Russia Ukraine War : റഷ്യയുമായി മത്സരത്തിനില്ല; റഷ്യയ്ക്കെതിരയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിൽ നിന്ന് പോളണ്ട് പിന്മാറി

Russia vs Poland മാർച്ച് 24ന് സംഘടിപ്പിക്കാനിരുന്ന മത്സരത്തിൽ നിന്നാണ് പോളണ്ട് പിന്മാറിയിരിക്കന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 26, 2022, 05:27 PM IST
  • അതേസമയം റഷ്യയുമായിട്ടുള്ള മത്സരം മാറ്റിവെച്ച സാഹചര്യത്തിൽ ഉടൻ തന്നെ ഗ്രൂപ്പിലെ മറ്റ് ടീമുകളായ സ്വീഡനോടും ചെക്ക് റിപ്പബ്ലിക്കിനോടും യോഗ്യത മത്സരത്തിന് തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ചർച്ച നടക്കുകയാണെന്ന് കുലെസ്സാ അറിയിച്ചു.
  • മാർച്ച് 24ന് സംഘടിപ്പിക്കാനിരുന്ന മത്സരത്തിൽ നിന്നാണ് പോളണ്ട് പിന്മാറിയിരിക്കന്നത്.
Russia Ukraine War : റഷ്യയുമായി മത്സരത്തിനില്ല; റഷ്യയ്ക്കെതിരയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിൽ നിന്ന് പോളണ്ട് പിന്മാറി

ന്യൂ ഡൽഹി : യുക്രൈനുമേൽ റഷ്യ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് റഷ്യക്കെതിരെയുള്ള ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ പോളണ്ട് പങ്കെടുക്കില്ലയെന്ന് പോളിഷ് ഫുട്ബോൾ ആസോസിയേഷൻ. മാർച്ച് 24ന് സംഘടിപ്പിക്കാനിരുന്ന മത്സരത്തിൽ നിന്നാണ് പോളണ്ട് പിന്മാറിയിരിക്കന്നത്. 

"യുക്രൈനു മേൽ റഷ്യ നടത്തിയ ആക്രമണത്തന്റെ പശ്ചാത്തലത്തിൽ പോളിഷ് ദേശീയ ഫുട്ബോൾ ടീം റഷ്യൻ റിപ്പബ്ലിക്ക് ടീമിനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിൽ പങ്കെടുക്കില്ല" പോളിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സെസ്സാറി കുലെസ്സാ  പറഞ്ഞു. 

ALSO READ : Russia Ukraine War: കീഴടങ്ങാൻ നിർദേശിച്ചുവെന്നത് വ്യാജ പ്രചരണം; രാജ്യത്തിനായി പോരാടുമെന്ന് വോളോഡിമിർ സെലെൻസ്കി

അതേസമയം റഷ്യയുമായിട്ടുള്ള മത്സരം മാറ്റിവെച്ച സാഹചര്യത്തിൽ ഉടൻ തന്നെ ഗ്രൂപ്പിലെ മറ്റ് ടീമുകളായ സ്വീഡനോടും ചെക്ക് റിപ്പബ്ലിക്കിനോടും യോഗ്യത മത്സരത്തിന് തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ചർച്ച നടക്കുകയാണെന്ന് കുലെസ്സാ  അറിയിച്ചു.

"ഇതാണ് ശരിയായ തീരുമാനം.  പകരം  സ്വീഡിഷ്, ചെക്ക് അസോസിയേഷനുമായി സംസാരിച്ചതിന് ശേഷം തൊട്ടടുത്ത തന്നെ മത്സരം മറ്റൊരു മത്സരം നടത്താൻ ഫിഫയോട് ആവശ്യപ്പെടുമെന്ന്" കുലെസ്സാ പറഞ്ഞു.

ALSO READ : Russia Ukraine War: കീവ് പിടിച്ചെടുക്കാൻ നീക്കം, ആക്രമണം ശക്തമാക്കി റഷ്യ; കാർകീവിൽ ശക്തമായ ബോംബാക്രമണം

പോളിഷ് ഫുട്ബോൾ അസോസിയേഷന്റെ തീരുമാനത്തിന് പിന്തുണയുമായി പോളണ്ടിന്റെ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി രംഗത്തെത്തി. നല്ല തീരുമാനമാണെന്നും യുക്രൈയിനെതിരെയുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കെതിരെ മത്സരിക്കുക എന്ന് പറയുന്നത് തനിക്ക് സാങ്കൽപ്പിക്കാൻ കഴിയില്ല. റഷ്യൻ ഫുട്ബോളും ആരാധകരും ഇതിന് ഉത്തരവാദികൾ അല്ല എന്നറിയാം. പക്ഷെ തങ്ങൾക്ക് ഇത് കണ്ടില്ലയെന്ന് നടിക്കാൻ സാധിക്കില്ല എന്ന് ലെവൻഡോസ്കി ട്വിറ്ററിൽ കുറിച്ചു. 

മാർച്ച് 24ന് നടത്താൻ തീരുമാനിച്ച മത്സരത്തിൽ നിന്നാണ് പോളണ്ട് പിന്മാറിയിരിക്കുന്നത്. പകരം ചെക്ക് റിപ്പബ്ലിക്കോ സ്വീഡനോ പോളിണ്ടിനെതിരെ പന്ത് തട്ടാൻ തയ്യാറായാൽ മാർച്ച് 29ന് മത്സരം നടത്തിയേക്കുമെന്നാണ് സൂചന. എന്നാൽ പോളിഷ് ഫെഡറേഷന്റെ ആവശ്യത്തിന് ഇതുവരെ ഫിഫാ മറുപടി നൽകിട്ടില്ല.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News