Sydney Test: രണ്ടാം ഇന്നിങ്സിലും ഓസീസ് മേധാവിത്വം ; ഇന്ത്യ പരിക്കിലും പരുങ്ങലിലും

ഓസ്ട്രേലിയയ്ക്ക് 197 റൺസിന്റെ ലീഡ്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ  244 റൺസിന് പുറത്ത്

Written by - Zee Malayalam News Desk | Last Updated : Jan 9, 2021, 02:38 PM IST
  • ഓസ്ട്രേലിയയ്ക്ക് 197 റൺസിന്റെ ലീഡ്
  • ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 244 റൺസിന് പുറത്ത്
  • ഗില്ലിനും പൂജാരയും അർധ സെഞ്ചുറി
  • പന്തിനും ജഡേജയ്ക്കും പരിക്ക്
Sydney Test: രണ്ടാം ഇന്നിങ്സിലും ഓസീസ് മേധാവിത്വം ; ഇന്ത്യ പരിക്കിലും പരുങ്ങലിലും

സിഡ്നി: ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൽ ഓസീസ് ശക്തമായ നിലയിൽ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യക്കെതിരെ ആതിഥേയരായ ഓസ്ട്രേലിയയ്ക്ക് 197 റൺസിന്റെ ലീഡ്. രണ്ടാം ഇന്നിങ്സിൽ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുത്താണ് മൂന്നാം ദിനം കളി അവസാനിപ്പിച്ചത്.

ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ 244 റൺസിന് പുറത്താക്കിയാണ് ഓസീസ് തങ്ങളുടെ രണ്ടാം ഇന്നിങ്സിലെ ആധിപത്യം തുടർന്നത്. അദ്യ ദിനങ്ങളിൽ ഓസ്ട്രേലിയുടെ ഇന്നിങ്സിന്റെ നെടും തൂണായിരുന്ന മാർനസ് ലാബുഷെയ്നും സ്റ്റീവ് സ്മിത്തുമാണ് (Steve Smith) അർധ സെഞ്ചുറി കൂട്ടുകെട്ടോടെ നിലിവിൽ ക്രീസിൽ ഉളളത്. ഓപ്പണർമാരായ ഡേവിഡ് വാ‌ർണറെയും വിൽ പുകോവ്സ്കിയെയുമാണ് ഓസ്ട്രേലിയക്ക് നഷട്മായ വിക്കറ്റുകൾ. പത്ത് ഓവറിനുള്ളിൽ ഇരു താരങ്ങളും പുറത്തായതിനെ തുടർന്ന് ആ​ദ്യ ഇന്നിങ്സിലെ പോലെ ലാബുഷെയ്നും സ്മിത്തും ചേർന്ന് രണ്ടാം ഇന്നിങ്സിലും മികച്ച് അടിത്തറയാണ് ഓസ്ട്രേലിയക്കായി നിർമിച്ചിരിക്കുന്നത്. രവിചന്ദ്രൻ അശ്വിനും മുഹമ്മദ് സിറാജിനുമാണ് വിക്കറ്റുകൾ.

ALSO READ: ഡിസ്നിയിൽ ആദ്യ ദിനം ഓസ്ട്രേലിയയുടെ കൈയ്യിൽ

രണ്ട് വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് എന്ന് നിലയിൽ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യ 150 റൺസ് സ്കോർ ബോർഡിൽ ചേർക്കുന്നതിനിടെയാണ ബാക്കി എട്ട് വിക്കറ്റ് നഷ്ടമാക്കിയത്. അതിൽ മൂന്ന് വിക്കറ്റ് അനാവശ്യമായി വിട്ടു കൊടുത്ത റണൗട്ടുകളായിരുന്നു. മധ്യനിരയിൽ ഹനുമാൻ വിഹാരിയുടെയും വാലറ്റത്ത് അശ്വിന്റെയും ബുമ്രയുടെയും (Jasprit Bumrah) വിക്കറ്റകൾ റണൗട്ടിലുടെ വിട്ടു കളഞ്ഞത്.

അതിനിടെ രണ്ട് താരങ്ങൾക്ക് പരിക്കേറ്റതു ഇന്ത്യക്ക് വീണ്ടും തലവേദയായി. മികച്ച ഫോമിലേക്കെത്തിയെ റിഷഭ് പന്തും (Rishabh Pant) രവീന്ദ്ര ജഡേജയ്ക്കുമാണ് ബാറ്റിങനിടെ കൈകളിൽ പരിക്കേറ്റത്. റിഷഭ് പന്ത് പുറത്തായിതിന് ശേഷം വിദ​ഗ്ധ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്ന് ബിസിസിഐ അറിയിച്ചു. കൈ വിരലിൽ പരിക്കേറ്റ ജഡേജ ഫീൽഡിങ്ങിന് ഇറങ്ങിയെങ്കിലും താരം ബോൾ ചെയ്തില്ല. വളരെ വേ​ഗത കുറഞ്ഞ ഇന്ത്യൻ ഇന്നിങിസിന് അൽപമെങ്കിലും ഉണർവ് നൽകിയത് പന്തിന്റെ ഇന്നിങ്സായിരുന്നു. എന്നാൽ താരത്തിന് പരിക്കേറ്റതോടെ ആ പ്രതീക്ഷയും ഇന്ത്യക്ക് നഷ്ടമായി.

ALSO READ: ദേശീയ ഗാനത്തിനിടെ വികാരാധീനനായി മുഹമ്മദ് സിറാജ്, ഇതാണ് യഥാര്‍ത്ഥ ദേശസ്നേഹമെന്ന് ആരാധകര്‍

ഇന്ത്യക്കായി ഓപ്പണർ ശുഭ്മാൻ ​ഗില്ലും ചേത്വേശർ പൂജാരെയും അർധ സെഞ്ചുറി നേടി. ​ഗില്ലന്റ ടെസ്റ്റ് കരിയറിലെ ആദ്യ ഫിഫ്റ്റിയാണ്. എന്നാൽ പൂജാരയാകട്ടെ തന്റെ കരിയറിലെ ഏറ്റവും വേ​ഗത കുറഞ്ഞ അർധ സെഞ്ചുറിയാണ് ഇന്ന് നേടിയത്. പരിക്കിനൊപ്പം വാലറ്റക്കാരോട് ചേർന്ന് പൊരുതിയ ജ‍ഡേജയായിരുന്നു (Ravindra Jadeja) ഇന്ത്യൻ സ്കോർ 200 കടക്കാൻ സഹായിച്ചത്. ഓസ്ട്രേലിയക്കായി പാറ്റ് കമിൻസ് നാല് വിക്കറ്റ് നേടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News