R Praggnanandhaa: ചെസ് ലോകകപ്പ്; പ്രഗ്നാനന്ദ - മാഗ്നസ് കാൾസൻ ഫൈനൽ പോരാട്ടം ഇന്ന്, എപ്പോൾ എവിടെ കാണാം?

R Praggnanandhaa Vs Magnus Carlsen final: ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സനെ മുമ്പ് പരാജയപ്പെടുത്തിയിട്ടുള്ള താരമാണ് ഇന്ത്യയുടെ പ്രഗ്നാനന്ദ. 

Written by - Zee Malayalam News Desk | Last Updated : Aug 22, 2023, 03:38 PM IST
  • നാല് ഇന്ത്യൻ താരങ്ങളാണ് ചെസ് ലോകകപ്പ് ക്വാർട്ടർ ഫൈനലിലെത്തിയത്.
  • പ്രഗ്നാനന്ദ മാത്രമാണ് ടൂർണമെന്റിൽ അവശേഷിക്കുന്നത്.
  • ചെസ് ലോകകപ്പിൽ 2005ലാണ് നോക്കൗട്ട് ഫോർമാറ്റ് ആരംഭിച്ചത്.
R Praggnanandhaa: ചെസ് ലോകകപ്പ്; പ്രഗ്നാനന്ദ - മാഗ്നസ് കാൾസൻ ഫൈനൽ പോരാട്ടം ഇന്ന്, എപ്പോൾ എവിടെ കാണാം?

ബാകു: ചെസ് ലോകകപ്പിൽ ഇന്ത്യയുടെ കൗമാര വിസ്മയമായ ആർ. പ്രഗ്നാനന്ദ ഫൈനലിൽ. അമേരിക്കയുടെ ലോക മൂന്നാം നമ്പർ താരമായ ഫാബിയാനോ കരുവാനോയെ പരാജയപ്പെടുത്തായാണ് 18കാരനായ പ്രഗ്നാനന്ദ ഫൈനലിലെത്തിയത്. കലാശപ്പോരാട്ടത്തിൽ നോർവെയുടെ ഇതിഹാസ താരം മാഗ്നസ് കാൾസനാണ് പ്രഗ്നാന്ദയുടെ എതിരാളി. ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സനെ പ്രഗ്നാനന്ദ മുമ്പ് പരാജയപ്പെടുത്തിയിട്ടുണ്ട്.

നാല് ഇന്ത്യൻ താരങ്ങളാണ് ചെസ് ലോകകപ്പ് ക്വാർട്ടർ ഫൈനലിലെത്തിയത്. ഇവരിൽ പ്രഗ്നാനന്ദ മാത്രമാണ് ടൂർണമെന്റിൽ അവശേഷിക്കുന്നത്. ഇന്ത്യൻ താരമായ അർജുൻ എരിഗൈസിയെ പ്രഗ്നാനന്ദ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. വിശ്വനാഥൻ ആനന്ദിന് ശേഷം ലോകകപ്പ് സെമിയിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ ചെസ് താരമാണ് പ്രഗ്നാനന്ദ. കാൻഡിഡേറ്റ്സ് ടൂർണമെന്റിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരം കൂടിയാണ് പ്ര​ഗ്നാനന്ദ. 

ALSO READ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്, തിലക് വര്‍മ്മ ടീമില്‍

"ഈ ടൂർണമെന്റിൽ മാഗ്നസിനെതിരെ കളിക്കാൻ കഴിയുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, കാരണം എനിക്ക് അദ്ദേഹത്തോട് കളിക്കാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗം ഫൈനലായിരുന്നു. ഞാൻ ഫൈനലിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഞാൻ ശ്രമിക്കും." സെമി ഫൈനൽ മത്സരത്തിൽ വിജയിച്ച ശേഷം പ്രഗ്നാനന്ദ പറഞ്ഞു.

ചെസ് ലോകകപ്പിൽ 2005ലാണ് നോക്കൗട്ട് ഫോർമാറ്റ് ആരംഭിച്ചത്. ഇതിന് ശേഷം ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. 2000, 2002 വർഷങ്ങളിൽ റൗണ്ട്-റോബിൻ ഫോർമാറ്റിൽ നടന്ന ടൂർണമെന്റുകളിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് കിരീടം ചൂടിയിരുന്നു. 

പ്ര​ഗ്നാനന്ദ - മാ​ഗ്നസ് കാൾസൻ തത്സമയ സ്ട്രീമിംഗ് വിശദാംശങ്ങൾ

ഇന്ത്യൻ സമയം ഇന്ന് (ഓ​ഗസ്റ്റ് 22) വൈകുന്നേരം 4.30നാണ് മത്സരം ആരംഭിക്കുക. ഇന്ത്യയിയിൽ 2023 FIDE ചെസ് ലോകകപ്പ് പ്രക്ഷേപണം യൂട്യൂബിൽ തത്സമയം  കാണാം. വേൾഡ് ചെസ് കപ്പ് ഫൈനൽ മത്സരത്തിനായുള്ള യൂട്യൂബ് ലിങ്ക് ഇതാ : https://www.youtube.com/watch?v=h0OHOnAtVVM 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News