Super Cup 2023 : സൂപ്പർ കപ്പിൽ ജയം തുടരാൻ കൊമ്പന്മാർ; എതിരാളികൾ ദക്ഷിണേന്ത്യൻ ടീം; കേരള ബ്ലാസ്റ്റേഴ്സ്-ശ്രീനിധി ഡെക്കാൻ മത്സരം എപ്പോൾ എവിടെ കാണാം?

Hero Super Cup 2023 Kerala Blasters vs Sreenidhi Deccan Live Streaming : കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രീനിധി ഡെക്കാൻ മത്സരം നടക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 12, 2023, 05:29 PM IST
  • ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം
  • കോഴിക്കോട് വെച്ചാണ് മത്സരം നടക്കുന്നത്
Super Cup 2023 : സൂപ്പർ കപ്പിൽ ജയം തുടരാൻ കൊമ്പന്മാർ; എതിരാളികൾ ദക്ഷിണേന്ത്യൻ ടീം; കേരള ബ്ലാസ്റ്റേഴ്സ്-ശ്രീനിധി ഡെക്കാൻ മത്സരം എപ്പോൾ എവിടെ കാണാം?

സൂപ്പർ കപ്പ് ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഐ ലീഗ് ടീമായ ശ്രീനിധി ഡെക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. ആദ്യ മത്സരത്തിൽ ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷണേന്ത്യൻ ടീമിനെതിരെ ബ്ലാസ്റ്റേഴ്സ് ഇന്ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. 

ആദ്യ മത്സരത്തിലെ ജയത്തെ തുടർന്ന് ഗ്രൂപ്പ് എയിൽ ബ്ലാസ്റ്റേഴ്സ് മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾ നേടിയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ ഐ ലീഗ് ചാമ്പ്യന്മാരെ തകർത്തത്. പ്രതിരോധത്തിൽ ചെറിയ വിള്ളലുകൾ ഒഴിച്ച് നിർത്തിയാൽ പഞ്ചാബ് എഫ് സിക്കെതിരെ സമ്പൂർണ ആധിപത്യമായിരുന്നു കാഴ്ചവെച്ചത്. ഐ ലീഗ് 2022-23 സീസണിലെ രണ്ടാം സ്ഥാനക്കാരണ് ശ്രീനിധി ഡെക്കാൻ.

ALSO READ : Super Cup 2023 : സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയെ നേരിടും; എപ്പോൾ എവിടെ കാണാം?

കേരള ബ്ലാസ്റ്റേഴ്സ്-ശ്രീനിധി ഡെക്കാൻ പോരാട്ടം എവിടെ എപ്പോൾ കാണാം?

കോഴിക്കോട് കർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ചാണ് സൂപ്പർ കപ്പിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ശ്രീനിധി ഡെക്കാനെതിരെ ഇറങ്ങുന്നത്. ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്കാണ് കിക്കോഫ്. സോണി നെറ്റ്വർക്കാണ് സൂപ്പർ കപ്പ് ടൂർണമെന്റിന്റെ ടെലികാസ്റ്റ് അവകാശം നേടിയിരിക്കുന്നത്. ടെലിവിഷനിൽ സോണി സ്പോർട്സിലൂടെ മത്സരം കാണാൻ സാധിക്കുന്നതാണ്. ഒടിടി ഫ്ലാറ്റ്ഫോമായ ഫാൻകോഡാണ് സൂപ്പർ കപ്പിന്റെ ഡിജിറ്റൽ സംപ്രേഷണ അവകാശം നേടിയിരിക്കുന്നത്. 79 രൂപയ്ക്ക് ടൂർണമെന്റ് മുഴുവൻ കാണാനുള്ള പ്രത്യേക പായ്ക്കും ഫാൻകോഡ് നൽകുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News