രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേയ്ക്ക്. നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പിന്നാലെ രവീന്ദ്ര ജഡേജയും സെഞ്ച്വറി നേടി. അരങ്ങേറ്റ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനവുമായി സര്‍ഫറാസ് ഖാനും കളംനിറഞ്ഞതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി.
തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയ ശേഷമാണ് രോഹിത് ശര്‍മ്മ മടങ്ങിയത്. 196 പന്തില്‍ 131 റണ്‍സുമായി രോഹിത് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 4ന് 237 എന്ന നിലയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ ക്രീസില്‍ ഒന്നിച്ച സര്‍ഫറാസ് - ജഡേജ സഖ്യം വീണ്ടും സ്‌കോര്‍ ഉയര്‍ത്തി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സര്‍ഫറാസ് അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടി. 66 പന്തില്‍ 9 ബൗണ്ടറികളും ഒരു സിക്‌സറും പറത്തിയ സര്‍ഫറാസ് 62 റണ്‍സ് നേടിയ ശേഷമാണ് മടങ്ങിയത്. 77 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
ALSO READ: രഞ്ജി കളിച്ചില്ലെങ്കിൽ ഐപിഎല്ലും കളിക്കില്ല; കടുപ്പിച്ച് ബിസിസിഐ
ക്ഷമയോടെ ബാറ്റ് വീശിയാണ് ജഡേജ മൂന്നക്കം കടന്നത്. ടെസ്റ്റ് കരിയറിലെ നാലാം സെഞ്ച്വറിയാണ് ജഡേജ നേടിയത്. 7 ബൗണ്ടറികളും 2 സിക്‌സറുകളും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്. നേരത്തെ, മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് തിളങ്ങാനാകാതെ വന്നതോടെ ഇന്ത്യ പ്രതിരോധത്തിലായിരുന്നു. 33ന് 3 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ രോഹിത് ശര്‍മ്മയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് മത്സരത്തിലേയ്ക്ക് തിരികെ എത്തിച്ചത്. ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് എന്ന നിലയിലാണ്. 110 റൺസുമായി രവീന്ദ്ര ജഡേജയും 1 റണ്ണുമായി കുൽദീപ് യാദവുമാണ് ക്രീസിൽ.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.