IPL 2024: ഇനി എല്ലാം നൊസ്റ്റാൾജിയ മാത്രം; യുവതലമുറയ്ക്ക് നായക സ്ഥാനങ്ങൾ കൈമാറി ധോണിയും രോഹിത്തും

MS Dhoni and Rohit Sharma no longer IPL captains: അടുത്തിടെ മഹേന്ദ്ര സിംഗ് ധോണി താൻ പുതിയ റോളിലേയ്ക്ക് മാറുകയാണെന്ന സൂചന സോഷ്യൽ മീഡിയിയലൂടെ ആരാധകർക്ക് നൽകിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 21, 2024, 06:06 PM IST
  • മഹേന്ദ്ര സിംഗ് ധോണിയുടെ തിരിച്ചുവരവ് ആഘോഷിക്കുകയായിരുന്നു ചെന്നൈ ആരാധകര്‍.
  • നീളൻ മുടിയുമായി വിന്റേജ് ലുക്കിലാണ് ഇത്തവണ ധോണി കളത്തിലിറങ്ങുന്നത്.
  • രോഹിത് ശർമ്മയ്ക്ക് പകരം ഹാർദ്ദിക് പാണ്ഡ്യയാണ് ഇത്തവണ മുംബൈയെ നയിക്കുക.
IPL 2024: ഇനി എല്ലാം നൊസ്റ്റാൾജിയ മാത്രം; യുവതലമുറയ്ക്ക് നായക സ്ഥാനങ്ങൾ കൈമാറി ധോണിയും രോഹിത്തും

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് നായകന്‍മാര്‍ നായക സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. എക്കാലത്തെയും മികച്ച ഐപിഎല്‍ ക്യാപ്റ്റന്‍ ആരെന്ന ചോദ്യത്തിന് ഒരു പേര് മാത്രമായി പറയുക സാധ്യമല്ല. അത്രത്തോളമുണ്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോണിയുടെയും മുംബൈ ഇന്ത്യന്‍സ് നായകനായിരുന്ന രോഹിത് ശര്‍മ്മയുടെയും ക്യാപ്റ്റന്‍സി റെക്കോര്‍ഡുകള്‍. 

മഹേന്ദ്ര സിംഗ് ധോണി എന്ന ഇതിഹാസ നായകന്റെ കളിക്കളത്തിലേയ്ക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുകയായിരുന്നു ചെന്നൈ ആരാധകര്‍. ക്രിക്കറ്റ് കരിയര്‍ തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന നീളന്‍ മുടി അതേപടി വളര്‍ത്തി കായികക്ഷമത നിലനിര്‍ത്തി എത്തുന്ന ക്യാപ്റ്റന്‍ കൂളിന്റെ മാസ്മരിക പ്രകടനത്തിന് കാത്തിരുന്ന ആരാധകരെ ഞെട്ടിച്ച് ധോണി അടുത്തിടെ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. പുതിയ റോളിലേയ്ക്ക് മാറുന്നു എന്ന പോസ്റ്റിന് പിന്നാലെ അഭ്യൂഹങ്ങള്‍ പരന്നു. ധോണി പരിശീലക സ്ഥാനത്തേയ്ക്ക് മാറുമെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റമാകുമെന്നായിരുന്നു മറ്റ് ചിലരുടെ പ്രവചനം. എന്നാല്‍, പതിവ് പോലെ എല്ലാത്തിനും സസ്‌പെന്‍സിട്ട് ധോണി നായക സ്ഥാനം യുവതാരം റിതുരാജ് ഗെയ്ക്വാദിന് കൈമാറി. 

ALSO READ: രോഹിത് ശർമയെ കണ്ടയുടൻ വന്ന് കെട്ടിപിടിച്ച് ഹാർദിക് പാണ്ഡ്യ; വീഡിയോ

മുംബൈ ഇന്ത്യന്‍സിനെ നയിക്കാന്‍ ഇനി രോഹിത് ശര്‍മ്മയില്ലെന്ന വാര്‍ത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. മുംബൈ വിട്ട് ഗുജറാത്തിലേയ്ക്ക് ചേക്കേറിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ തിരികെ ടീമിലെത്തിച്ച മുംബൈ ഫ്രാഞ്ചൈസി രോഹിത്തിനെ മാറ്റി ഹാര്‍ദ്ദിക്കിനെ നായകനാക്കുകയായിരുന്നു. എന്നാല്‍, ഇതോടെ രോഷാകുലരായ ആരാധകര്‍ ഒന്നടങ്കം പ്രതിഷേധം അറിയിച്ചു. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് കൊഴിഞ്ഞുപോയ ആരാധകരുടെ കാര്യത്തില്‍ കയ്യും കണക്കുമുണ്ടായിരുന്നില്ല. 

ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടം ഉയര്‍ത്തിയ ടീം എന്ന റെക്കോര്‍ഡ് മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും മാത്രം അവകാശപ്പെട്ടതാണ്. ഇരു ടീമുകളും 5 തവണ വീതം കപ്പുയര്‍ത്തി. 2013, 2015, 2017, 2019, 2020 സീസണുകളില്‍ രോഹിത് ശര്‍മ്മയുടെ കീഴില്‍ മുംബൈ ജേതാക്കളായി. മറുഭാഗത്ത്, 16 സീസണുകളില്‍ 14 സീസണുകളില്‍ ധോണിയ്ക്ക് കീഴില്‍ ഇറങ്ങിയ ചെന്നൈ 12 തവണയാണ് പ്ലേ ഓഫിലെത്തിയത്. ഏറ്റവും കൂടുതല്‍ പ്ലേ ഓഫ് യോഗ്യത നേടിയ ടീമും ചെന്നൈ തന്നെ. 2010, 2011, 2018, 2021, 2023 എന്നീ സീസണുകളില്‍ ധോണി തന്റെ ടീമിനെ കിരീടത്തിലേയ്ക്ക് നയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News