ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കരിയറിലെ ഓരോ മുഹൂർത്തവും വിലപ്പെട്ടതായിരുന്നുവെന്ന് താരം പ്രതികരിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി ടീമംഗമായി തിരിച്ചുവന്നതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനവുമായി ശ്രീശാന്ത് രംഗത്തെത്തിയത്.
It has been an honor to represent my family, my teammates and the people of India. Nd everyone who loves the game .
With much sadness but without regret, I say this with a heavy heart: I am retiring from the Indian domestic (first class and all formats )cricket ,
— Sreesanth (@sreesanth36) March 9, 2022
"അടുത്ത തലമുറയിലെ ക്രിക്കറ്റർമാർക്കായാണ് ഈ പ്രഖ്യാപനം" . താൻ സ്വയമെടുത്ത തീരുമാനമാണെന്നും സന്തോഷം പകരുന്ന കാര്യമല്ലെങ്കിലും ഈ സമയത്ത് ഇത് അനിവാര്യാമാണെന്നും താരം ട്വിറ്ററിൽ കുറിച്ചു.
For the next generation of cricketers..I have chosen to end my first class cricket career. This decision is mine alone, and although I know this will not bring me happiness, it is the right and honorable action to take at this time in my life. I ve cherished every moment .
— Sreesanth (@sreesanth36) March 9, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...