ന്യൂഡല്‍ഹി: ടി20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവും. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം രാജ്യത്തിന് അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസാധാരണമായ വിജയം എന്നായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.
'ചാമ്പ്യന്‍സ്! ഞങ്ങളുടെ ടീം ടി20 ലോകകപ്പ് അതിന്റെ സ്‌റ്റൈലില്‍ തന്നെ കൊണ്ടുവന്നിരിക്കുകയാണ്! ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. ഇത് ചരിത്രപരമായ മത്സരമായിരുന്നു.' സമൂഹ മാധ്യമമായ എക്‌സിലൂടെ പങ്കുവെച്ച അഭിനന്ദന വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ALSO READ: രണ്ടാം കിരീടമുയർത്തി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് റൺസ് ജയം
'ടി20 ലോകകപ്പ് നേടിയതിന് ടീം ഇന്ത്യക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. ഒരിക്കലും നഷ്ടപ്പെടാത്ത സ്പിരിറ്റോടെ, വിഷമകരമായ സാഹചര്യങ്ങളിലൂടെ ടീം സഞ്ചരിക്കുകയും ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഇത് അസാധാരണമായ വിജയമായിരുന്നു. ടീം ഇന്ത്യ, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു!'. രാഷ്ട്രപതി എക്‌സില്‍ കുറിച്ചു.
'ടി20 ലോകകപ്പിലെ മെന്‍ ഇന്‍ ബ്ലൂവിന്റെ ഗംഭീരമായ വിജയത്തില്‍ ഭാരതം ആഹ്ലാദിക്കുന്നു! ടൂര്‍ണമെന്റിലുടനീളം ടീം ഇന്ത്യയുടെ ഉജ്ജ്വലമായ പ്രകടനം അവരുടെ അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ്. അവര്‍ ഇനിയും കിരീടങ്ങള്‍ കൊണ്ടുവരട്ടെ. രാജ്യത്തിന്റെ മഹത്വം ഉയര്‍ത്തട്ടെ. ഹൃദ്യമായ അഭിനന്ദനങ്ങള്‍!' ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy