FIFA World Cup 2022 Live Updates : ഇംഗ്ലണ്ടിനും നെതർലാൻഡ്സിനും ജയം; യുഎസ്-വെയിൽസ് പോരാട്ടം സമനിലയിൽ; ലോകകപ്പ് തൽസമയ വിശേഷങ്ങൾ

FIFA World Cup 2022 Live : ഇംഗ്ലണ്ടും ഇറാനും തമ്മിൽ വൈകിട്ട് 6.30നും നെതർലാൻഡ്സ് സെനെഗൽ മത്സരം രാത്രി 9.30നും യുഎസ്എ വെയിൽസ് തമ്മിലുള്ള പോരാട്ടം രാത്രി 12.30നും എന്നിങ്ങനെയാണ് ഇന്നത്തെ ലോകകപ്പ് മത്സരങ്ങളുടെ സമയക്രമം

Written by - Zee Malayalam News Desk | Last Updated : Nov 22, 2022, 02:33 AM IST
    FIFA World Cup 2022 Live Latest Update ഇന്ന് മൂന്ന് മത്സരങ്ങളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്
Live Blog

FIFA World Cup 2022 Live Updates : ഇനി പോരാട്ടങ്ങളുടെ കാലം. ഫിഫ ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ അരങ്ങേറും. യുറോ കപ്പ് റണ്ണേഴ്സപ്പറായ ഇംഗ്ലണ്ട് ഏഷ്യൻ വമ്പന്മാരായ ഇറാനെ നേരിടും. സെനെഗെൽ നെതർലാഴഡ്സ് മത്സരമാണ് രണ്ടാമത്തേത്. യുഎസ്എ വെയിൽസ് പോരാട്ടമാണ് ഇന്ന് നടക്കുന്നു മറ്റൊരു മത്സരം. ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് ഇംഗ്ലണ്ട് ഇറാൻ മത്സരം. ഖലീഫ അന്തരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇംഗ്ലീഷ് ഇറാൻ പോരാട്ടം. തുടർന്ന് 9.30ന് ്ആഫ്രിക്കൻ ശക്തികളായ സെനെഗൽ യൂറോപ്യൻ പോരാട്ട വീര്യവുമായി എത്തുന്ന ഡച്ച് ടീമുമായി അൽ തുമാം സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ശേഷം രാത്രി 12.30ന് യുഎസ്എ വെയിൽസ് പോരാട്ടം. അൽ റയാൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. 

22 November, 2022

  • 02:15 AM

    യുഎസ് വെയിൽസ് പോരാട്ടം സമനിലയിൽ. ഇരു ടീമും ഒരോ ഗോൾ വീതം നേടി.

  • 01:15 AM

    യുഎസ്എയ്ക്ക് വെയിൽസിന്റെ മറുപടി ഗോൾ. 82-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗെരാത് ബെയിലാണ് സമനില ഗോൾ നേടിയത്

  • 01:15 AM

    വെയിൽസിനെതിരെ ആദ്യ ഗോൾ നേടി അമേരിക്ക. 35-ാം മിനിറ്റിൽ തിമോത്തി വെയാണ് ഗോൾ നേടിയത്

  • 00:30 AM

    യുഎസ്എ വെയിൽസ് പോരാട്ടത്തിന് കിക്കോഫ്

  • 00:15 AM

    യുഎസ്എ വെയിൽസ് ടീമുകളുടെ പ്ലേയിങ് ഇലവൻ

  • 23:30 PM

    സെനെഗലിനെതിരെ നെതർലാൻഡ്സിന് ജയം

  • 23:30 PM

    നെതഡലാൻഡ്സിന് രണ്ടാം ഗോൾ. 98-ാം മിനിറ്റിൽ ക്ലാസനാണ് ഡച്ച് ടീമിന്റെ ലീഡ് ഉയർത്തിയത്

  • 23:15 PM

    നെതർലാൻഡ്സ് ഒരു ഗോളിന് മുന്നിൽ. 84-ാം മിനിറ്റിൽ കോഡി ഗാക്പോയാണ് ഹെഡ്ഡറിലൂടെ ഗോൾ കണ്ടെത്തിയത്

  • 22:30 PM

    സെനെഗൽ നെതർലാൻഡ്സ് ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു

  • 21:15 PM

    സെനെഗൽ നെതർലാൻഡ്സ് മത്സരത്തിന്റെ പ്ലേയിങ് ഇലവൻ

  • 20:45 PM

    ഇറനെതിരെ ഇംഗ്ലണ്ടിന് ജയം. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഇംഗ്ലീഷ് ടീം ജയിച്ചത്

  • 20:30 PM

    ഇംഗ്ലണ്ടിന്റെ ആറാം ഗോളും പിറന്നു. 89-ാം മിനിറ്റിൽ ജാക്ക് ഗ്രീലിഷാണ് ആറാം ഗോൾ നേടിയത്.

  • 20:15 PM

    പകരക്കാരനായി എത്തിയ മാർക്കസ് റാഷ്ഫോഡാണ് അഞ്ചാം ഗോൾ നേടിയത്.

  • 20:15 PM

    ഇംഗ്ലണ്ടിന്റെ അഞ്ചാം ഗോൾ പിറന്നു

  • 20:15 PM

    ഇംഗ്ലണ്ട് ടീമിൽ മാറ്റങ്ങൾ വരുത്തി. പരിക്കേറ്റ ഹാരി മഗ്വെയിറിന് പകരം എറിക് ഡയർ, ബക്കയുക്കോ സാക്കയ്ക്ക് പകരം ഫിൽ ഫോഡൻ, റഹീം സ്റ്റെർലിങ്ങിന് പകരം റാഷ്ഫോഡ്, മേസൺ മൌണ്ടിന് പകരം ജാക്ക് ഗ്രീലിഷ് എന്നിവർ കളത്തിലറങ്ങി

  • 20:00 PM

    ഇറാന്റെ മറുപടി. 64-ാം മിനിറ്റിൽ മഹ്തി തരേമിയാണ് ഗോൾ നേടിയത്

  • 20:00 PM

    ഇറാനെതിരെ ഇംഗ്ലണ്ടിന് നാലാം ഗോൾ. 62-ാം മിനിറ്റിൽ ബക്കയുക്കോ സാക്കയാണ് ഗോൾ നേടിയത്. മത്സരത്തിൽ സാക്കായുടെ രണ്ടാം ഗോളാണ് 

  • 19:45 PM

    ഇംഗ്ലണ്ട് ഇറാൻ മത്സരം ആദ്യ പകുതി അവസാനിച്ചപ്പോൾ ഇംഗ്ലീഷ് ടീം മുന്ന് ഗോളുകൾക്ക് മുന്നിൽ

  • 19:15 PM

    ഇംഗ്ലണ്ടിന്റെ മൂന്നാം ഗോളും ഖലീഫ അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ വീണു. റഹീം സ്റ്റെർലിങ്ങാണ് മൂന്നാം ഗോൾ സ്വന്തമാക്കിയത്

  • 19:15 PM

    ലീഡ് ഉയർത്തി ഇംഗ്ലണ്ട്. 44-ാം മിനിറ്റിൽ ബക്കയുക്കോ സാക്കിയിലൂടെയാണ് ഇംഗ്ലണ്ട് രണ്ടാം ഗോൾ സ്വന്തമാക്കിയത്

  • 19:00 PM

    ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നിൽ. 34-ാം മിനിറ്റിൽ ഇംഗ്ലീഷ് കൌമാര താരം ജൂഡ് ബെല്ലിങ്ഹാമാണ് ഗോൾ നേടിയത്

  • 18:45 PM

    ഇംഗ്ലണ്ട് ഇറാൻ മത്സരത്തിന് കിക്കോഫ്

  • 18:15 PM

    വൺ ലവ് ബാൻഡ് ധരിക്കാതെയാണ് ഹാരി കെയ്ൻ ഇന്ന് മത്സരത്തിന് ഇറങ്ങുക. വൺ ലവ് ബാൻഡ് ധരിച്ചാൽ മഞ്ഞക്കാർഡ് നൽകുമെന്ന് ഫിഫ കർശനമായ നിർദേശം നൽകിയതിന്റെ പിന്നാലെയാണ് ഇംഗ്ലണ്ട് ടീം ക്യാപ്റ്റൻ ആം ബാൻഡ് മാറ്റാൻ തീരുമാനമെടുത്തത്

  • 18:00 PM

    ഇറാനിയൻ മെസി എന്ന് വിളിക്കുന്നു അസ്മൂൺ പ്ലേയിങ് ഇലവനിൽ ഇല്ല

  • 18:00 PM

    ഹാരി മഗ്വെയ്ർ പ്ലേയിങ് ഇലവനിൽ

  • 18:00 PM

    ഇംഗ്ലണ്ട് ഇറാൻ പോരാട്ടത്തിനുള്ള പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചു

  • 16:00 PM

    ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരം ഇംഗ്ലണ്ടും ഇറാനും തമ്മിലാണ്. ഇരുടീമുകളും നേരിട്ട് ഏറ്റുമുട്ടുന്നത് ആദ്യമായാണ്. ഇന്ത്യൻ സമയം വൈകുന്നേരം 6.30 ന് ഖത്തറിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എ യിൽ സെനഗലും നെതർലൻഡ്സും ഏറ്റുമുട്ടും. രാത്രി 9.30 ന് ആണ് മത്സരം.

Trending News