Sania Mirza: സാനിയ മിർസ പ്രൊഫഷണൽ ടെന്നീസിൽ നിന്നും വിരമിക്കുന്നു, അവസാന മത്സരം ദുബായിൽ

Sania Mirza Retirement: വിമൻസ് ടെന്നീസ് അസോസിയേഷന് നൽകിയ അഭിമുഖത്തിലാണ് സാനിയ മിർസ തന്റെ വിരമിക്കൽ വാർത്ത വെളിപ്പെടുത്തിയത്

Written by - Zee Malayalam News Desk | Last Updated : Jan 7, 2023, 12:26 PM IST
  • ജനുവരി 16 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ കസാക്കിസ്ഥാന്റെ അന്ന ഡാനിലീനയ്‌ക്കൊപ്പമാണ് സാനിയ മിർസയുടെ അടുത്ത മത്സരം
  • രാജ്യത്തെ ഏറ്റവും മികച്ച വനിതാ ടെന്നീസ് താരം കൂടിയായ മിർസയ്ക്ക് ആറ് ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടങ്ങളുണ്ട്
  • വിരമിച്ച ശേഷം ദുബായിൽ തന്നെ തുടരാനാണ് സാനിയുടെ പദ്ധതി
Sania Mirza: സാനിയ മിർസ പ്രൊഫഷണൽ ടെന്നീസിൽ നിന്നും വിരമിക്കുന്നു, അവസാന മത്സരം ദുബായിൽ

ഇന്ത്യയുടെ മുൻ ലോക ഒന്നാം നമ്പർ ഡബിൾസ് താരം സാനിയ മിർസ പ്രൊഫഷണൽ ടെന്നീസിൽ നിന്നും വിരമിക്കുന്നു. ഫെബ്രുവരിയിൽ ദുബായിൽ നടക്കുന്ന  WTA 1000 മത്സരമായിരിക്കും സാനിയ കോർട്ടിലിറങ്ങുന്ന അവസാന ടൂർണമെൻറ്.

വിമൻസ് ടെന്നീസ് അസോസിയേഷന് നൽകിയ അഭിമുഖത്തിലാണ് സാനിയ മിർസ തന്റെ വിരമിക്കൽ വാർത്ത വെളിപ്പെടുത്തിയത്. നേരത്തെ ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിന് ശേഷം 2022-ൽ വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പരിക്ക് മൂലം ഇത് നീണ്ടു പോയി.കൈമുട്ടിനേറ്റ പരിക്ക് യുഎസ് ഓപ്പണിൽ നിന്നും താരത്തെ പിന്മാറാൻ നിർബന്ധിതയാക്കിയിരുന്നു.

ALSO READ : Sanju Samson: സഞ്ജുവിന് പരിക്ക്, രണ്ട് മത്സരങ്ങൾ നഷ്ടമാകും

ജനുവരി 16 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ കസാക്കിസ്ഥാന്റെ അന്ന ഡാനിലീനയ്‌ക്കൊപ്പമാണ് സാനിയ മിർസയുടെ അടുത്ത മത്സരം..സാനിയ തന്റെ കരിയറിൽ രണ്ട് ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്: ഒന്ന് വനിതാ ഡബിൾസിൽ 2016-ൽ മാർട്ടിന ഹിംഗിസിനൊപ്പം, മറ്റൊന്ന് 2009-ൽ മഹേഷ് ഭൂപതിയ്‌ക്കൊപ്പം മിക്‌സഡ് ഡബിൾസിൽ.

 രാജ്യത്തെ ഏറ്റവും മികച്ച വനിതാ ടെന്നീസ് താരം കൂടിയായ മിർസയ്ക്ക് ആറ് ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടങ്ങളുണ്ട്,.2016 ലെ വനിതാ ഡബിൾസ് കിരീടവും സാനിയ നേടിയിരുന്നു. 2005-ൽ സ്വന്തം നാടായ ഹൈദരാബാദിൽ  സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി. 2007-ൽ താരം ലോക റാങ്കിങ്ങിലെ ആദ്യ 30-ൽ ഇടം നേടി, പിന്നീട് റാങ്കിംഗിൽ 27-ാം സ്ഥാനത്തെത്തി.

വിരമിച്ച ശേഷം ദുബായിൽ തന്നെ തുടരാനാണ് സാനിയുടെ പദ്ധതിയെന്ന് റിപ്പോർട്ടുണ്ട്.ഭർത്താവും മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്കിനൊപ്പം 10 വർഷത്തിൽ അധികമായി ദുബായിലാണ് താരം കഴിയുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News