Lionel Messi : 'സ്വപ്നം കണ്ടതെല്ലാം ഞാൻ നേടി'; ഫുട്ബോളിൽ നിന്നും രാജി സൂചനയുമായി മെസി

Lionel Messi Retirement : തന്റെ കരിയറിന്റെ അവസാനമായി എന്ന ലയണൽ മെസി ഒരു റേഡിയോ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Feb 2, 2023, 08:27 PM IST
  • പൊന്നും വില കൊടുത്ത അർജന്റീനിയൻ സൂപ്പർ താരത്തെ തങ്ങളുടെ നാട്ടിലേക്കെത്തിക്കാൻ ശ്രമിക്കുന്ന സൗദി അറേബ്യൻ ക്സബുകൾ ഉൾപ്പെടെ നിരവധി ടീമുകളാണ് മെസിയുടെ സമ്മതത്തിനായി കാത്തിരിക്കുന്നത്
  • എന്നാൽ ഇപ്പോൾ മെസി താൻ ഫുട്ബോൾ കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്നുള്ള സൂചനയാണ് നൽകിയിരിക്കുന്നത്.
Lionel Messi : 'സ്വപ്നം കണ്ടതെല്ലാം ഞാൻ നേടി'; ഫുട്ബോളിൽ നിന്നും രാജി സൂചനയുമായി മെസി

പി എസ് ജിയുമായി കരാർ അവസാനിക്കാറായ അർജന്റീനിയൻ സൂപ്പർ താരം ഇനി എങ്ങോട്ടെന്ന ചോദ്യമാണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നത്. പി എസ് ജിയുമായി കരാർ പുതുക്കാത്ത താരം സീസണിന്റെ അവസാനത്തോടെ എങ്ങോട്ട് ചേക്കേറുമെന്നറിയാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ട്രാൻസ്ഫർ ലോകവും ആരാധകരും. പൊന്നും വില കൊടുത്ത അർജന്റീനിയൻ സൂപ്പർ താരത്തെ തങ്ങളുടെ നാട്ടിലേക്കെത്തിക്കാൻ ശ്രമിക്കുന്ന സൗദി അറേബ്യൻ ക്സബുകൾ ഉൾപ്പെടെ നിരവധി ടീമുകളാണ് മെസിയുടെ സമ്മതത്തിനായി കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ മെസി താൻ ഫുട്ബോൾ കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്നുള്ള സൂചനയാണ് നൽകിയിരിക്കുന്നത്. 

"ഞാൻ സ്വപ്നം കണ്ടതെല്ലാം ദേശീയ ടീമിനൊപ്പം ഞാൻ നേടിയെടുത്തു. വ്യക്തിപരമായി നോക്കുമ്പോഴും എന്റെ കരിയറിൽ എനിക്കെല്ലാം ലഭിച്ചു. ഞാൻ ഇപ്പോൾ എന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണ്. ഞാൻ ഒരിക്കല്ലും ചിന്തിച്ചിരുന്നില്ല ഇതെല്ലാം എനിക്ക് നടക്കുമെന്ന്. ഈ നിമിഷം അതിയായി ആസ്വദിക്കുന്നു. എനിക്ക് ആരോടും പരാതിയില്ല. കൂടുതൽ ഒന്നും ചോദിക്കാനുമില്ല. ഞാൻ കോപ്പ അമേരിക്കയും ലോകകപ്പും ജയിച്ചു" മെസി അർബനാപ്ലേ എന്ന റേഡിയോ മാധ്യമത്തിന് നൽകി അഭിമുഖത്തിൽ പറഞ്ഞു.

ALSO READ : ISL : കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ സൈനിങ് പ്രതീക്ഷിക്കേണ്ട; യുവതാരങ്ങൾക്ക് അവസരം നൽകുമെന്ന് ഇവാൻ വുകോമാനോവിച്ച്

"എനിക്ക് ലോകകപ്പ് മറഡോണ നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അല്ലെങ്കിൽ ഇതെല്ലാം ഒന്ന് അദ്ദേഹം കണ്ടിരുന്നെങ്കിൽ, അർജന്റീന ലോക ചാമ്പ്യന്മാരായി നിൽക്കുന്നത്. അദ്ദേഹം അങ്ങനെയായിരുന്നു ദേശീയ ടീമിനെ സ്നേഹിച്ചിരുന്നത്" മെസി കൂട്ടിച്ചേർത്തു. 

അതേസമയം പിഎസ്ജിയുമായി കരാർ പുതുക്കാൻ ലയണൽ മെസിക്ക് താൽപര്യമില്ല, അതുകൊണ്ട് ഫ്രഞ്ച് ക്ലബ് തുടർ നടപടികൾ സ്വീകരിക്കുന്നത് നിർത്തിവെച്ചുയെന്നാണ് മാർസയുടെ സ്പാനിഷ് മാധ്യമപ്രവർത്തകനായ ജെറാർഡ് റൊമേറോ റിപ്പോർട്ട് ചെയ്യുന്നത്. ലോകകപ്പ് ജേതാവായതോടെ ക്ലബുമായിട്ടുള്ള മെസിയുടെ മാനസികമായ ഇടപെടലിൽ മാറ്റം വന്നുയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തന്റെ കരിയറിന്റെ അവസാനം മെസി എവിടേക്ക് പോകുമെന്ന് കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News