ഫോട്ടോകൾ വെച്ച് വിലയിരുത്തിയിരുന്ന ഞങ്ങൾക്ക് ഇന്ന് ഒറ്റ ക്ലിക്കിൽ എല്ലാ വിവരവും അറിയാം; ഇന്ത്യയിലെ സ്പോർട്സ് സയൻസ് മേഖലയിലെ വളർച്ചയെ കുറിച്ച് രാഹുൽ ദ്രാവിഡ്

ബിസിസിഐയുമായി പ്രവർത്തിക്കുന്ന സ്പോർട്സ് അനലിറ്റിക്കൽ ടെക് കമ്പനിയായ സ്പോർട്സ് മെക്കാനിക്സിന്റെ 20 വാർഷിക ആഘോഷിക്കുന്നതിനിടെയാണ് ഇന്ത്യൻ ടീം കോച്ച് ഇക്കാര്യം അറിയിച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 05:04 PM IST
  • ബിസിസിഐയുമായി പ്രവർത്തിക്കുന്ന സ്പോർട്സ് അനലിറ്റിക്കൽ ടെക് കമ്പനിയായ സ്പോർട്സ് മെക്കാനിക്സിന്റെ 20 വാർഷിക ആഘോഷിക്കുന്നതിനിടെയാണ് ഇന്ത്യൻ ടീം കോച്ച് ഇക്കാര്യം അറിയിച്ചത്.
  • രാഹുൽ ദ്രാവിഡിനൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയും ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തു.
ഫോട്ടോകൾ വെച്ച് വിലയിരുത്തിയിരുന്ന ഞങ്ങൾക്ക് ഇന്ന് ഒറ്റ ക്ലിക്കിൽ എല്ലാ വിവരവും അറിയാം; ഇന്ത്യയിലെ സ്പോർട്സ് സയൻസ് മേഖലയിലെ വളർച്ചയെ കുറിച്ച് രാഹുൽ ദ്രാവിഡ്

ചെന്നൈ : രാജ്യത്തെ സ്പോർട്സ് സയൻസ് മേഖലയിൽ വൻ വളർച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. മുൻകാലങ്ങളിൽ ചിത്രങ്ങൾ എടുത്തുവെച്ച് ഒരു താളുകളിൽ പരിശോധിച്ചാണ് തങ്ങളുടെ പ്രകടനം വിലയിരുത്തിയിരുന്നത്. ഇന്ന് ടെക്നോളജിയുടെ സഹായത്തോടെ താരങ്ങളുടെ എല്ലാ മേഖലകളിലെ പ്രകടനങ്ങൾ അറിയാൻ സാധിക്കും. ബിസിസിഐയുമായി പ്രവർത്തിക്കുന്ന സ്പോർട്സ് അനലിറ്റിക്കൽ ടെക് കമ്പനിയായ സ്പോർട്സ് മെക്കാനിക്സിന്റെ 20 വാർഷിക ആഘോഷിക്കുന്നതിനിടെയാണ് ഇന്ത്യൻ ടീം കോച്ച് ഇക്കാര്യം അറിയിച്ചത്. രാഹുൽ ദ്രാവിഡിനൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയും ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തു. 

"മുൻ കാലങ്ങളിൽ ഞങ്ങൾ എങ്ങനെ ബാറ്റ് ചെയ്തിരുന്നത്, ബുക്കുകളിൽ ഓരോ പേജുകളിലായിട്ടുള്ള ചിത്രങ്ങൾ പരിശോധിച്ചാണ് ഞങ്ങൾ പ്രകടനങ്ങൾ വിലയിരുത്തിയിരുന്നത്. ഇപ്പോൾ സാങ്കേതിക വിദ്യയും ഡാറ്റയും രാജ്യത്തെ കായിക മേഖലയിൽ വളർച്ചയുണ്ടാക്കി" രാഹുൽ ദ്രാവിഡ് ചടങ്ങിൽ പറഞ്ഞു.

ALSO READ : Ind vs Aus 3rd ODI: മൂന്നാം ഏകദിനം നിർണായകം; കോഹ്ലിയുമായും രോഹിത്തുമായും ധോണി കൂടിക്കാഴ്ച നടത്തും

ഇപ്പോൾ ചെറിയ ക്ലബുകൾ പോലും ഈ ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ താരങ്ങളുടെ പ്രകടനങ്ങളെ വിലയിരുത്തുന്നത്. കായിക മേഖലയിൽ സാങ്കേതിക വളർച്ച താരങ്ങളുടെ പ്രകടനങ്ങൾ മെച്ചപ്പെടുത്താൻ സഹായകമാണ്. ജീവതത്തിൽ ഒരോ കാര്യങ്ങളായി മുന്നോട്ട് പോകുമ്പോൾ അത് ക്രിക്കറ്റിലും കായിക മേഖലകളിലും പ്രതിഫലിക്കും. അത് ഇന്നത്തെ യുവതലമുറയ്ക്ക് വളരെ എളുപ്പത്തിൽ ലഭ്യമാകും രാഹുൽ ദ്രാവിഡ് പറഞ്ഞു. 

ഇന്ത്യൻ ടീമിന്റെ പരിശീലകൻ എന്ന നിലയിൽ സാങ്കേതിക വിദ്യയും ക്രിക്കറ്റുമായി ബന്ധപ്പെട്ട വീഡിയോകളും വിവരങ്ങളും കളിക്കാരെ പരിശീലിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു എന്നത് നിഷേധിക്കാനാവില്ല. പ്രധാനപ്പെട്ട വിവരങ്ങൾ ഇവ യുവതലമുറയ്ക്ക് ഉപയോഗപ്രദമാണ്. അത്‌ലറ്റുകൾക്ക് മികച്ച പ്രകടനം നടത്താനും ആശയവിനിമയം നടത്താനും ഇത് സഹായിക്കുന്നു രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു. 

ഈ സാങ്കേതിക വിദ്യയും ഡാറ്റയുമില്ലായിരുന്നെങ്കിൽ ഇന്ത്യൻ ടീം ഇന്നത്തെ വിജയത്തിന്റെ നിലവാരത്തിൽ എത്തുമായിരുന്നോ എന്ന് തനിക്ക് സംശയമാണെന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത ശർമ പറഞ്ഞു. ലോകം ഇപ്പോൾ ഡാറ്റയിലേക്ക് നീങ്ങുകയാണ്. ക്രിക്കറ്റും അത് ഉപയോഗിക്കുന്നു. അത്തരം വിവരങ്ങൾ നാം ഉചിതമായി ഉപയോഗിക്കണം. ഈ വിവരങ്ങളിൽ നിന്ന് വളരെയധികം പ്രയോജനം നേടിയ എല്ലാ തലങ്ങളിലുമുള്ള നിരവധി യുവ കളിക്കാരെ തനിക്കറിയാം. നാം ദിവസവും പഠിച്ചുകൊണ്ടിരിക്കണം. അവയാണ് പ്രകടനത്തെ മാറ്റുന്നത്. ഇവിടെ ആരും തികഞ്ഞ കളിക്കാരല്ല. ഒട്ടേറെ യുവതാരങ്ങൾ ടീമിലുണ്ട്. അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ സാങ്കേതികവിദ്യകൾ സഹായിക്കുമെന്നും രോഹിത് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News