'യൂ വിൽ നെവർ വാക്ക് എലോൺ'; നിനക്കൊപ്പം ഞങ്ങളുണ്ട്... റൊണാൾഡോയുടെ ദുഖത്തിൽ പങ്കുചേർന്ന് ലിവർപൂൾ ആരാധകർ

റൊണാൾഡോയുടെ ജേഴ്സി നമ്പർ ആയ ഏഴിന്റെ സൂചനയായി മത്സരത്തിന്റെ ഏഴാം മിനിറ്റിൽ റൊണാൾഡോയ്ക്കായി ആൻഫീൽഡിലെ കാണികൾ എല്ലാവരും ചേർന്ന് ഒരു മിനിറ്റ് നേരം തുടർച്ചയായി കൈകളടിച്ച് പിന്തുണ നൽകി

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 12:58 PM IST
  • കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോയ്ക്കും പങ്കാളി ജോർജിനോയ്ക്കും ഇരട്ടകുട്ടികൾ പിറന്നു
  • എന്നാൽ ആൺകുട്ടി മരിച്ചു. മകന്റെ വിയോ​ഗ വാർത്ത താരം പങ്കുവച്ചിരുന്നു
  • പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്നും ഈ അവസ്ഥയിൽ കൂടെ നിന്ന് ഡോക്ടർമാർക്കും ആരോ​ഗ്യപ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും താരം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരുന്നു
'യൂ വിൽ നെവർ വാക്ക് എലോൺ'; നിനക്കൊപ്പം ഞങ്ങളുണ്ട്... റൊണാൾഡോയുടെ ദുഖത്തിൽ പങ്കുചേർന്ന് ലിവർപൂൾ ആരാധകർ

ലിവർപൂൾ: കുഞ്ഞിന്റെ വിയോ​ഗത്തിൽ ദുഖിതനായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്തുണയുമായി ലിവർപൂൾ ആരാധകർ.  ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ ലിവർപൂൾ-മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിന്റെ ഏഴാം മിനിറ്റിലാണ് ലിവർപൂൾ ആരാധകർ ആൻഫീൽഡ് സ്റ്റേഡിയത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് പിന്തുണ അർപ്പിച്ചത്. കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോയ്ക്കും പങ്കാളി ജോർജിനോയ്ക്കും ഇരട്ടകുട്ടികൾ പിറന്നു. എന്നാൽ ആൺകുട്ടി മരിച്ചു. മകന്റെ വിയോ​ഗ വാർത്ത താരം പങ്കുവച്ചിരുന്നു. പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്നും ഈ അവസ്ഥയിൽ കൂടെ നിന്ന് ഡോക്ടർമാർക്കും ആരോ​ഗ്യപ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും താരം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരുന്നു.

കുഞ്ഞിന്റെ വിയോ​ഗത്തെ തുടർന്ന് റൊണാൾഡോ മത്സരത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നാൽ, റൊണാൾഡോയുടെ ജേഴ്സി നമ്പർ ആയ ഏഴിന്റെ സൂചനയായി മത്സരത്തിന്റെ ഏഴാം മിനിറ്റിൽ റൊണാൾഡോയ്ക്കായി ആൻഫീൽഡിലെ കാണികൾ എല്ലാവരും ചേർന്ന് ഒരു മിനിറ്റ് നേരം തുടർച്ചയായി കൈകളടിച്ച് പിന്തുണ നൽകി. വിവ റൊണാൾഡോ വിളിച്ച ആരാധകർ താരത്തിന്റെ ദുഃഖത്തിൽ തങ്ങൾ പങ്ക് ചേർന്നതായി അറിയിച്ചു. ലിവർപൂളിന്റെ പ്രസിദ്ധമായ 'യൂ വിൽ നെവർ വാക്ക് എലോൺ' പാടി ആരാധകർ താരത്തിന് സ്നേഹാദരം അർപ്പിച്ചു. കറുത്ത ആം ബാൻഡ് ധരിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരങ്ങൾ കളിക്കാനിറങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News