AFG vs NED: ലോകകപ്പിൽ നാലാം ജയം ലക്ഷ്യമിട്ട് അഫ്ഗാനിസ്തൻ; എതിരാളികൾ നെതർലൻഡ്‌സ്

AFG vs NED ODI WC 2023: ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്താൻ 5-ാം സ്ഥാനത്തെത്തും. 

Written by - Zee Malayalam News Desk | Last Updated : Nov 3, 2023, 08:35 AM IST
  • ലോകകപ്പിൽ ചരിത്രം കുറിച്ചാണ് അഫ്ഗാനിസ്താൻ മുന്നോട്ട് പോകുന്നത്.
  • നെതർലൻഡ്‌സും അപ്രതീക്ഷിത പ്രകടനങ്ങൾ നടത്തിക്കഴിഞ്ഞു.
  • ലക്‌നൗവിൽ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
AFG vs NED: ലോകകപ്പിൽ നാലാം ജയം ലക്ഷ്യമിട്ട് അഫ്ഗാനിസ്തൻ; എതിരാളികൾ നെതർലൻഡ്‌സ്

ലക്‌നൗ: ഏകദിന ലോകകപ്പിൽ ഇന്ന് അഫ്ഗാനിസ്താൻ - നെതർലൻഡ്‌സ് പോരാട്ടം. ലോകകപ്പിൽ ചരിത്രം കുറിച്ചാണ് അഫ്ഗാനിസ്താൻ മുന്നോട്ട് പോകുന്നത്. നെതർലൻഡ്‌സും പതിവിന് വിപരീതമായി അപ്രതീക്ഷിത പ്രകടനങ്ങൾ നടത്തിക്കഴിഞ്ഞു. ലക്‌നൗവിൽ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. 

ലോകകപ്പിൽ ആതിഥേയരായ ഇന്ത്യ മാത്രമാണ് സെമി ഫൈനൽ ഉറപ്പിച്ചത്. ഇനിയും മൂന്ന് ടീമുകൾക്ക് കൂടി സെമി ഫൈനലിൽ ഇടം നേടാമെന്നിരിക്കെ പോരാട്ടം കടുക്കുകയാണ്. 6 മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങളുമായി അഫ്ഗാനിസ്താൻ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുണ്ട്. ഇന്നത്തെ മത്സരം കൂടി വിജയിക്കാനായാൽ അഫ്ഗാൻ പാകിസ്താനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തും. 

ALSO READ: ലങ്ക എരിഞ്ഞ് ചാമ്പലായി; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയവുമായി ഇന്ത്യ

സമീപ കാലത്ത് അഫ്ഗാനിസ്താൻ ക്രിക്കറ്റ് സ്വപ്‌നതുല്യമായ വളർച്ചയാണ് നേടിയിരിക്കുന്നത്. പ്രതിഭാധനരായ ഒരുകൂട്ടം യുവതാരങ്ങളും ഒപ്പം പരിചയ സമ്പന്നരായ സീനിയർ താരങ്ങളുമാണ് അഫ്ഗാനിസ്താൻ ടീമിന്റെ കരുത്ത്. ഈ ലോകകപ്പിൽ കരുത്തരായ ഇംഗ്ലണ്ടിനെയും പാകിസ്താനെയും ശ്രീലങ്കയെയും അഫ്ഗാനിസ്താൻ പരാജയപ്പെടുത്തി. 

അതേസമയം, ലോകകപ്പിലെ ഫേവറിറ്റുകളായ ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയും അട്ടിമറിച്ചാണ് നെതർലൻഡ്‌സ് ഇന്ന് ഇറങ്ങുന്നത്. സെമി ഫൈനലിന് പുറമെ പോയിന്റ് പട്ടികയിൽ ആദ്യ 8ൽ ഇടംനേടുക എന്ന ലക്ഷ്യത്തോടെയാണ് നെതർലൻഡ്‌സ് എത്തുന്നത്. ഈ ലോകകപ്പിലെ ആദ്യ 8 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകളാണ് അടുത്ത വർഷം പാകിസ്താനിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലേയ്ക്ക് യോഗ്യത നേടുക.

സാധ്യതാ ടീം

നെതർലൻഡ്‌സ്:  വിക്രംജിത് സിംഗ്, മാക്‌സ് ഒഡൗഡ്, വെസ്‌ലി ബറേസി, കോളിൻ അക്കർമാൻ, സ്‌കോട്ട് എഡ്വേർഡ്‌സ് (C & WK), ബാസ് ഡി ലീഡ്, സിബ്രാൻഡ് എംഗൽബ്രെക്റ്റ്, ലോഗൻ വാൻ ബീക്ക്, ഷാരിസ് അഹമ്മദ്, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ

അഫ്ഗാനിസ്താൻ:  റഹ്മാനുള്ള ഗുർബാസ് (WK), ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (C), അസ്മത്തുള്ള ഒമർസായി, ഇക്രം അലിഖിൽ, മുഹമ്മദ് നബി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ-ഉൽ-ഹഖ് / നൂർ അഹമ്മദ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News