IPL 2024 : 'ചില സമയങ്ങളിൽ നിശബ്ദതയാണ് ഏറ്റവും നല്ല ഉത്തരം'; ഇൻസ്റ്റഗ്രാമിൽ കുറിച്ച് ജസ്പ്രിത് ബുമ്ര

Jasprit Bumrah Mumbai Indians : നേരത്തെ ജസ്പ്രിത് ബുമ്ര മുംബൈ ഇന്ത്യൻസിന് ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു.

Written by - Jenish Thomas | Last Updated : Nov 28, 2023, 05:49 PM IST
  • താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി സോഷ്യൽമീഡിയയിൽ ചർച്ചയായി
  • എന്നാൽ ഐപിഎൽ ട്രാൻസ്ഫറും താരത്തിന്റെ സ്റ്റോറിക്ക് ഒരു ബന്ധവുമില്ലെന്നാണ് നിഗമനം
IPL 2024 : 'ചില സമയങ്ങളിൽ നിശബ്ദതയാണ് ഏറ്റവും നല്ല ഉത്തരം'; ഇൻസ്റ്റഗ്രാമിൽ കുറിച്ച് ജസ്പ്രിത് ബുമ്ര

ഇന്ത്യൻ പേസ് താരം ജസ്പ്രിത് ബുമ്രയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ചില സുപ്രധാന ഐപിഎൽ ട്രാൻസ്ഫറിനെ പിന്നാലെയാണ് മുംബൈ ഇന്ത്യൻസ് താരത്തിന്റെ ഈ സ്റ്റോറി പ്രത്യക്ഷപ്പെട്ടത്. ഇതെ തുടർന്നാണ് താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി സോഷ്യൽമീഡിയയിൽ ചർച്ചയായത്. 

"ചില സമയങ്ങളിൽ നിശബ്ദതയാണ് ഏറ്റവും നല്ല ഉത്തരം' എന്നാണ് ബുമ്ര തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ബുമ്രയുടചെ ഈ സ്റ്റോറി ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസിലേക്കുള്ള തിരിച്ചുവരുവുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ് ആരാധകർ. ഹാർദിക് പാണ്ഡ്യയെ മുംബൈയിലേക്ക് വൻ തുക നൽകികൊണ്ട് തിരികെ കൊണ്ടുവന്നതിൽ ഇന്ത്യൻ പേസർ അസംതൃപ്തിയുണ്ടെന്ന് ചില ആരാധകർ മുന്നോട്ട് വെക്കുന്ന സംശയം. ബുമ്ര ചിലപ്പോൾ ടീം മാറാനും സാധ്യതയുണ്ടെന്നാണ് ചിലർ മുന്നോട്ട് വെക്കുന്ന നിഗമനങ്ങൾ

ALSO READ : IPL 2024 : അങ്ങനെ അതിൽ ഒരു തീരുമാനമായി! ഗുജറാത്തിൽ നിന്നും ഹാർദിക് പാണ്ഡ്യ മുംബൈയിലെത്തി

എന്നാൽ ഐപിഎൽ ട്രാൻസ്ഫറും താരത്തിന്റെ സ്റ്റോറിക്ക് ഒരു ബന്ധവുമില്ലെന്നാണ് നിഗമനം. നേരത്തെ ഇന്ത്യൻ പേസർ മുംബൈ ഇന്ത്യൻസിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്ന് പിൻവലിച്ചുയെന്നുള്ള വ്യാജ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇന്ത്യൻ പേസർ ഒരിക്കൽ പോലും മുംബൈ ഇന്ത്യൻസിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നിട്ടില്ല. കൂടാതെ ബുമ്ര ബിസിസിഐയെയും സോഷ്യൽ മീഡിയയിൽ പിന്തുടരുന്നില്ലയെന്നതാണ് വാസ്തവം. 

അതേസമയം പരിക്കിനെ തുടർന്ന് കഴിഞ്ഞ സീസണിൽ മാറി നിൽക്കേണ്ടി വന്ന താരം, ഫിറ്റ്നെസ് കണ്ടെത്തി പുതിയ സീസണിനായി തയ്യാറെടുക്കുകയാണ്. മുംബൈ നിലനിർത്തിയ പ്രധാന താരങ്ങളിൽ ഒന്നാണ് ബുമ്ര. ഡിസംബർ 12 വരെ ഐപിഎല്ലിൽ താരങ്ങളെ ട്രേഡ് ചെയ്യാൻ സാധിക്കുന്നതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News