Magnus Carlsen: വീണ്ടും ലോക ചെസ് കിരീടം നേടി കാൾസൻ; സമ്മാനം 17 കോടി

Magnus Carlsen: തുടർച്ചയായ അഞ്ചാം തവണയും ലോക ചെസ് കിരീടം നേടി മാഗ്നസ് കാൾസൻ.    

Written by - Zee Malayalam News Desk | Last Updated : Dec 11, 2021, 06:58 AM IST
  • മാഗ്നസ് കാൾസൺ ചതുരംഗത്തിലെ വിശ്വജേതാവ്
  • പതിനൊന്നാം ഗെയിമിന് കാൾസൻ ഒരുങ്ങുമ്പോൾ കിരീടം നേടാൻ വെറും ഒരു പോയിന്റ് മതിയായിരുന്നു
  • സമ്മാനത്തുകയായ 2 ദശലക്ഷം യൂറോ അതായത് 17 കോടി ഇന്ത്യൻ രൂപ കാൾസൻ സ്വന്തമാക്കി
Magnus Carlsen: വീണ്ടും ലോക ചെസ് കിരീടം നേടി കാൾസൻ; സമ്മാനം 17 കോടി

ദുബായ്: Magnus Carlsen: തുടർച്ചയായ അഞ്ചാം തവണയും ലോക ചെസ് കിരീടം നേടി മാഗ്നസ് കാൾസൻ.  ലോക ചെസ് ചാമ്പ്യൻഷിപ്പിൽ എതിരാളിയെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് നോർവീജിയൻ താരം കിരീടം നിലനിർത്തുകയായിരുന്നു. 

പതിനൊന്നാം ഗെയിമിന് കാൾസൻ ഒരുങ്ങുമ്പോൾ കിരീടം നേടാൻ വെറും ഒരു പോയിന്റ് മതിയായിരുന്നു, അതിനായി ചടുലമായ നീക്കങ്ങൾ കാഴ്ചവച്ചുകൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. കറുത്ത കരുക്കൾ ഉപയോഗിച്ച് കളിച്ച കാൾസൺ എതിരാളി ജിഎം ഇയാൻ നെപോംനിയച്ചച്ചിയെ തോൽപ്പിച്ചതോടെ തുടർച്ചയായി അഞ്ചാം കിരീട നേട്ടമാണ് സ്വന്തമാക്കിയത്. 

Also Read: Viral Video: വ്യത്യസ്ത ശൈലിയിൽ അമ്പയറുടെ വൈഡ് ബോൾ നിർണ്ണയം, വീഡിയോ കണ്ടാൽ ഞെട്ടും!

ഇതോടെ സമ്മാനത്തുകയായ 2 ദശലക്ഷം യൂറോ അതായത് 17 കോടി ഇന്ത്യൻ രൂപ കാൾസൻ സ്വന്തമാക്കി. 

റഷ്യൻ താരം വരുത്തിയ അബദ്ധം മുതലെടുത്താണ് കാൾസൺ തന്റെ കരുക്കൾ നീക്കി കിരീടം സ്വന്തമാക്കിയത്.  അവസാന സ്‌കോർ 7.5-3.5 ആയിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ 3 മണിക്കൂർ 21 മിനിറ്റ് നീണ്ട മത്സരത്തിൽ 49 നീക്കങ്ങൾക്ക് ഒടുവിൽ മൂന്നു ഗെയിമുകൾ ബാക്കി നിൽക്കെയാണ് കാൾസൻ വിജയിയായത്.

Also Read: വിരാട് കോലി അറിയിച്ച ആ സന്തോഷ വാർത്തയ്ക്കായിരുന്നു 2021ൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചത്

ചെന്നൈയിൽ നടന്ന 2013ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിശ്വനാഥ് ആനന്ദിനെ പരാജയപ്പെടുത്തിയ കാൾസൺ ഇതുവരെ കിരീടം മറ്റാർക്കും വിട്ടുകൊടുക്കാതെ സൂക്ഷിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് കാൾസൺ എന്നതിൽ സംശയമില്ല. അദ്ദേഹത്തിൻറെ കളി ബോബി ഫിഷറിന്റെയും അനത്തൊലി കാർപ്പോവിന്റെയും ശൈലികൾ സമന്വയിപ്പിച്ച് കൊണ്ടുളളതാണ്.  ഇത്തവണ ലോക ചെസ് ചാമ്പ്യൻഷിപ്പിന് ദുബായിയിലെ എക്സ്പോ 2020 വേദിയിലെ എക്സിബിഷൻ ഹാൾ ആണ് വേദിയായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News