Barcelona : ബാഴ്സലോണയുമായി നീണ്ട് 21 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്ന അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി വിടവാങ്ങൾ ചടങ്ങി പൊട്ടിക്കരഞ്ഞു. വാർത്ത സമ്മേളനത്തിനായി വേദിയിലേക്ക് പ്രവേശിക്കുന്ന വേളയിൽ തന്നെ താരത്തിന് തന്റെ വികാരപരമായ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
മൈക്കിന് മുമ്പിൽ കണ്ണീരടക്കാൻ നിസഹായകനായി നിൽക്കുന്ന മെസിയുടെ വീഡിയോ ഇതിനോടകം പലരുടെയും സ്റ്റാറ്റസും സ്റ്റോറിയും ആയിരിക്കുകയാണ്. തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷമാണിതെന്നും വിട വാങ്ങൾ വാർത്തസമ്മേളനത്തിൽ താരം അറിയിച്ചു.
This is the word of Leo #Messi: pic.twitter.com/k0btQ7k1py
— FC Barcelona (@FCBarcelona) August 8, 2021
ALSO READ : Lionel Messi: മെസ്സി ബാഴ്സലോണ വിട്ടു,കരാർ പുതുക്കിയില്ല
കഴിഞ്ഞ 21 വർഷം താൻ ഇവിടെ ഉണ്ടായിരിന്നു എന്നും ഇനിയുള്ള ദിവസങ്ങളിൽ ഈ മൈതാനത്ത് പരിശീലനത്തിന് താനുണ്ടാകില്ല ഈ സ്റ്റേഡിയത്തിൽ ഞാൻ ബാഴ്സലോണയ്ക്കായി ഉണ്ടാകില്ല. ഒരു ഫുട്ബോളർ എന്ന നിലയിൽ ബാഴ്സലോണയുമായിട്ടുള്ള തന്റെ ബന്ധം അവസാനിക്കുകയാണെന്നും താരം പറഞ്ഞു.
Greatest Applause
Of
All
Time pic.twitter.com/YoJt8nkTZc— FC Barcelona (@FCBarcelona) August 8, 2021
അതേസമയം പിന്നീടൊരിക്കൽ ക്ലബിന്റെ ഭാഗമാകാൻ തനിക്ക് സാധിക്കുമെന്നാണ് താൻ കരുതുന്നതെന്നും, അന്ന് ഒരു ഫുട്ബോളറായിട്ടല്ലെങ്കിലും പോലും ടീമിന്റെ ഭാഗമാകാൻ സാധിക്കുമെന്ന് താൻ വിശ്വസിക്കുന്നു എന്ന് മെസി കൂട്ടിച്ചേർത്തു.
ബാഴ്സയിൽ താൻ ചെയ്ത് എല്ലാ കാര്യങ്ങൾക്കെല്ലാം താൻ അഭിമാനിക്കുന്നു. തന്റെ കരിയർ വിദേശത്ത് എവിടെ അവസാനിച്ചാലും അതിന് ശേഷം താൻ ബാഴ്സയിലേക്ക് വരുമെന്ന് താരം ഉറപ്പിച്ച് പറയുകയും ചെയ്തു.
അതേസമയം പിഎസ്ജിയിലേക്ക് പോകുമെന്ന് സൂചന മെസി തള്ളുകയും ചെയ്തു. ബാഴ്സ വിട്ട് എങ്ങോട്ട് പോകുമെന്നുള്ള തീരുമാനം ഇതുവരെ താൻ തീരുമാനിച്ചിട്ടില്ല എന്നാണ് വിടവാങ്ങൽ ചടങ്ങിൽ അർജന്റൈൻ താരം പറഞ്ഞത്. ഒരു ക്ലബുമായിട്ടും ഇതുവരെ ഒരു ചർച്ച പോലും നടത്തിട്ടുമില്ല എന്ന് താരം അറിയിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...