മലയാളികൾക്ക് ഏറ്റവും ജനപ്രിയനായ കമന്റേറ്ററാണ് ഷൈജു ദാമോദരൻ. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിനോടൊപ്പം ഷൈജു ദാമോദരന്റെ കമന്ററിയും കൂടി കേൾക്കുമ്പോഴാണ് മലയാളികൾക്ക് വീട്ടിൽ ഇരുന്ന് തന്നെ മത്സരത്തിന്റെ ആവശേത്തിലേക്കെത്താൻ സാധിക്കുള്ളൂ എന്ന സ്ഥിതിയലാണ് ഇപ്പോൾ. എന്നാൽ മലയാളികളുടെ ജനപ്രിയ കമന്റേറ്റർ ഇപ്പോൾ ഒരു വിവാദത്തിൽ പെട്ടിരിക്കുകയാണ്. ഫുട്ബോൾ, കേരള ബ്ലാസ്റ്റേഴ്സ് ആരാധകനായ ഷൈജു ദാമോദരൻ ആ കായിക വിനോദത്തോടുള്ള തന്റെ അതിയായ സ്നേഹ പ്രകടനമാണ് പ്രിയ കമേന്റേറ്ററിനെ രൂക്ഷ വിമർശത്തിനും ട്രോളുകളൾക്കും വിധേയമാക്കിയത്.
ഏറ്റവും അവസാനമായി കൊച്ചിയിൽ വെച്ച് നടന്ന എഫ് സി ഗോവയ്ക്കെതിരെയുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനായി യുക്രൈനിയൻ താരം ഇവാൻ കലിയൂഷ്നിയുടെ ഗോൾ ഏറെ വൈറലായിരുന്നു. ബോക്സിന് പുറത്ത് നിന്നും ഒരു റോക്കറ്റ് വേഗത്തിൽ കലിയൂഷ്നിയുടെ ഷോട്ട് ഗോവയുടെ ഗോൾ വലയ്ക്കുള്ളിലേക്കെത്തുമ്പോൾ സ്റ്റേഡിയം ഒന്നടങ്കമായിരുന്നു ആർത്ത് വിളിച്ചത്. അതുപോലെ തന്നെയായിരിന്നു കമന്ററി ബോക്സിൽ നിന്നും ഷൈജു ദാമോദരൻ തന്റെ ആവേശം പ്രകടനമാക്കിയത്. ആ അവേശം തുടർന്ന ഷൈജു തന്റെ 'കമന്ററി ബോക്സ്' എന്ന യുട്യൂബ് ചാനലിൽ കലിയൂഷ്നിയുമായിട്ടുള്ള പ്രത്യേക അഭിമുഖത്തിൽ പ്രകടമാക്കുകയും ചെയ്തു. ആ റോക്കറ്റ് വേഗത്തിലുള്ള ഗോളിന് പാത്രമായ യുക്രൈനിയൻ താരത്തിന്റെ കാൽ അഭിമുഖത്തിനിടെ ഷൈജു ദാമോദരൻ ചുമ്പിക്കുകയായിരുന്നു.
ALSO READ : ISL : 'തിരിച്ച് വന്നുയെന്ന് പറ'; ഗോവയെ കൊച്ചിയിലിട്ട് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്
'ആ മലയാളികളുടെ കൂട്ടത്തിൽ ഞാൻ ഇല്ല', 'ഷൈജുവിന് ദാമോദരന് അമിതമായ താരാരാധനയാണ്', 'കേരളത്തെ അപമാനപ്പെടുത്തരുത്' തുടങ്ങിയ വിമർശനങ്ങളാണ് മലയാളി കമന്റേറ്റർക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഷൈജുവിനെതിരെ വിലയതോതിൽ ട്രോളുകളും രംഗത്തെത്തി. അതേസമയം മലയാളി കമന്റേറ്ററെ പിന്തുണച്ചും കുറച്ച് പേർ രംഗത്തെത്തിട്ടുണ്ട്. ഒരു ഫുട്ബോൾ താരത്തിന് നൽകാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഷൈജു ദാമോദരൻ നൽകിയത്. ഈ വിമർശനമുയർത്തുന്ന ഫുട്ബോൾ ആരാധകർ ലയണൽ മെസിയുടെയോ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയോ അല്ലെങ്കിലും മറ്റേതെങ്കിലും പ്രിയതാരങ്ങളുടെയോ കാലിൽ ഒരു തവണയെങ്കിലും ചുമ്പിക്കാൻ ആഗ്രഹിക്കുന്നവരാകും. ഷൈജു തന്റെ ആരാധനയാണ് അവിടെ പ്രകടമാക്കിയതെന്നാണ് മലയാളി കമന്റേറ്ററെ പിന്തുണയ്ക്കുന്നവർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...