിനെതിരെ തുടരുകയും ചെയ്തു. തുടർന്ന് സ്കോർ ബോർഡ് 170തിലേക്കെത്തിക്കാൻ ഇന്ത്യൻ ബാറ്റർമാർ അവസാനം പെടാപാട് പെടുകയായിരുന്നു. അവസാന ഓവറികളിൽ ഹാർദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ഇന്ത്യ 168 റൺസിലെത്തിയത്.
മറുപടി ബാറ്റിങ്ങിനെ ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യമുതൽ തന്നെ ആക്രമിച്ച് കളിക്കുകയായിരുന്നു. പവർ പ്ലെയുടെ ആനുകൂല്യം മുതലെടുത്ത ഇംഗ്ലീഷ് ബാറ്റർ അഞ്ച് ഓവറിൽ തന്നെ 50 റൺസ് പിന്നിട്ട് ശക്തമായ നിലയിലേക്കെത്തി. 47 പന്തിൽ ഏഴ് സിക്സറുകളും നാല് ഫോറും നേടിയാണ് അലക്സ് ഹെയിൽസ് 86 റൺസെടുത്തത്. 49 പന്തിൽ മൂന്ന് സിക്സറുകളും ഒമ്പത് ഫോറും നേടിയാണ് ബട്ട്ലറുടെ 80 റൺസ് നേട്ടം.
നവംബർ 13നാണ് ടൂർണമെന്റിന്റെ ഫൈനൽ. ന്യൂസിലാൻഡിനെ ഏഴ് വിക്കറ്റിന് തകർത്തെത്തിയ പാകിസ്ഥാനാണ് ഇംഗ്ലണ്ടിന്റെ എതിരാളി. ഇരു ടീമുകളുടെ മൂന്നാമത്തെ ടി20 ലോകകപ്പ് ഫൈനലാണ്. കൂടാതെ ഇരു ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്ത് നിന്നാണ് സെമിയിലേക്ക് യോഗ്യത നേടിയത്. മെൽബണിൽ വെച്ചാണ് കലാശപ്പോരാട്ടം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...