കാൻപൂർ : ഒരോ ദിവസവും ഇന്ത്യയുടെ മുൻ കോച്ചുമാരിൽ നിന്ന് വ്യത്യസ്തനാകുയാണ് രാഹുൽ ദ്രാവിഡ് (Rahul Dravid). നിലവിലുള്ള ഇന്ത്യയുടെ യുവനിരയെ വാർത്തെടുത്ത ദ്രാവിഡിനെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ മുഖ്യ പരിശീലകന്റെ സ്ഥാനത്ത് കാണുന്നത്. ഇപ്പോൾ ദ്രാവിഡിന്റെ മറ്റൊരു വ്യത്യസ്തയാണ് ചർച്ചയാകുന്നത്.
കാൻപൂർ ടെസ്റ്റ് മത്സരത്തിനായി മികച്ച പിച്ച് ഉണ്ടാക്കി ഗ്രൗണ്ട് സ്റ്റാഫിന് സ്വന്തം കൈയ്യിൽ നിന്ന് പണം നൽകി ആദരിക്കുകയായിരുന്നു ഇന്ത്യൻ ടീമിന്റെ പരിശീലകൻ. ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിന്റെ പിച്ച് ഒരുക്കിയ ശിവ കുമാറെന്ന് ഗ്രൗണ്ട് സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ദ്രാവിഡ് സ്വന്തം കീശയിൽ നിന്ന് 35,000 സമ്മാനിക്കുകയായിരുന്നു.
ALSO READ : IND vs NZ | വാലറ്റത്ത് പിടിച്ച് നിന്ന് കിവീസ്, കാൻപൂർ ടെസ്റ്റ് സമനിലയിൽ
മത്സരത്തിന് ശേഷമുള്ള വാർത്ത സമ്മേളനത്തിൽ ഉത്തർ പ്രദേശ് ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. മത്സരത്തിന് മികച്ച പിച്ച് ഒരുക്കിയതിന് തങ്ങളുടെ ഗ്രൗണ്ട് സ്റ്റാഫിന് ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് 35,000 രൂപ നൽകിയെന്ന് യുപിസിഎ അറിയിച്ചു.
ഇന്ന് അവസാനിച്ച ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയും ന്യൂസിലാൻഡും സമനിലയിൽ പിരിയുകയായിരുന്നു. ഇന്ത്യൻ വംശജരായ രച്ചിൻ വിന്ദ്രയുടെയും അജാസ് പട്ടേലിന്റെ വാലറ്റത്തെ ചെറുത്ത് നിൽപ്പായിരുന്നു കിവീസിനെ സമനില ആശ്വാസം സമ്മാനിച്ചത്.
ALSO READ : Harshal Patel | 30ാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം; മാൻ ഓഫ് ദ് മാച്ച് ആയി ഹർഷൽ പട്ടേൽ
പരമ്പരയിലെ രണ്ടാമത്തെ മത്സരം ഡിസംബർ 3ന് ആരംഭിക്കും. മുംബൈ വാങ്കെഡെ സ്റ്റേഡിയമാണ് വേദി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...