Lionel Messi breaks record on Instagram: കോപ്പ അമേരിക്ക കപ്പുമായി ലയണല്‍ മെസിയെത്തിയപ്പോള്‍ തകര്‍ന്നത് റൊണാള്‍ഡോയുടെ റെക്കോര്‍ഡ്...!!

ഫുട്ബോള്‍ ഗ്രൗണ്ടില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുക എന്നത് ഈ അര്‍ജന്‍റീന ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല, എന്നാല്‍ കളത്തിന് പുറത്തും  പുതിയ റെക്കോര്‍ഡ്  സൃഷ്ടിക്കുക എന്നു പറഞ്ഞാല്‍ അതാണ് ഇപ്പോള്‍  ലയണല്‍ മെസി (Lionel Messi) ചെയ്തിരിയ്ക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 18, 2021, 07:53 PM IST
  • കോപ്പ അമേരിക്ക കിരീടം നേടിയതിന് പിന്നാലെ കിരീടവും ചേര്‍ത്തു പിടിച്ച് ഡ്രസിംഗ് റൂമില്‍ നിന്ന് മെസി പോസ്റ്റ് ചെയ്ത ചിത്രമാണ്‌ റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുന്നത്.
  • 2020ൽ മാറഡോണയ്ക്ക് ആദരവ് പ്രകടിപ്പിച്ചുകൊണ്ട് റൊണാൾഡോ ചെയ്ത പോസ്റ്റിനാണ് ഇതുവരെ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയത്.
  • മാറഡോണയ്ക്കായി റൊണാള്‍ഡോ സമര്‍പ്പിച്ച ഫോട്ടോയ്ക്ക് ലഭിച്ചത് 19.9 മില്യണ്‍ ലൈക്ക് ആണ്.
Lionel Messi breaks record on Instagram: കോപ്പ അമേരിക്ക കപ്പുമായി ലയണല്‍ മെസിയെത്തിയപ്പോള്‍  തകര്‍ന്നത് റൊണാള്‍ഡോയുടെ റെക്കോര്‍ഡ്...!!

ഫുട്ബോള്‍ ഗ്രൗണ്ടില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുക എന്നത് ഈ അര്‍ജന്‍റീന ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല, എന്നാല്‍ കളത്തിന് പുറത്തും  പുതിയ റെക്കോര്‍ഡ്  സൃഷ്ടിക്കുക എന്നു പറഞ്ഞാല്‍ അതാണ് ഇപ്പോള്‍  ലയണല്‍ മെസി (Lionel Messi) ചെയ്തിരിയ്ക്കുന്നത്. 

കോപ്പ അമേരിക്ക കപ്പും കൈയിലേന്തി ലയണല്‍ മെസി (Lionel Messi) തകര്‍ത്തെറിഞ്ഞത്  ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരിലുള്ള ഒരു റെക്കോര്‍ഡ് ആണ്. ലയണല്‍ മെസിയുടെ  ഇന്‍സ്റ്റഗ്രാമിലെ  ഒരു പോസ്റ്റ്  നേടിയിരിയ്ക്കുന്നത്   20 മില്യണ്‍  ലൈക്ക് ആണ്. ഇതോടെ ഇന്‍സ്റ്റഗ്രാമിലെ  ഒരു ഫോട്ടോയ്ക്ക് ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന  കായികതാരമെന്ന ബഹുമതി  ഇനി   ലയണല്‍ മെസിയ്ക്ക് സ്വന്തം. 

Also Read: Copa America 2021 Final : 28 വർഷത്തിന് ശേഷം കോപ്പ അമേരിക്ക അർജന്റീനയിലേക്ക്, രാജ്യത്തിന് വേണ്ടി മെസിയുടെ ആദ്യ കപ്പ് നേട്ടം

2020ൽ മാറഡോണയ്ക്ക് ആദരവ് പ്രകടിപ്പിച്ചുകൊണ്ട്   റൊണാൾഡോ ചെയ്ത പോസ്റ്റിനാണ്  ഇതുവരെ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയത്. മാറഡോണയ്ക്കായി റൊണാള്‍ഡോ സമര്‍പ്പിച്ച ഫോട്ടോയ്ക്ക് ലഭിച്ചത്  19.9 മില്യണ്‍  ലൈക്ക് ആണ്. ഈ റെക്കോര്‍ഡ് ആണ് മെസി തകര്‍ത്തത്. 
മെസി  മാറഡോണയ്ക്കായി സമര്‍പ്പിച്ച ഫോട്ടോയ്ക്ക് ലഭിച്ചത്  16.5മില്യണ്‍ ലൈക്കും ആണ്.  

Also Read: Copa America Final 2021: ലയണൽ മെസ്സിക്ക് ജന്മനാടിന്‍റെ ആദരം, റൊസാരിയോയിലെ നാഷണല്‍ ഫ്ലാഗ് മെമ്മോറിയലില്‍ തിളങ്ങി Messi

കോപ്പ അമേരിക്ക (Copa America 2021) കിരീടം  നേടിയതിന് പിന്നാലെ  കിരീടവും ചേര്‍ത്തു പിടിച്ച് ഡ്രസിംഗ് റൂമില്‍ നിന്ന് മെസി പോസ്റ്റ് ചെയ്ത ചിത്രമാണ്‌  റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുന്നത്.   ഏതാ മനോഹരമായ ആഹ്ളാദം,   വിശ്വസിക്കാനാവുന്നില്ല, ദൈവത്തിന് നന്ദി എന്നാണ്മെസി ചിത്രത്തോടൊപ്പം കുറിച്ചത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Leo Messi (@leomessi)

കോപ്പ അമേരിക്ക  ടൂർണമെന്‍റിലെ  ടോപ് സ്കോറർ  മെസിയായിരുന്നു.  കലാശ പോരാട്ടത്തില്‍  അര്‍ജന്‍റീന  ബ്രസീലിനെ തോല്‍പ്പിച്ചപ്പോള്‍  മെസി അങ്ങേയറ്റം  വികാരാധീനനായി.  ഫൈനലിന് ശേഷം അദ്ദേഹം നെയ്‌മറുമൊത്ത് പങ്കുവച്ച നിമിഷങ്ങള്‍  മാധ്യമങ്ങള്‍ ഏറെ പ്രകീര്‍ത്തിച്ചിരുന്നു....  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News