സൂറിച്ച്: Neeraj Chopra: ഡയമണ്ട് ലീഗ് ഫൈനലില്‍ നീരജ് ചോപ്രക്ക് സുവർണനേട്ടം. ആവേശകരമായ ജാവലിന്‍ ത്രോ മത്സരത്തിൽ 88.44 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് ചോപ്ര ഒന്നാം സ്ഥാനത്തെത്തി ചാംപ്യൻ പട്ടം സ്വന്തമാക്കിയത്. ആദ്യത്തെ ത്രോ ഫൗൾ ആയെങ്കിലും രണ്ടാം ശ്രമത്തിലാണ് നീരജ് ചോപ്ര എറിഞ്ഞു നേടിയത്. ഒളിമ്പിക്സ് സ്വർണ്ണം പോലെ തിളക്കമുള്ള ഡമയണ്ട് ലീഗ് ഫൈനല്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ് ചോപ്ര. വെള്ളി മെഡല്‍ നേടിയ ജാക്കൂബ് വാഡ്‌ലെച്ചില്‍ ചോപ്രയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ താരമായിരുന്നു.
Neeraj Chopra creates history, becomes first Indian to clinch Diamond League trophy
Read @ANI Story | https://t.co/lIE1POWtT9#NeerajChopra #DiamondLeagueFinal #JakubVadlejch #India pic.twitter.com/CfJ6FbV9is
— ANI Digital (@ani_digital) September 8, 2022
Also Read: എല്ലാ കലിപ്പും അഫ്ഗാനോട് തീർത്തു; ഇന്ത്യക്ക് 111 റൺസ് വിജയം
ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ 83.73 മീറ്റര്‍ എറിഞ്ഞ് മൂന്നാം സ്ഥാനാം കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ ഡയമണ്ട് ലീഗ് മീറ്റുകളിൽ ഈ വർഷം മികച്ച പ്രകടനം നടത്തിയ 6 അത്‌ലീറ്റുകളാണ് ജാവലിൻ ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്. പോയിന്റ് നിലയിൽ നാലാം സ്ഥാനത്തായിരുന്നു നീരജ് ചോപ്ര എങ്കിലും മിന്നും ഫോം വീണ്ടെടുത്താണ് താരം ഡയമണ്ട് ലീഗിൽ ചാമ്പ്യനായത്.
Also Read: Viral Video: സ്‌കൂളിൽ പെൺകുട്ടികൾ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ
2022 ൽ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് പരിക്ക് മൂലം നീരജിന് നഷ്ടമായിരുന്നു. ഒളിപിംക്സ് സ്വര്‍ണവും ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും നേടി കരിയറിന്റെ ഏറ്റവും പീക്ക് കാലഘട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു നീരജിന് കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമാകുന്നത്. കഴിഞ്ഞ മാസം ആക്രമണത്തിൽ പരിക്കേറ്റ ലോക ചാമ്പ്യൻ ആൻഡേഴ്സൻ പീറ്റേഴ്സിന്റെ അസാന്നിധ്യത്തിൽ നീരജ് സ്വർണം നേടിയ ടോക്കിയോ ഒളിംപിക്സിലെ വെള്ളിനേട്ടക്കാരൻ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജായിരുന്നു പ്രധാന എതിരാളി. ജാവലിൻ ത്രോയിലെ മാന്ത്രിക സംഖ്യയായ 90 മീറ്റർ ദൂരം പിന്നിട്ട ചരിത്രമുള്ള യാക്കൂബ്, നീരജ് ഒന്നാം സ്ഥാനം നേടിയ ലുസേൻ ഡയമണ്ട് ലീഗ് മീറ്റിൽ രണ്ടാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ ലുസേൻ ഡയമണ്ട് ലീഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് നീരജ് ഫൈനലിൽ കടന്നത്. 89.08 മീറ്റർ ദൂരമാണു ലുസേനിൽ നീരജ് എറിഞ്ഞു നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...