Sanju Samson: കാത്തിരിപ്പിന് വിരാമം; അന്താരാഷ്ട്ര ക്രിക്കറ്റിൽ കന്നി സെഞ്ച്വറി നേടി സഞ്ജു സാംസൺ

Sanju Samson 100 vs Sa: 110 പന്തുകളിലാണ് സഞ്ജു മലയാളികളുടെ കാത്തിരിപ്പിന് വിരാമമിട്ടത്. 

Written by - Zee Malayalam News Desk | Last Updated : Dec 21, 2023, 08:07 PM IST
  • 6 ബൗണ്ടറികളും 3 സിക്‌സറുകളും സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നു
  • 114 പന്തില്‍ 108 റണ്‍സ് നേടിയാണ് സ്ഞ്ജു മടങ്ങിയത്
  • വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്
Sanju Samson: കാത്തിരിപ്പിന് വിരാമം; അന്താരാഷ്ട്ര ക്രിക്കറ്റിൽ കന്നി സെഞ്ച്വറി നേടി സഞ്ജു സാംസൺ

കേപ്ടൗണ്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി നേടി മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന മൂന്നാം ഏകദിനത്തിലാണ് സഞ്ജു സെഞ്ച്വറി നേടിയത്. മത്സരത്തിന്റെ 44-ാം ഓവറിലാണ് സഞ്ജു മൂന്നക്കം കടന്നത്. 

പരമ്പര വിജയിയെ നിശ്ചയിക്കുന്ന നിര്‍ണായകമായ മത്സരത്തില്‍ മൂന്നാമനായാണ് സഞ്ജു കളത്തിലിറങ്ങിയത്. ഓപ്പണര്‍മാരായ രജത് പാട്ടീദാര്‍ 22 റണ്‍സും സായ് സുദര്‍ശന്‍ 10 റണ്‍സും നേടി തുടക്കത്തിലേ തന്നെ പുറത്തായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ സഞ്ജു കരുതലോടെയാണ് ബാറ്റ് വീശിയത്. മറുഭാഗത്ത് കെ.എല്‍ രാഹുല്‍ 21 റണ്‍സുമായി പുറത്തായതോടെ ക്രീസില്‍ ഒന്നിച്ച സഞ്ജു - തിലക് വര്‍മ്മ സഖ്യം ഇന്ത്യന്‍ ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോയി. 77 പന്തില്‍ 5 ബൗണ്ടറികളും ഒരു സിക്‌സറും പറത്തിയ തിലക് വര്‍മ്മ 52 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്. 

ALSO READ: സിങ് എന്ന് കേട്ടപ്പോൾ പ്രീതി സിന്റ ലേലം വിളിച്ചു, പിന്നെ മനസ്സിലായി ആ സിങ് അല്ല ഈ സിങ് എന്ന്! പഞ്ചാബിന്റെ മണ്ടത്തരത്തിൽ കോളടിച്ചത് ഈ താരത്തിന്

44-ാം ഓവറില്‍ സെഞ്ച്വറി തികച്ച സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് ആകെ 6 ബൗണ്ടറികളും 3 സിക്‌സറുകളുമാണ് പിറന്നത്. 114 പന്തില്‍ 108 റണ്‍സ് നേടിയാണ് സ്ഞ്ജു മടങ്ങിയത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News