Minnal Murali | മാഞ്ചസ്റ്റർ സിറ്റിയെ രക്ഷിച്ച മെഹ്റസ് മുരളി! 'മിന്നൽ മുരളി (ഒറിജിനൽ) നിങ്ങളെ കാണുന്നുണ്ട്' പോസ്റ്റിന് കമന്റുമായി ടൊവീനോ

പോസ്റ്റ് വൈറലായതോടെ മിന്നൽ മുരളിയെ സ്ക്രീനിൽ അവതരിപ്പിച്ച ടൊവീനോയും കമന്റുമായി എത്തി. 

Written by - Zee Malayalam News Desk | Last Updated : Jan 5, 2022, 07:34 PM IST
  • സിറ്റിയുടെ സമൂഹമാധ്യമ പേജുകളിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി മലയാളി ആരാധകരാണ് പ്രതികരണവുമായി എത്തിയത്.
  • സിറ്റി പങ്കുവെച്ച പോസ്റ്റിന് കമന്റുമായി ടൊവീനോ തോമസെത്തി.
  • നിമിഷ നേരങ്ങൾ കൊണ്ട് ടൊവീനോയുടെ കമന്റും വൈറലായിരിക്കുകയായണ്.
Minnal Murali | മാഞ്ചസ്റ്റർ സിറ്റിയെ രക്ഷിച്ച മെഹ്റസ് മുരളി! 'മിന്നൽ മുരളി (ഒറിജിനൽ) നിങ്ങളെ കാണുന്നുണ്ട്' പോസ്റ്റിന് കമന്റുമായി ടൊവീനോ

മലയാളത്തിന്റെ സൂപ്പർ ഹീറോ മിന്നൽ മുരളിയെ (Minnal Murali) ഏറ്റെടുത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി (Manchester City). ആഴ്സനെല്ലുമായിട്ടുള്ള മത്സരത്തിൽ നിർണായക ഗോൾ നേടിയ റിയാദ് മെഹ്റസിന് 'മെഹ്റസ് മുരളി' എന്ന വിശേഷണമാണ് മാഞ്ചസ്റ്റർ സിറ്റി നൽകിയിരിക്കുന്നത്. സിറ്റി പങ്കുവെച്ച പോസ്റ്റിന് കമന്റുമായി ടൊവീനോ തോമസെത്തി.

"മെഹ്റസ് മുരളി, ഞങ്ങളുടെ സൂപ്പർ ഹീറോ" എന്ന അടികുറിപ്പ് നൽകിയാണ് ആഴ്സനെലുമായിട്ടുള്ള മത്സരത്തിൽ പെനാൽറ്റി എടുക്കുന്ന അൽജേരിയൻ താരത്തിന്റെ ചിത്രം സിറ്റി സോഷ്യൽ മീഡിയയിൽ  പങ്കുവെച്ചിരിക്കുന്നത്. സിറ്റിയുടെ സമൂഹമാധ്യമ പേജുകളിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി മലയാളി ആരാധകരാണ് പ്രതികരണവുമായി എത്തിയത്. 

ALSO READ : മിന്നൽ മുരളി ഇനി ഗ്ലോബൽ ഹീറോ; നെറ്റ്ഫ്ലിക്സിലെ ആഗോള റാങ്കിൽ മൂന്നാം സ്ഥാനത്ത്

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Manchester City (@mancity)

പോസ്റ്റ് വൈറലായതോടെ മിന്നൽ മുരളിയെ സ്ക്രീനിൽ അവതരിപ്പിച്ച ടൊവീനോയും കമന്റുമായി എത്തി. 

"മിന്നൽ മുരളി (ഒറിജിനൽ) നിങ്ങളെ കാണുന്നുണ്ട്" എന്ന് ടൊവീനോ സിറ്റിയുടെ പോസ്റ്റിന്റെ താഴെയായി കമന്റ് രേഖപ്പെടുത്തി. നിമിഷ നേരങ്ങൾ കൊണ്ട് ടൊവീനോയുടെ കമന്റും വൈറലായിരിക്കുകയായണ്. 

ALSO READ : 'അവസാനം ഒരു ഇന്ത്യൻ നിർമിത സൂപ്പർ ഹീറോ എത്തി'; മിന്നൽ മുരളിയെ അഭിനന്ദിച്ച് സാക്ഷി സിങ് ധോണി

നേരത്തെ മറ്റൊരു ഇപിഎൽ ക്ലബായ ടോട്നം ഹോട്ട്സ്പറും മിന്നൽ മുരളിയുടെ പേര് അതും മലയാളിത്തിൽ കുറിച്ചുകൊണ്ട് പോസ്റ്റിട്ടിരന്നു. സൺ ഹുങ് മിന്റെയും സ്പൈഡർമാൻ ടോം ഹാലൻഡുമായിട്ടുള്ള ചിത്രമായിരുന്നു പങ്കുവെച്ചത്. ഈ ചിത്രവും അന്ന്  വൈറലായിരുന്നു. 

ALSO READ : മിന്നൽ മുരളിയുടെ രണ്ടാം ഭാഗം തീരുമാനമായിട്ടില്ല ; അഭിമുഖത്തിൽ പറഞ്ഞത് ആഗ്രഹം മാത്രം: നിർമാതാവ് സോഫിയ പോൾ

സാധാരണയായി ഇന്ത്യ കേന്ദ്രീകരിച്ചുള്ള പോസ്റ്റുകളെ പ്രത്യേകം ഓൺലി ഇന്ത്യ ഓപ്ഷൻ നൽകിയാണ് ഇപിഎൽ ക്ലബുകൾ പങ്കുവെക്കാറുള്ളത്. എന്നാൽ സിറ്റിയുടെ പോസ്റ്റ് യാതൊരു മാറ്റവും വരുത്താതെ അവരുടെ പ്രധാന പേജിൽ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News