ഏഷ്യ കപ്പ് ഗ്രൂപ്പ്ഘട്ടം മത്സരങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എൽ രാഹുലിന് പകരം ഇന്ത്യൻ സ്ക്വഡിലേക്ക് റിസർവ് താരമായി ക്ഷണിക്കപ്പെട്ട സഞ്ജു സാംസണിനെ തിരികെ സ്വദേശത്തേക്ക് അയച്ച് ടീം ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എൽ രാഹുൽ ഇന്ത്യൻ ടീമിനൊപ്പം കൊളംബോയിൽ ചേർന്നതോടെയാണ് മലയാളി താരത്തെ സ്ക്വഡിൽ നിന്നും ഒഴിവാക്കിയത്. ടൂർണമെന്റിൽ ഇനി നടക്കാനുള്ള മത്സരങ്ങളിൽ താരത്തെ ആവശ്യമില്ലാത്തതിനാലാണ് സഞ്ജുവിനെ സ്വദേശത്തേക്ക് മടക്കിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഐപിഎൽ 2023നിടെ പരിക്കേറ്റ താരം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നത്. മറ്റ് പരമ്പരകളിൽ പങ്കെടുത്ത് ഫോമും കായികക്ഷമതയും തെളിയിക്കാതെയാണ് രാഹുലിനെ ഏഷ്യ കപ്പിനുള്ള ഇന്ത്യ സ്ക്വാഡിലേക്ക് ബിസിസിഐ നേരിട്ട് തിരഞ്ഞെടുത്തിരിക്കുന്നത്. പരിക്കിൽ നിന്നും മുക്തനായ താരത്തെ ടൂർണമെന്റിലെ ആദ്യത്തെ രണ്ട് മത്സരങ്ങളിൽ നിന്നും വിദഗ്ധ പരിശോധനയ്ക്കായി മാറ്റി നിർത്തിയിരുന്നു. ടീമിനൊപ്പം ചേർന്ന ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ നായകൻ കൊളംബോയിൽ പരിശീലനത്തിന് ഇറങ്ങുകയും ചെയ്തിരുന്നു.
ALSO READ : Shubman Gill: ഏകദിന റാങ്കിംഗില്‍ കുതിച്ചു കയറി ശുഭ്മാന്‍ ഗില്‍; ബാബര്‍ അസമിന് കടുത്ത വെല്ലുവിളി
ഏഷ്യ കപ്പിന് പുറമെ രാഹുലിനെ ബിസിസിഐ ഇന്ത്യയിൽ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിലേക്കും തിരഞ്ഞെടുത്തു. ഏറ്റവും അവസാനം ഈ വർഷം മാർച്ചിലാണ് രാഹുൽ ഇന്ത്യക്കായി ഏകദിന മത്സരത്തിൽ ഇറങ്ങിയത്. ഏകദിന ടൂർണമെന്റിൽ സഞ്ജു സാംസൺ, രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ തുടങ്ങിയ താരങ്ങളെ തഴഞ്ഞപ്പോൾ ടി20 സ്പെഷ്യലിസ്റ്റായ സൂര്യകുമാർ യാദവിന് ബിസിസിഐ ടീമിൽ ഇടം നൽകി.
ഇന്ത്യ, പകിസ്താൻ സ്ക്വാഡ്
ഇന്ത്യ - രോഹിത് ശർമ, വിരാട് കോലി, ശ്രെയസ് അയ്യർ, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, തിലക് വർമ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവിന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, ജസ്പ്രത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ കൃഷണ,
പാകിസ്താൻ - ബാബർ അസം, അബ്ദുള്ള ഷഫീഖ്, ഫഖർ സമാൻ, ഇമാം-ഉൾ-ഹഖ്, സൽമാൻ അലി അഘാ, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹാരിസ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഉസ്മാ മിർ, ഫഹീം അഷറഫ്, ഹാരിസ് റൌഫ്, മുഹമ്മദ് വാസിം ജൂനിയർ, നസീം ഷാ, ഷഹീൻ അഫ്രീദി, സൌദ് ഷക്കീൽ, തയ്യിബ് താഹിർ (റിസർവ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...