Super Cup 2023 : സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയെ നേരിടും; എപ്പോൾ എവിടെ കാണാം?

Super Cup 2023 Kerala Blasters vs Roundglass Punjab FC Live Streaming : കോഴിക്കോടും പയ്യനാട് സ്റ്റേഡിയവുമാണ് ഇത്തവണത്തെ സൂപ്പർ കപ്പ് ടൂർണമെന്റിന് വേദിയാകുന്നത് 

Written by - Jenish Thomas | Last Updated : Apr 8, 2023, 07:17 PM IST
  • സൂപ്പർ കപ്പ് 2023ലെ ആദ്യ മത്സരത്തിനാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുക
  • പഞ്ചാബ് എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി
  • കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ് സി മത്സരം
  • ഐ ലീഗ് ചാമ്പ്യന്മാരാണ് പഞ്ചാബ് എഫ് സി
Super Cup 2023 : സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയെ നേരിടും; എപ്പോൾ എവിടെ കാണാം?

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ സൂപ്പർ കപ്പ് ടൂർണമെന്റിന് ഇന്ന തുടക്കം. ഐ ലീഗ് ടീമുകളുടെ യോഗ്യത മത്സരങ്ങൾക്ക് ശേഷം ഇന്ന് ഏപ്രിൽ എട്ട് മുതലാണ് സൂപ്പർ കപ്പ് 2023 സീസണിന്റെ തുടക്കം കുറിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസൺ ഫൈനലിസ്റ്റുകളായ ബെംഗളൂരു എഫ് സിയും ഐലീഗ് ടീമായ ശ്രീനിധി ഡെക്കാനും തമ്മിലാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റമുട്ടുക. ടൂർണമെന്റിന്റെ ആദ്യ ദിനത്തിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങും. ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിയാണ് സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ കൊമ്പന്മാരുടെ എതിരാളി.

ഐഎസ്എൽ പ്ലേ ഓഫിൽ നേരിട്ട് തിരിച്ചടിക്കും വിവാദങ്ങൾക്കും എല്ലാ മറുപടി നൽകാനാണ് കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട് സൂപ്പർ കപ്പിനിറങ്ങുന്നത്. പ്ലേ മേക്കർ അഡ്രിയാൻ ലൂണയില്ലാതെ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സ് ചിലപ്പോൾ വലിയ തിരിച്ചടി നേരിട്ടേക്കും. കൂടാതെ ഫുൾബാക്ക് താരം ഹർമ്മൻജോട്ട് ഖബ്രയും സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് നിരയിൽ ഉണ്ടാകില്ല.

ALSO READ : Hero Super Cup 2023 : ലൂണ ഇല്ല, 11 മലയാളി താരങ്ങൾ; സൂപ്പർ കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിനെ പ്രഖ്യാപിച്ചു

മറിച്ച് റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിയാകാട്ടെ സീസണിലെ മികച്ച ഫോമുമായിട്ടാണ് കോഴിക്കോടെത്തുന്നത്. ഐ ലീഗ് ചാമ്പ്യന്മാരായി സീസൺ അവസാനിപ്പിച്ച പഞ്ചാബ് എഫ് സി ഐഎസ്എൽ 2023-24 സീസണിലേക്ക് സ്ഥാനകയറ്റം ലഭിക്കുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സ്-റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സി പോരാട്ടം എവിടെ എപ്പോൾ കാണാം?

കോഴിക്കോട് കർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ചാണ് സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിലെ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ് സിക്കെതിരെ ഇറങ്ങുന്നത്. ഇന്ത്യൻ വൈകിട്ട് 8.30നാണ് കിക്കോഫ്. സോണി നെറ്റ്വർക്കാണ് സൂപ്പർ കപ്പ് ടൂർണമെന്റിന്റെ ടെലികാസ്റ്റ് അവകാശം നേടിയിരിക്കുന്നത്. ടെലിവിഷനിൽ സോണി സ്പോർട്സിലൂടെ മത്സരം കാണാൻ സാധിക്കുന്നതാണ്. ഒടിടി ഫ്ലാറ്റ്ഫോമായ ഫാൻകോഡാണ് സൂപ്പർ കപ്പിന്റെ ഡിജിറ്റൽ സംപ്രേഷണ അവകാശം നേടിയിരിക്കുന്നത്. 79 രൂപയ്ക്ക് ടൂർണമെന്റ് മുഴുവൻ കാണാനുള്ള പ്രത്യേക പായ്ക്കും ഫാൻകോഡ് നൽകുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News