കൊല്‍ക്കത്ത: BCCI അദ്ധ്യക്ഷന്റെ കുടുംബത്തിലും കടന്നുകൂടി COVID-19...!! സൗരവ് ഗാംഗുലി (Sourav Ganguly) ഹോം ക്വാറന്റൈനിൽ....
സൗരവ് ഗാംഗുലിയുടെ സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് (Bengal Cricket Association) സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹം ക്വാറന്റൈനിൽ പോയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്നേഹാശിഷ് ഗാംഗുലി പനി ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് സ്നേഹാശിഷ് ഗാംഗുലിയുടെ പരിശോധനാ ഫലം പുറത്തുവന്നത്. കോവിഡ്-19 സ്ഥിരീകരിച്ചതോടെ, അദ്ദേഹത്തെ ബെല്ലെ വ്യൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഹോദരന് കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണ് പ്രോട്ടോകോള്‍ അനുസരിച്ച് സൗരവ് ഗാംഗുലി ഹോം ക്വാറന്റൈനില്‍ പോയത്.
Also read: ധോണി ടീമില്‍ വേണമെന്ന് ആവശ്യപ്പെട്ടത് താനായിരുന്നു.... വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി
ദിവസങ്ങള്‍ക്കു മുമ്പ് സ്നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കള്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം സൗരവ് ഗാംഗുലിയുടെ ബെഹലയിലുള്ള കുടുംബവീട്ടിലേക്ക് മാറുകയും സ്വയം ഐസൊലേഷനിലാവുകയും ചെയ്തിരുന്നു.
സ്നേഹാശിഷിന്റെ മോമിന്പുരിലെ വീട്ടില്‍ സഹായിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ഗാംഗുലിയുടെ കുടുംബാ൦ങ്ങള്ക്കു൦ കോവിഡ്-19 സ്ഥിരീകരിച്ചത്.