FIFA World Cup 2022 Live Update : ഫ്രാൻസിന് ജയം; മെക്സിക്കോ-പോളണ്ട് മത്സരവും ഡെൻമാർക്ക് ട്യുണേഷ്യ പോരാട്ടവും സമനിലയിൽ; ലോകകപ്പ് മത്സരങ്ങളുടെ തൽസമയം

FIFA World Cup 2022 Denmark vs Tunisia Live Updates : ഖത്തർ ലോകകപ്പിലെ കറുത്ത കുതിരയാകാൻ സാധ്യതയുള്ള ടീമാണെന്ന് എല്ലാവരും പ്രവചിക്കുന്ന ടീമാണ് ഡെൻമാർക്ക്

Written by - Zee Malayalam News Desk | Last Updated : Nov 23, 2022, 02:40 AM IST
    FIFA World Cup 2022 Live മറ്റ് മത്സരങ്ങളിൽ മെക്സിക്കോ ലെവൻഡോസ്കിയുടെ പോളണ്ടുമായും ഫ്രാൻസ് ഓസ്ട്രേലിയയുമായും ഏറ്റുമുട്ടും
Live Blog

FIFA World Cup Qatar 2022 Live Update :  ഖത്തർ ലോകകപ്പിന്റെ മൂന്നാം ദിവസമായ ഇന്ന് ടൂർണമെന്റിന്റെ കറുത്ത കുതിരകളാകുമെന്ന് എല്ലാവരും പ്രവചിക്കുന്ന ഡെൻമാർക്ക് ആഫ്രിക്കൻ ടീമായ ട്യുണേഷ്യയെ നേരിടും. വൈകിട്ട് 6.30ന് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ശേഷം കോൺകാഫ് വമ്പന്മാരായ മെക്സിക്കോ ലെവൻഡോസ്കിയുടെ പോളണ്ടുമായി ഏറ്റുമുട്ടും. സ്റ്റേഡിയം 974ൽ വെച്ച് രാത്രി 9.30നാണ് മത്സരം. തുടർന്ന് രാത്രി 12.30ന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ആദ്യ മത്സരത്തിന് ഇറങ്ങും. ഓസ്ട്രേലിയയാണ് ഫ്രഞ്ച് സംഘത്തിന്റെ എതിരാളി. അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. അതേസമയം ഇന്ന് ആദ്യ നടന്ന് മത്സരത്തിൽ ലാറ്റിൻ അമേരിക്കൻ ശക്തികളായ അർജന്റീനയെ സൗദി അറേബ്യ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തു.

ലോകകപ്പ് മത്സരങ്ങളുടെ തൽസമയം അപ്ഡേറ്റുകൾ ചുവടെ

23 November, 2022

  • 02:30 AM

    ഫ്രാൻസിന് ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാർ ഖത്തർ ലോകകപ്പിന് തുടക്കമിട്ടിരിക്കുന്നത്

  • 02:00 AM

    നാലാം ഗോൾ നേടി ഫ്രാൻസ്.70-ാം മിനിറ്റിൽ ഒലിവർ ജിറൂഡാണ് ഫ്രഞ്ച് ടീമിനായി നാലാം ഗോൾ നേടിയത്. മത്സരത്തിലെ ജിറൂഡിന്റെ രണ്ടാമത്തെ ഗോളാണ്

  • 02:00 AM

    ഫ്രാൻസിന് മൂന്നാം ഗോൾ. 67-ാം മിനിറ്റിൽ എംബാപ്പെയാണ് ഗോൾ സ്വന്തമാക്കിയത്

  • 01:00 AM

    ഫ്രാൻസിന് രണ്ടാം ഗോൾ, 31-ാം മിനിറ്റിൽ ഒലിവർ ജിറൂഡാണ് ഗോൾ നേടിയത്.

  • 00:45 AM

    ഫ്രാൻസിന്റെ മറുപടി ഗോൾ. 26-ാം മിനിറ്റിൽ അഡ്രിയാൻ റാബിയോയാണ് ഗോൾ സ്വന്തമാക്കിയത്

  • 00:45 AM

    ഫ്രാൻസും ഞെട്ടി, ഓസ്ട്രേലിയയ്ക്ക് ആദ്യ ഗോൾ

  • 00:30 AM

    ഫ്രാൻസ്- ഓസ്ട്രേലിയ മത്സരത്തിന്റെ പ്ലേയിങ് ഇലവൻ

     

  • 23:45 PM

    മെക്സിക്കോ പോളണ്ട് മത്സരം സമനിലയിൽ പിരിഞ്ഞു

  • 22:45 PM

    പെനാൽറ്റി നഷ്ട്ടപെടുത്തി ലവൻഡോസ്കി. 56-ാം മിനിറ്റിൽ ലഭിച്ച് പോളണ്ടിന് ലഭിച്ച പെനാൽറ്റി ഗ്വിലറിമോ ഓക്കാവോ തടഞ്ഞു

  • 22:30 PM

    മെക്സിക്കോ പോളണ്ട് മത്സരത്തിന്റെ സമനിലയിൽ പിരിഞ്ഞു

  • 21:45 PM

    മെക്സിക്കോ പോളണ്ട് മത്സരത്തിന് കിക്കോഫ്

  • 21:15 PM

    മെക്സിക്കോ പോളണ്ട് മത്സരത്തിന്റെ പ്ലേയിങ് ഇലവൻ

  • 20:30 PM

    ഡെൻമാർക്ക് ട്യുണേഷ്യ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 

  • 19:45 PM

    ഡെൻമാർക്ക് ട്യുണേഷ്യ മത്സരത്തിന്റെ ആദ്യ പകുതി സമനിലയിൽ പിരഞ്ഞു

Trending News