ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി

671 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് ആണ് മെസി ഇവിടെ മറികടന്നത്

Written by - Zee Malayalam News Desk | Last Updated : Sep 19, 2022, 05:57 PM IST
  • റൊണാൾഡോയെക്കാൾ 150തിലധികം മത്സരം കുറച്ചു കളിച്ചാണ് മെസി നേട്ടത്തിലെത്തിയത്
  • കഴിഞ്ഞ ദിവസം ലിയോണിനെതിരായ പോരാട്ടത്തിൽ ഒരു ​ഗോൾ നേടിയാണ് അർജന്റീന താരം റെക്കോർഡ് സ്വന്തം പേരിലാക്കി
  • കളിയുടെ അഞ്ചാം മിനിറ്റിൽ നെയ്മർ- മെസി കൂട്ടുകെട്ടിൽ നിന്നായിരുന്നു ​ഗോളിന്റെ പിറവി
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി

അപൂർവ റെക്കോർഡ് സ്വന്തമാക്കി പിഎസ്ജിയുടെ അർജന്റീന ഇതിഹാസം ലയണൽ മെസി. ഇവിടെയും പോർച്ചു​ഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് മെസി പിന്തള്ളിയത്. പെനാൽറ്റി ഇല്ലാതെ കരിയറിൽ 672 ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് മെസി സ്വന്തം പേരിൽ ചേർത്തിരിക്കുന്നത്. 

671 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് ആണ് മെസി ഇവിടെ മറികടന്നത്. റൊണാൾഡോയെക്കാൾ 150തിലധികം മത്സരം കുറച്ചു കളിച്ചാണ് മെസി നേട്ടത്തിലെത്തിയത്.

കഴിഞ്ഞ ദിവസം ലിയോണിനെതിരായ പോരാട്ടത്തിൽ ഒരു ​ഗോൾ നേടിയാണ് അർജന്റീന താരം റെക്കോർഡ് സ്വന്തം പേരിലാക്കി. കളിയുടെ അഞ്ചാം മിനിറ്റിൽ നെയ്മർ- മെസി കൂട്ടുകെട്ടിൽ നിന്നായിരുന്നു ​ഗോളിന്റെ പിറവി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News